Top

വിജയം ആവര്‍ത്തിച്ച് ജിതന്‍ റാം മഞ്ചി; ഇത് രണ്ടാം തവണ; വോട്ടുകള്‍ ഇങ്ങനെ

പട്‌ന: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയം ആവര്‍ത്തിച്ച് ഹിന്ദുസ്ഥാന്‍ ആവാം മോര്‍ച്ച അധ്യക്ഷന്‍ ജിതന്‍ റാം മഞ്ചി. ആര്‍ജെഡി സ്ഥാനാര്‍ത്ഥി ഉദയ് നാരായണ്‍ ചൗധരിക്കെതിരെയാണ് ജിതന്‍ റാം മഞ്ചിയുടെ വിജയം. ഇത് രണ്ടാമത്തെ തവണയാണ് ജിതന്‍ റാം മഞ്ചി ഇമാംഗഞ്ചില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നത്. 78509 വോട്ടുകള്‍ നേടിയാണ് ജിതന്‍ റാം മഞ്ചി വിജയിച്ചത്. ജെഡിയുവിന് 62332 വോട്ടുകള്‍ നേടി. എല്‍ജെപിയുടെ കുമാരി ശോഭാ സിന്‍ഹക്ക് 14000 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ബീഹാറില്‍ വോട്ടിംഗ് പുരോഗമിക്കവെ എന്‍ഡിഎ 123 […]

10 Nov 2020 10:26 AM GMT

വിജയം ആവര്‍ത്തിച്ച് ജിതന്‍ റാം മഞ്ചി; ഇത് രണ്ടാം തവണ; വോട്ടുകള്‍ ഇങ്ങനെ
X

പട്‌ന: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയം ആവര്‍ത്തിച്ച് ഹിന്ദുസ്ഥാന്‍ ആവാം മോര്‍ച്ച അധ്യക്ഷന്‍ ജിതന്‍ റാം മഞ്ചി. ആര്‍ജെഡി സ്ഥാനാര്‍ത്ഥി ഉദയ് നാരായണ്‍ ചൗധരിക്കെതിരെയാണ് ജിതന്‍ റാം മഞ്ചിയുടെ വിജയം.

ഇത് രണ്ടാമത്തെ തവണയാണ് ജിതന്‍ റാം മഞ്ചി ഇമാംഗഞ്ചില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നത്. 78509 വോട്ടുകള്‍ നേടിയാണ് ജിതന്‍ റാം മഞ്ചി വിജയിച്ചത്. ജെഡിയുവിന് 62332 വോട്ടുകള്‍ നേടി. എല്‍ജെപിയുടെ കുമാരി ശോഭാ സിന്‍ഹക്ക് 14000 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.

ബീഹാറില്‍ വോട്ടിംഗ് പുരോഗമിക്കവെ എന്‍ഡിഎ 123 സീറ്റിലും മഹാസഖ്യം 113 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്.

ആര്‍ജെഡി 76 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി മുന്നേറുകയാണ്. ബിജെപി 72, ജെഡിയു 44 കോണ്‍ഗ്രസ് 19, സിപിഐഎംഎല്‍ ലിബറേഷന്‍ 12 സിപിഐ 3, വിഐപി 4 സിപിഐഎം 2, എച്ച്എഎം 3 എന്നിങ്ങനെയാണ് ലീഡ് നില.

Next Story