‘വിഭജനശേഷം ഹിന്ദുക്കള്‍ മതേതരവാദികളാകാന്‍ വിധിക്കപ്പെട്ടു’, എന്‍ഡിഎയിലേക്കുള്ള മടക്കം സൂചിപ്പിച്ച് ശിവസേന
യുപി സര്‍ക്കാരിന്റെ ജനസംഖ്യാ നിയന്ത്രണ ബില്ലിനെ സ്വാഗതം ചെയ്ത് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. നീക്കത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രശംസിച്ച സഞ്ജയ് റാവത്ത് പക്ഷേ തെരഞ്ഞെടുപ്പ് സമയത്ത് നിയമം അവതരിപ്പിക്കാതിരിക്കുന്നതാണ് നല്ലതെന്നും പറഞ്ഞു. ബില്ലിനെ എതിര്‍ത്ത ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രതികരണത്തെ ചൂണ്ടിക്കാട്ടിയ റാവത്ത് നീതീഷ് നിലപാട് തുടര്‍ന്നാല്‍ ബിഹാറില്‍ ജെഡിയു സര്‍ക്കാരിന് നല്‍കിവരുന്ന പിന്തുണ ബിജെപി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു. അതേസമയം,മഹാരാഷ്ട്രയില്‍ ശിവസേന, കോണ്‍ഗ്രസും എന്‍സിപിയുമായി ചേര്‍ന്ന് ഭരിക്കുന്ന മഹാ വികാസ് അഘാടിതള് തകരുകയാണെന്നും […]
18 July 2021 9:14 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

യുപി സര്‍ക്കാരിന്റെ ജനസംഖ്യാ നിയന്ത്രണ ബില്ലിനെ സ്വാഗതം ചെയ്ത് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. നീക്കത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രശംസിച്ച സഞ്ജയ് റാവത്ത് പക്ഷേ തെരഞ്ഞെടുപ്പ് സമയത്ത് നിയമം അവതരിപ്പിക്കാതിരിക്കുന്നതാണ് നല്ലതെന്നും പറഞ്ഞു. ബില്ലിനെ എതിര്‍ത്ത ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രതികരണത്തെ ചൂണ്ടിക്കാട്ടിയ റാവത്ത് നീതീഷ് നിലപാട് തുടര്‍ന്നാല്‍ ബിഹാറില്‍ ജെഡിയു സര്‍ക്കാരിന് നല്‍കിവരുന്ന പിന്തുണ ബിജെപി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു.
അതേസമയം,മഹാരാഷ്ട്രയില്‍ ശിവസേന, കോണ്‍ഗ്രസും എന്‍സിപിയുമായി ചേര്‍ന്ന് ഭരിക്കുന്ന മഹാ വികാസ് അഘാടിതള് തകരുകയാണെന്നും ഈ പശ്ചാത്തലത്തില്‍ ബിജെപിയുമായുള്ള സഖ്യത്തിലേക്ക് ശിവസേന മടങ്ങുകയാണെന്നുമുള്ള അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെയാണ് ശിവസേന മുഖപത്രമായ സാമ്നയിലെ സഞ്ജയ് റാവത്തിന്റെ പ്രസ്താവനകള്‍.
സംസ്ഥാനത്തെ ജനസംഖ്യ അനിയന്ത്രിതമായി വര്‍ദ്ധിക്കുന്നതുവഴി യുപിയിലെ ജനങ്ങള്‍ ഉപജീവനം തേടി വേണ്ടി മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറുകയാണെന്നും സഞ്ജയ് റാവത്ത് പറയുന്നു. ഉത്തര്‍പ്രദേശ്, ബിഹാര്‍ സംസ്ഥാനങ്ങളിലെ ജനസംഖ്യ ഏകദേശം 15കോടിക്ക് മുകളിലെത്തിയെന്ന് നിരീക്ഷിച്ച സഞ്ജയ് റാവത്ത് ഈ സംസ്ഥാനങ്ങളില്‍ ജനസംഖ്യ നിയന്ത്രിക്കാന്‍ നിയമ നടപടിയെടുക്കണമെന്നും നിര്‍ദേശിക്കുന്നു.
1947-ലെ വിഭജനത്തിന് ശേഷം രാജ്യത്തെ ഹിന്ദുക്കള്‍ മതേതര വാദികളായി കഴിയാന്‍ നിര്‍ബന്ധിതരാകുകയും അതേസമയം, മുസ്ലിംങ്ങളും മറ്റ് സമുദായത്തില്‍പ്പെട്ടവരുടെ അവരുടെ മത സ്വാതന്ത്രം ആസ്വദിക്കുകയുമാണ്. ഒന്നിലധികം വിവാഹം കഴിക്കുകയും കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുകയും ചെയ്യുന്നതാണ് മതസ്വാതന്ത്രമെന്നാണ് അവര്‍ കരുതുന്നത്. ജനസംഖ്യാ നിയന്ത്രണത്തെക്കുറിച്ചോ കുടുംബാസൂത്രണത്തെക്കുറിച്ചോ അവര്‍ക്ക് യാതൊരു ബോധവുമില്ല. ഇതുകാരണം ജനസംഖ്യ വര്‍ദ്ധിക്കുകയും നിരക്ഷരരെക്കൊണ്ട് രാജ്യം നിറയുകയും ചെയ്യുകയാണ്.
രാജ്യത്തെ എട്ട് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ സംസ്ഥാനങ്ങളിലും ഇതിനകം തന്നെ ഹിന്ദുക്കള്‍ ന്യൂനപക്ഷമായെന്നാണ് സഞ്ജയ് റാവത്തിന്റെ വാദം. അയല്‍ സംസ്ഥാനമായ ബംഗ്ലാദേശില്‍ നിന്ന് അടക്കമുള്ള അനധികൃത കുടിയേറ്റങ്ങള്‍ കാരണം അസം, പശ്ചിമബംഗാള്‍ ബിഹാര്‍ സംസ്ഥാനങ്ങളിലെ ജനസംഖ്യയുടെ താളം തെറ്റിയെന്നും സഞ്ജയ് റാവത്ത് വാദത്തില്‍ പറയുന്നു.
അതേസമയം, ബിജെപി സര്‍ക്കാരിനെ പ്രശംസിച്ചുകൊണ്ടുള്ള മുഖപത്രത്തിലെ പരാമര്‍ശങ്ങള്‍ എന്‍ഡിഎ സഖ്യത്തിലേക്ക് മടങ്ങാനുള്ള ശിവസേനയുടെ ഒരുക്കങ്ങളുടെ ഭാഗമാണെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. എന്‍സിപിക്കൊപ്പം ബിജെപിയിലേക്ക് ഇല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും മഹാരാഷ്ട്രയിലെ രാഷ്ട്രീയ നീക്കങ്ങള്‍ മഹാ വികാസ് അഘാടിതള് തകരുന്നതായുള്ള സൂചനകളാണ് നല്‍കുന്നത്. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ ശിവസേനയുടെ നിലപാട് എന്തായിരിക്കുമെന്ന ചര്‍ച്ചകളും ഈ പശ്ചാത്തലത്തില്‍ സജീവമായിരുന്നു.