Top

അമേരിക്കയിലെ സംഘപരിവാര്‍ സംഘടനകള്‍ക്ക് കൊവിഡ് റിലീഫ് ഫണ്ടായി വന്‍ തുക ലഭിച്ചു

അമേരിക്കയിലെ സംഘപരിവാര്‍ ബന്ധമുള്ള സംഘടനകള്‍ക്ക് കൊവിഡ് റിലീഫ് ഫണ്ടായി 833,000 ഡോളര്‍ യുഎസ് സര്‍ക്കാരില്‍ നിന്നും ലഭിച്ചു. യുണൈറ്റഡ് സ്റ്റേറ്റ്‌സ് സ്‌മോള്‍ ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ ( എസ്ബിഎ) പുറത്തുവിട്ട ഫയലുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കൊവിഡിനിടയില്‍ പ്രതിസന്ധിയിലായ ബിസിനസ് സംരഭങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതികളാണ് എസ്ബിഎക്ക് കീഴിലുള്ളത്. ഈ പദ്ധതികളിലൂടെയാണ് ഹിന്ദുത്വ സംഘടനകള്‍ക്ക് സാമ്പത്തിക ലഭിച്ചിരിക്കുന്നത്. എകണോമിക്‌സ് ഇന്‍ജുറി ഡിസാസ്റ്റര്‍ ലോണ്‍ അഡ്വാന്‍സ്, ഡിസാസ്റ്റര്‍ അസിസ്റ്റന്‍സ് ലോണ്‍, പേ ചെക്ക് പ്രൊട്ടക്ഷന്‍ പ്രോഗ്രാം എന്നീ പദ്ധതികളിലീടെയാണ് ഫണ്ടിംഗ് നല്‍കുന്നത്. […]

1 April 2021 11:33 PM GMT

അമേരിക്കയിലെ സംഘപരിവാര്‍ സംഘടനകള്‍ക്ക് കൊവിഡ് റിലീഫ് ഫണ്ടായി വന്‍ തുക ലഭിച്ചു
X

അമേരിക്കയിലെ സംഘപരിവാര്‍ ബന്ധമുള്ള സംഘടനകള്‍ക്ക് കൊവിഡ് റിലീഫ് ഫണ്ടായി 833,000 ഡോളര്‍ യുഎസ് സര്‍ക്കാരില്‍ നിന്നും ലഭിച്ചു. യുണൈറ്റഡ് സ്റ്റേറ്റ്‌സ് സ്‌മോള്‍ ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ ( എസ്ബിഎ) പുറത്തുവിട്ട ഫയലുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

കൊവിഡിനിടയില്‍ പ്രതിസന്ധിയിലായ ബിസിനസ് സംരഭങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതികളാണ് എസ്ബിഎക്ക് കീഴിലുള്ളത്. ഈ പദ്ധതികളിലൂടെയാണ് ഹിന്ദുത്വ സംഘടനകള്‍ക്ക് സാമ്പത്തിക ലഭിച്ചിരിക്കുന്നത്. എകണോമിക്‌സ് ഇന്‍ജുറി ഡിസാസ്റ്റര്‍ ലോണ്‍ അഡ്വാന്‍സ്, ഡിസാസ്റ്റര്‍ അസിസ്റ്റന്‍സ് ലോണ്‍, പേ ചെക്ക് പ്രൊട്ടക്ഷന്‍ പ്രോഗ്രാം എന്നീ പദ്ധതികളിലീടെയാണ് ഫണ്ടിംഗ് നല്‍കുന്നത്.

മസാച്ചുസെറ്റ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിശ്വഹിന്ദു പരിഷത്ത് ഓഫ് അമേരിക്ക, ഏകല്‍ വിദ്യാലയ ഫൗണ്ടേഷന്‍ ഓഫ് യുഎസ്എ, ഇന്‍ഫിനിറ്റി ഫൗണ്ടേഷന്‍, സേവ ഇന്റര്‍നാഷണല്‍, ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ എന്നീ സംഘടനകള്‍ക്കാണ് അമേരിക്കയിലെ കൊവിഡ് ദുരിതാശ്വാസ ഫണ്ട് ലഭിച്ചിരിക്കുന്നത്.

അമേരിക്കയുടെ നികുതി പണം വര്‍ഗീയത വളര്‍ത്തുന്ന സംഘടനകള്‍ക്ക് ലഭിക്കുന്നതില്‍ ആശങ്കപ്പെടേണ്ടതുണ്ടെന്നാണ് കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ ക്രിമിനല്‍ ആന്റ് ജസ്റ്റിസ് പ്രൊഫസര്‍ ബ്രയ്ന്‍ ലെവിന്‍ പറയുന്നത്.

Next Story