
അയോദ്ധ്യ: അയോദ്ധ്യയിലെ ഹിന്ദു ഭൂരിപക്ഷ ഗ്രാമത്തില്‍ മദ്രസ അദ്ധ്യാപകനെ ‘ഗ്രാമപ്രദ്ധാനായി’ തെരഞ്ഞെടുത്തു. ഹഫീസ് അസീമുദ്ദീനാണ് വാശിയേറിയ തെരഞ്ഞെടുപ്പില്‍ വിജയച്ചത്. അറുനൂറ് വോട്ടര്‍മാരുള്ള ഗ്രാമത്തില്‍ 200 വോട്ടുകളാണ് ഹഫീസിന് ലഭിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. അവിശ്വസനീയമായ വിജയമെന്നാണ് സോഷ്യല്‍ മീഡിയ ഹഫീസിന്റെ നേട്ടത്തെ വിശേഷിപ്പിച്ചത്. ആറ് പേരാണ് അധ്യാപകനെതിരെ മത്സരിച്ചത്.
റമദാന് സമ്മാനമാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വിജയമെന്നാണ് സ്ഥാനാര്‍ത്ഥി പിന്നീട് പ്രതകരിച്ചത്. മത്സരിച്ച ഏക മുസ്ലിം സ്ഥാനാര്‍ത്ഥിയും ഇദ്ദേഹം തന്നെയായിരുന്നു. ഇസ്ലാമിക പഠനത്തില്‍ ബിരുദമുള്ള ഹഫീസ് ഏതാണ്ട് 10 വര്‍ഷത്തോളം മദ്രസകളില്‍ പഠിപ്പിച്ചിരുന്നു. പിന്നീട് കുടുംബ തൊഴിലായ കൃഷി ജീവിതോപാധിയായി സ്വീകരിച്ചു. ഗ്രാമത്തിലെ സാമൂഹിക വിഷയങ്ങളില്‍ സജീവ സാന്നിദ്ധ്യവും ഇടപെടലുമാണ് അദ്ദേഹത്തെ വിജയിപ്പിച്ചത്.
അയോദ്ധ്യയില്‍ ഹിന്ദു മുസ്ലിം പ്രശ്നങ്ങള്‍ നിലനില്ക്കുന്നതിയി നിരന്തരം വാര്‍ത്തകള്‍ പുറത്തുവരാറുണ്ട്. എന്നാല്‍ ഇവയെ തള്ളുന്നതാണ് പുതിയ റിപ്പോര്‍ട്ട്. ജനങ്ങള്‍ തമ്മിലുള്ള ഐക്യത്തിന്റെ തെളിവാണ് തെരഞ്ഞെടുപ്പില്‍ ഒരു മുസ്ലിം വിജയിക്കുന്നതെന്നും ചിലര്‍ പ്രതികരിച്ചു. തീവ്ര ഹിന്ദുത്വ രാഷ്ട്രീയ കക്ഷികളുള്ള പ്രദേശങ്ങളില്‍ മുസ്ലിം വിജയിക്കുന്നത് ഇന്ത്യയുടെ മതേതര്വത്തിന്റെ പ്രതിഫലനമാണെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.