Top

ഹിന്ദു യുവാവ് ഹിന്ദു യുവതിയോട് നുണ പറഞ്ഞ് വഞ്ചിക്കാന്‍ ശ്രമിച്ചാലും ലൗ ജിഹാദെന്ന് അസം മുഖ്യമന്ത്രി

സ്ത്രീകളെ വഞ്ചിക്കുക എന്ന ഉദ്ദേശത്തോടെ നുണപറഞ്ഞ് വിവാഹം കഴിക്കുന്നത് ഏതുമതസ്ഥരായാലും ലൗജിഹാദിന്റെ പരിധിയില്‍ ഉള്‍പ്പെടുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ദ് ബിശ്വ ശര്‍മ്മ. ഹിന്ദു യുവാവ് ഹിന്ദു യുവതിയോട് നുണ പറഞ്ഞ് വഞ്ചിക്കാന്‍ ശ്രമിച്ചാലും ലൗ ജിഹാദിന്റെ പരിധിയില്‍ ഉള്‍പ്പെടുമെന്ന് അസം മുഖ്യമന്ത്രി സൂചിപ്പിച്ചു. സ്ത്രീകളെ ഇത്തരത്തില്‍ വഞ്ചിക്കുന്നവര്‍ക്കെതിരെ തന്റെ സര്‍ക്കാര്‍ നിയമം കൊണ്ടുവരുമെന്ന് അസം മുഖ്യമന്ത്രി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അസം മുഖ്യമന്ത്രി ലൗ ജിഹാദ് സംബന്ധിച്ച അഭിപ്രായം പ്രകടിപ്പിച്ചത്. ഹിന്ദു ആണ്‍കുട്ടി ഒരു ഹിന്ദു പെണ്‍കുട്ടിയോട് […]

12 July 2021 2:49 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹിന്ദു യുവാവ് ഹിന്ദു യുവതിയോട് നുണ പറഞ്ഞ് വഞ്ചിക്കാന്‍ ശ്രമിച്ചാലും ലൗ ജിഹാദെന്ന് അസം മുഖ്യമന്ത്രി
X

സ്ത്രീകളെ വഞ്ചിക്കുക എന്ന ഉദ്ദേശത്തോടെ നുണപറഞ്ഞ് വിവാഹം കഴിക്കുന്നത് ഏതുമതസ്ഥരായാലും ലൗജിഹാദിന്റെ പരിധിയില്‍ ഉള്‍പ്പെടുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ദ് ബിശ്വ ശര്‍മ്മ. ഹിന്ദു യുവാവ് ഹിന്ദു യുവതിയോട് നുണ പറഞ്ഞ് വഞ്ചിക്കാന്‍ ശ്രമിച്ചാലും ലൗ ജിഹാദിന്റെ പരിധിയില്‍ ഉള്‍പ്പെടുമെന്ന് അസം മുഖ്യമന്ത്രി സൂചിപ്പിച്ചു. സ്ത്രീകളെ ഇത്തരത്തില്‍ വഞ്ചിക്കുന്നവര്‍ക്കെതിരെ തന്റെ സര്‍ക്കാര്‍ നിയമം കൊണ്ടുവരുമെന്ന് അസം മുഖ്യമന്ത്രി പറഞ്ഞു.

മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അസം മുഖ്യമന്ത്രി ലൗ ജിഹാദ് സംബന്ധിച്ച അഭിപ്രായം പ്രകടിപ്പിച്ചത്. ഹിന്ദു ആണ്‍കുട്ടി ഒരു ഹിന്ദു പെണ്‍കുട്ടിയോട് വഞ്ചിക്കുക എന്ന ഉദ്ദേശത്തോടെ കള്ളം പറഞ്ഞാലും ലൗ ജിഹാദാണെന്ന് ഹിമന്ദ് ബിശ്വശര്‍മ്മ പറഞ്ഞു. സ്ത്രീകള്‍ വഞ്ചിക്കപ്പെടാന്‍ ഒരു കാരണവശാലും സമ്മതിക്കില്ലെന്നും അതുമായി ബന്ധപ്പെട്ട് അസം മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനങ്ങളിലെ അതിര്‍ത്തി പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ശര്‍മ്മ ശക്തമായാണ് പ്രതികരിച്ചത്. ചില സംസ്ഥാനങ്ങളുമായി അതിര്‍ത്തി പ്രശ്‌നങ്ങളുണ്ട്. വടക്കുകിഴക്കന്‍സംസ്ഥാനങ്ങളിലേക്കുള്ള വാതില്‍ അസമാണ്. എല്ലാ അതിര്‍ത്തി സംസ്ഥാനങ്ങളോടും സമാധാനപരമായ നയമാണ് അസമിനുള്ളത്. എന്നാല്‍ അസമിന്റെ ഭൂമിയില്‍ കടന്നുകയറാന്‍ ആരേയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Next Story