Top

‘ഹലാല്‍ മുദ്ര ഭീഷണി, പുതിയ ജിഹാദ്’; ജെസ്‌നയുടെ തിരോധാനത്തിലെ ‘രഹസ്യം’ രാജ്യദ്രോഹശക്തികളെ സഹായിക്കാനോയെന്ന് ഹിന്ദു ഐക്യവേദി

വ്യാപാര-ഭക്ഷണശാലകളില്‍ ഹലാല്‍ സ്റ്റിക്കറുകള്‍ പതിക്കുന്നതിനെതിരെ ക്യാംപെയ്ന്‍ നടത്താന്‍ സംഘ്പരിവാര്‍ തീരുമാനം. കേരളത്തില്‍ വ്യാപകമായി മാംസത്തിലും ഇതര ഉത്പന്നങ്ങളിലും ഹലാല്‍ മുദ്ര പതിപ്പിച്ചു പ്രചരിപ്പിക്കുന്ന നീക്കം സജീവമാകുന്നത് മത സാഹോദര്യത്തിനും സൗഹാര്‍ദ്ദത്തിനും വലിയ ഭീഷണി ഉയര്‍ത്തുകയാണെന്ന് ഹിന്ദു ഐക്യവേദി ആരോപിച്ചു. മത ഏജന്‍സികളുടെ സര്‍ട്ടിഫിക്കേഷനോടെ ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ എത്തിക്കുന്നത് മതനിയമങ്ങള്‍ ഒളിച്ചു കടത്തുന്ന പുതിയ തരം ജിഹാദ് ആണ്. സ്വതന്ത്ര വ്യാപാരത്തെയും കച്ചവടക്കാരേയും സമ്മര്‍ദത്തില്‍ ആക്കുവാനും കീഴ്‌പ്പെടുത്തുവാനും ഉള്ള ഈ നീക്കം സമൂഹത്തില്‍ അനഭിലഷണീയമായ പ്രവണതകള്‍ക്ക് വഴി മരുന്നിടും. […]

3 Jan 2021 9:10 AM GMT

‘ഹലാല്‍ മുദ്ര ഭീഷണി, പുതിയ ജിഹാദ്’; ജെസ്‌നയുടെ തിരോധാനത്തിലെ ‘രഹസ്യം’ രാജ്യദ്രോഹശക്തികളെ സഹായിക്കാനോയെന്ന് ഹിന്ദു ഐക്യവേദി
X

വ്യാപാര-ഭക്ഷണശാലകളില്‍ ഹലാല്‍ സ്റ്റിക്കറുകള്‍ പതിക്കുന്നതിനെതിരെ ക്യാംപെയ്ന്‍ നടത്താന്‍ സംഘ്പരിവാര്‍ തീരുമാനം. കേരളത്തില്‍ വ്യാപകമായി മാംസത്തിലും ഇതര ഉത്പന്നങ്ങളിലും ഹലാല്‍ മുദ്ര പതിപ്പിച്ചു പ്രചരിപ്പിക്കുന്ന നീക്കം സജീവമാകുന്നത് മത സാഹോദര്യത്തിനും സൗഹാര്‍ദ്ദത്തിനും വലിയ ഭീഷണി ഉയര്‍ത്തുകയാണെന്ന് ഹിന്ദു ഐക്യവേദി ആരോപിച്ചു. മത ഏജന്‍സികളുടെ സര്‍ട്ടിഫിക്കേഷനോടെ ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ എത്തിക്കുന്നത് മതനിയമങ്ങള്‍ ഒളിച്ചു കടത്തുന്ന പുതിയ തരം ജിഹാദ് ആണ്. സ്വതന്ത്ര വ്യാപാരത്തെയും കച്ചവടക്കാരേയും സമ്മര്‍ദത്തില്‍ ആക്കുവാനും കീഴ്‌പ്പെടുത്തുവാനും ഉള്ള ഈ നീക്കം സമൂഹത്തില്‍ അനഭിലഷണീയമായ പ്രവണതകള്‍ക്ക് വഴി മരുന്നിടും. ഇസ്‌ലാമിക മതാചാരപ്രകാരം മുസ്ലിമിനാല്‍ ബലി നല്‍കപ്പെട്ട മാംസം ഇതര മതസമൂഹത്തില്‍ പെട്ടവര്‍ക്ക് വിശ്വാസപരമായി സ്വീകാര്യമല്ലാത്തതാണ്. ‘ഇസ്ലാം മതാചാരപ്രകാരം സ്വീകാര്യം’ എന്ന ലളിതമായ സന്ദേശം മാത്രമല്ല ‘ഹലാല്‍ മുദ്ര’ പൊതുസമൂഹത്തില്‍ പ്രകടിപ്പിക്കുന്നത്. അനിസ്ലാമിക രാജ്യത്തില്‍ ഇസ്ലാം ചട്ടങ്ങളുടെ അടിച്ചേല്പിക്കല്‍ ആയിട്ടാണ് ഇത്രയും കാലം ഇന്നാട്ടില്‍ ഇല്ലാത്ത പുതിയതരം മുദ്രകളിലൂടെ ലക്ഷ്യമിടുന്നതെന്നും ഹിന്ദു ഐക്യ വേദി ആരോപിച്ചു. സംസ്ഥാന സമിതി ചേര്‍ന്ന ശേഷമാണ് ഹിന്ദു ഐക്യവേദിയുടെ പ്രതികരണം.

ആസൂത്രിതമായ അറേബ്യന്‍വല്‍ക്കരണമാണ് ഭാഷ, വേഷം, ഭക്ഷണം എന്നീ രംഗങ്ങളില്‍ നടപ്പിലാക്കുന്നത്. ഹലാല്‍ വിരുദ്ധ പ്രക്ഷോഭം നടത്തിയ എറണാകുളം ജില്ലയിലെ കുറുമശ്ശേരിയില്‍ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരെ അറസ്റ്റു ചെയ്ത പോലീസ് നടപടിയെ ശക്തിയായി അപലപിക്കുന്നു. ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ സര്‍ക്കാര്‍ അവസാനിപ്പിക്കണം. ഹലാല്‍ മുദ്ര പതിപ്പിച്ചുള്ള വിപണനം നിരോധിക്കണം. ഹലാല്‍ വിരുദ്ധ പ്രചരണം ഹിന്ദു ഐക്യ വേദി ശക്തമാക്കും.

ഹിന്ദു ഐക്യവേദി

എരുമേലി മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ജെസ്‌ന മരിയ ജെയിംസ് എന്ന കുട്ടിയുടെ തിരോധാനവിഷയത്തില്‍ പുറത്ത് പറയാന്‍ കഴിയാത്ത ‘ഗുരുതരമായ രഹസ്യങ്ങള്‍’ ഉണ്ട് എന്ന് കേരളാ പോലീസ് പറയുന്നത് രാജ്യദ്രോഹശക്തികളെ സഹായിക്കാന്‍ ആണെന്ന് സംശയിക്കത്തക്കതാണ്. കേരളത്തില്‍ നിന്നും ആയിരക്കണക്കിന് പെണ്‍കുട്ടികള്‍ കാണാതാകുന്നു. പലരെ കുറിച്ചും തുടരന്വേഷണത്തിന് പോലീസ് തയ്യാറായിട്ടില്ല. പല തിരോധാനങ്ങളിലേക്കും വെളിച്ചം വീശാന്‍ പോന്ന ജെസ്‌നയുടെ കേസില്‍ പോലീസ് തന്നെ ഒളിച്ചു കളി നടത്തുകയുമാണ്. ഈ സാഹചര്യത്തില്‍ പോലീസിന്റെ ഈ ലജ്ജയില്ലായ്മയെ ചോദ്യം ചെയ്യാന്‍ ബാധ്യസ്ഥരായ സംവിധാനങ്ങള്‍ മൗനം പാലിക്കുന്നതും പല സംശയങ്ങള്‍ക്കും ഇട നല്‍കുന്നുണ്ട്. അത്യുന്നതങ്ങളില്‍ അനഭിലഷണീയമായ ഒത്തുതീര്‍പ്പുകള്‍ ഉണ്ടാകുന്നു എന്നതിലേക്കാണ് ഇതൊക്കെ വിരല്‍ ചൂണ്ടുന്നത്. രാഷ്ട്രവിരുദ്ധശക്തികളെയും സാമൂഹ്യവിരുദ്ധരേയും സഹായിക്കുന്ന നിലപാട് സംസ്ഥാന ആഭ്യന്തര വകുപ്പ് തിരുത്തണമെന്നും അന്വേഷണവിവരങ്ങള്‍ വെളിപ്പെടുത്തണമെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു.

Also Read: ഹലാല്‍ സ്റ്റിക്കര്‍ മാറ്റണമെന്ന് ഭീഷണിപ്പെടുത്തിയ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ ആലുവയില്‍ അറസ്റ്റില്‍

ഹിന്ദു ഐക്യവേദിയുടെ പത്രക്കുറിപ്പ്

കേരളത്തില്‍ വ്യാപകമായി മാംസത്തിലും ഇതര ഉത്പന്നങ്ങളിലും ഹലാല്‍ മുദ്ര പതിപ്പിച്ചു പ്രചരിപ്പിക്കുന്ന നീക്കം സജീവമാകുന്നത് മത സാഹോദര്യത്തിനും സൗഹാര്‍ദ്ദത്തിനും വലിയ ഭീഷണി ഉയര്‍ത്തുന്നു എന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി വിലയിരുത്തി. ഈ പ്രവണത പ്രകടമായ മത വിവേചനവും മതപരമായ അയിത്തവും സൃഷ്ടിക്കുന്നതാണ് എന്നു മാത്രമല്ല വ്യാപാരമേഖലയിലെ അപരവത്കരണവും കുത്തകവത്കരണവും നടപ്പില്‍ വരുത്തുന്നതാണ് എന്ന് ഇന്നലെ ചേര്‍ന്ന ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു. മത ഏജന്‍സികളുടെ സര്‍ട്ടിഫിക്കേഷനോടെ ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ എത്തിക്കുന്നത് മതനിയമങ്ങള്‍ ഒളിച്ചു കടത്തുന്ന പുതിയ തരം ജിഹാദ് ആണ്. സ്വതന്ത്ര വ്യാപാരത്തെയും കച്ചവടക്കാരേയും സമ്മര്‍ദത്തില്‍ ആക്കുവാനും കീഴ്‌പ്പെടുത്തുവാനും ഉള്ള ഈ നീക്കം സമൂഹത്തില്‍ അനഭിലഷണീയമായ പ്രവണതകള്‍ക്ക് വഴി മരുന്നിടും. ഇസ്‌ലാമിക മതാചാരപ്രകാരം മുസ്ലിമിനാല്‍ ബലി നല്‍കപ്പെട്ട മാംസം ഇതര മതസമൂഹത്തില്‍ പെട്ടവര്‍ക്ക് വിശ്വാസപരമായി സ്വീകാര്യമല്ലാത്തതാണ്. ‘ഇസ്ലാം മതാചാരപ്രകാരം സ്വീകാര്യം’ എന്ന ലളിതമായ സന്ദേശം മാത്രമല്ല ‘ഹലാല്‍ മുദ്ര’ പൊതുസമൂഹത്തില്‍ പ്രകടിപ്പിക്കുന്നത്. അനിസ്‌ളാമിക രാജ്യത്തില്‍ ഇസ്ലാം ചട്ടങ്ങളുടെ അടിച്ചേല്പിക്കല്‍ ആയിട്ടാണ് ഇത്രയും കാലം ഇന്നാട്ടില്‍ ഇല്ലാത്ത പുതിയതരം മുദ്രകളിലൂടെ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഒരു ബ്രാഞ്ചില്‍ ‘ശരീ അത്ത് നിയമപ്രകാരമുള്ള ബാങ്ക്ഇടപാടുകള്‍’ എന്ന ബോര്‍ഡ് സ്ഥാപിച്ചതും ഇതേ തരം പ്രവണത ആണെന്നും ഹിന്ദു ഐക്യവേദി വിലയിരുത്തി. ആസൂത്രിതമായ അറേബ്യന്‍വല്‍ക്കരണമാണ് ഭാഷ, വേഷം, ഭക്ഷണം എന്നീ രംഗങ്ങളില്‍ നടപ്പിലാക്കുന്നത്. ഹലാല്‍ വിരുദ്ധ പ്രക്ഷോഭം നടത്തിയ എറണാകുളം ജില്ലയിലെ കുറുമശ്ശേരിയില്‍ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരെ അറസ്റ്റു ചെയ്ത പോലീസ് നടപടിയെ യോഗം ശക്തിയായി അപലപിക്കുന്നു. ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ അവസാനിപ്പിക്കണമെന്നും ഹലാല്‍ മുദ്ര പതിപ്പിച്ചുള്ള വിപണനം നിരോധിക്കണമെന്നും സംസ്ഥാന സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഹലാല്‍ വിരുദ്ധ പ്രചരണം ശക്തമാക്കാനും യോഗം തീരുമാനിച്ചു.

എരുമേലി മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ജെസ്‌ന മരിയ ജെയിംസ് എന്ന കുട്ടിയുടെ തിരോധാനവിഷയത്തില്‍ പുറത്ത് പറയാന്‍ കഴിയാത്ത ‘ഗുരുതരമായ രഹസ്യങ്ങള്‍’ ഉണ്ട് എന്ന് കേരളാ പോലീസ് പറയുന്നത് രാജ്യദ്രോഹശക്തികളെ സഹായിക്കാന്‍ ആണെന്ന് സംശയിക്കത്തക്കതാണ്. കേരളത്തില്‍ നിന്നും ആയിരക്കണക്കിന് പെണ്‍കുട്ടികള്‍ കാണാതാകുന്നു. പലരെ കുറിച്ചും തുടരന്വേഷണത്തിന് പോലീസ് തയ്യാറായിട്ടില്ല. പല തിരോധാനങ്ങളിലേക്കും വെളിച്ചം വീശാന്‍ പോന്ന ജെസ്‌നയുടെ കേസില്‍ പോലീസ് തന്നെ ഒളിച്ചു കളി നടത്തുകയുമാണ്. ഈ സാഹചര്യത്തില്‍ പോലീസിന്റെ ഈ ലജ്ജയില്ലായ്മയെ ചോദ്യം ചെയ്യാന്‍ ബാധ്യസ്ഥരായ സംവിധാനങ്ങള്‍ മൗനം പാലിക്കുന്നതും പല സംശയങ്ങള്‍ക്കും ഇട നല്‍കുന്നുണ്ട്. അത്യുന്നതങ്ങളില്‍ അനഭിലഷണീയമായ ഒത്തുതീര്‍പ്പുകള്‍ ഉണ്ടാകുന്നു എന്നതിലേക്കാണ് ഇതൊക്കെ വിരല്‍ ചൂണ്ടുന്നത്. രാഷ്ട്രവിരുദ്ധശക്തികളെയും സാമൂഹ്യവിരുദ്ധരേയും സഹായിക്കുന്ന നിലപാട് സംസ്ഥാന ആഭ്യന്തര വകുപ്പ് തിരുത്തണമെന്നും അന്വേഷണവിവരങ്ങള്‍ വെളിപ്പെടുത്തണം എന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു.

Next Story