Top

ദളിതരെ ശബരിമല മേല്‍ശാന്തിയാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ഹിന്ദുഐക്യവേദി; പിന്തുണച്ച് രാഹുല്‍ ഈശ്വര്‍

ദളിതരെ ശബരിമല മേല്‍ശാന്തിയാക്കുന്നില്‍ എതിര്‍പ്പില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍ വി ബാബു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ദളിതനായ യദുകൃഷ്ണനെ പൂജാരിയാക്കിയതിനെ എതിര്‍ത്തവരല്ല തങ്ങളെന്നും ശബരിമലയില്‍ ദളിതനെ മേല്‍ശാന്തിയാക്കുന്നതില്‍ എതിര്‍പ്പില്ലെന്നും ആര്‍ വി ബാബു റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറില്‍ പറഞ്ഞു. ആര്‍ വി ബാബുവിന്റെ പരാമര്‍ശത്തെ പിന്തുണച്ച് രാഹുല്‍ ഈശ്വറും രംഗത്തെത്തി. ആര്‍ വി ബാബു പറഞ്ഞത്: ”ദളിതനായ യദുകൃഷ്ണനെ കഴിഞ്ഞസര്‍ക്കാര്‍ പൂജാരിയാക്കി. പല സ്ഥലങ്ങളിലും എതിര്‍പ്പുണ്ടായപ്പോള്‍ അത് അവിടെ […]

13 Jun 2021 10:47 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ദളിതരെ ശബരിമല മേല്‍ശാന്തിയാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ഹിന്ദുഐക്യവേദി; പിന്തുണച്ച് രാഹുല്‍ ഈശ്വര്‍
X

ദളിതരെ ശബരിമല മേല്‍ശാന്തിയാക്കുന്നില്‍ എതിര്‍പ്പില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍ വി ബാബു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ദളിതനായ യദുകൃഷ്ണനെ പൂജാരിയാക്കിയതിനെ എതിര്‍ത്തവരല്ല തങ്ങളെന്നും ശബരിമലയില്‍ ദളിതനെ മേല്‍ശാന്തിയാക്കുന്നതില്‍ എതിര്‍പ്പില്ലെന്നും ആര്‍ വി ബാബു റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറില്‍ പറഞ്ഞു. ആര്‍ വി ബാബുവിന്റെ പരാമര്‍ശത്തെ പിന്തുണച്ച് രാഹുല്‍ ഈശ്വറും രംഗത്തെത്തി.

ആര്‍ വി ബാബു പറഞ്ഞത്: ”ദളിതനായ യദുകൃഷ്ണനെ കഴിഞ്ഞസര്‍ക്കാര്‍ പൂജാരിയാക്കി. പല സ്ഥലങ്ങളിലും എതിര്‍പ്പുണ്ടായപ്പോള്‍ അത് അവിടെ ചെന്ന് പരിഹരിച്ചവരാണ് ഞങ്ങള്‍.
ശബരിമല മേല്‍ശാന്തിയെ തീരുമാനിക്കുന്നത് ഹിന്ദു ഐക്യവേദിയല്ല. ദളിതനെ മേല്‍ശാന്തിയാക്കുന്നതില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പില്ല.”

വിഷയത്തില്‍ രാഹുല്‍ ഈശ്വറിന് എതിര്‍പ്പുണ്ടോയെന്ന അവതാരകന്റെ ചോദ്യത്തിന് ലഭിച്ച മറുപടി ഇങ്ങനെ: ”ഈഴവ, നായര്‍ സമുദായത്തിലെ രണ്ടു പേരെ ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പിന് വ്യക്തിപരമായി വിളിച്ചുകൊണ്ടു പോയി അപേക്ഷ കൊടുപ്പിച്ചയാളാണ് ഞാന്‍. ഇത് സിസ്റ്റത്തെ തകര്‍ക്കാനുള്ള നീക്കമല്ല. നവോത്ഥാനത്തോട് എല്ലാവര്‍ക്കും യോജിപ്പാണ്. പക്ഷെ ഇത് തകര്‍ക്കണമെന്ന ഉദേശത്തോടെ ഇടപെടുന്നവര്‍ അല്ല വേണ്ടത്. ഭരണഘടനയെ ഉപയോഗിച്ച് ക്ഷേത്രങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. ആചാര്യമാരും വിശ്വാസികളും ഒന്നിച്ചു ചേര്‍ന്നൊരു നവോത്ഥാനം വരുകയാണെങ്കില്‍ ബഹുഭൂരിപക്ഷവും സ്വീകരിക്കും. അത് യദുകൃഷ്ണന്റെ വിഷയത്തിലാണെങ്കിലും.”

ഈ വിഷയത്തില്‍ നിലപാട് മാറുമോയെന്ന അവതാരകന്റെ ചോദ്യത്തിന് ഒരിക്കലുമില്ല എന്നായിരുന്നു ആര്‍ വി ബാബുവിന്റെ മറുപടി.

Next Story