Top

ഹിമന്ദ് ബിശ്വ ശര്‍മ്മ അസം രാഷ്ട്രീയത്തിലെ റോക്ക്സ്റ്റാര്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ബിജെപിയുടെ ക്യാപ്റ്റന്‍, കാത്തിരിപ്പുകള്‍ക്കൊടുവില്‍ മുഖ്യമന്ത്രിപദത്തിലേക്ക്

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ബിജെപിയുടെ ശക്തനായ നേതാവ്, അസം മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുമ്പോള്‍ ഹിമന്ദ് ബിശ്വ ശര്‍മ്മയ്ക്ക് വിശേഷണങ്ങളേറെയാണ്. ഹിമന്ദ് ബിശ്വ ശര്‍മ്മയുടെ ക്യാപ്റ്റന്‍സിയിലൂടെയാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് ബിജെപി കടന്നുകയറിയത്. പതിറ്റാണ്ടുകളുടെ കഠിന പ്രയ്തനങ്ങളുടെ ഫലം കൂടിയാണ് ഹിമന്ദ് ബിശ്വ ശര്‍മ്മയുടെ മുഖ്യമന്ത്രി പദം. ഏറെ വെല്ലുവിളികള്‍ നിറഞ്ഞ രാഷ്ട്രീയ ജീവിതത്തിലൂടെയാണ് ശര്‍മ്മ കടന്നുവന്നത്. കഴിഞ്ഞ ദിവസം നിയമസഭാ കക്ഷി നേതാവായി ബിജെപിയുടെ 60 എംഎല്‍എമാര്‍ ഹിമന്ദ് ബിശ്വ ശര്‍മ്മയെ തെരഞ്ഞെടുത്തതോടെയാണ് അസമിന്റെ 15ാമത് മുഖ്യമന്ത്രി പദവിയിലേക്ക് അദ്ദേഹമെത്തുന്നത്. നാലുപതിറ്റാണ്ടായി […]

10 May 2021 2:28 AM GMT
വത്സല

ഹിമന്ദ് ബിശ്വ ശര്‍മ്മ അസം രാഷ്ട്രീയത്തിലെ റോക്ക്സ്റ്റാര്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ബിജെപിയുടെ ക്യാപ്റ്റന്‍, കാത്തിരിപ്പുകള്‍ക്കൊടുവില്‍ മുഖ്യമന്ത്രിപദത്തിലേക്ക്
X

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ബിജെപിയുടെ ശക്തനായ നേതാവ്, അസം മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുമ്പോള്‍ ഹിമന്ദ് ബിശ്വ ശര്‍മ്മയ്ക്ക് വിശേഷണങ്ങളേറെയാണ്. ഹിമന്ദ് ബിശ്വ ശര്‍മ്മയുടെ ക്യാപ്റ്റന്‍സിയിലൂടെയാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് ബിജെപി കടന്നുകയറിയത്. പതിറ്റാണ്ടുകളുടെ കഠിന പ്രയ്തനങ്ങളുടെ ഫലം കൂടിയാണ് ഹിമന്ദ് ബിശ്വ ശര്‍മ്മയുടെ മുഖ്യമന്ത്രി പദം. ഏറെ വെല്ലുവിളികള്‍ നിറഞ്ഞ രാഷ്ട്രീയ ജീവിതത്തിലൂടെയാണ് ശര്‍മ്മ കടന്നുവന്നത്. കഴിഞ്ഞ ദിവസം നിയമസഭാ കക്ഷി നേതാവായി ബിജെപിയുടെ 60 എംഎല്‍എമാര്‍ ഹിമന്ദ് ബിശ്വ ശര്‍മ്മയെ തെരഞ്ഞെടുത്തതോടെയാണ് അസമിന്റെ 15ാമത് മുഖ്യമന്ത്രി പദവിയിലേക്ക് അദ്ദേഹമെത്തുന്നത്. നാലുപതിറ്റാണ്ടായി തുടരുന്ന രാഷ്ട്രീയ യാത്രയുടെ സ്വപ്‌നസാക്ഷാത്ക്കാരം കൂടിയാണ് ഹിമന്ദ് ബിശ്വ ശര്‍മ്മയ്ക്ക് മുഖ്യമന്ത്രി പദം. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഒരു സ്വാഭാവിക പരിണാമം മാത്രമാണ് മുഖ്യമന്ത്രി സ്ഥാനം.

1980ല്‍ കൗമാരക്കാരനായി രാഷ്ട്രീയത്തിലിറങ്ങിയ ഹിമന്ദ് ബിശ്വ ശര്‍മ്മ അസം ഗണ പരിഷത്തിന്റെ വിദ്യാര്‍ഥി വിഭാഗത്തിലും കോണ്‍ഗ്രസ്സിലും പ്രവര്‍ത്തിച്ചു. അസം ഗണ പരിഷത്ത് സര്‍ക്കാരില്‍ അന്നത്തെ മുഖ്യമന്ത്രിയായ പ്രഫുല്ലകുമാര്‍ മൊഹന്ദ, പിന്നീട് കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിമാരായ തരുണ്‍ ഗഗോയ്, ഹിതേശ്വര്‍ സാക്കിയ എന്നിവരുമായി അടുത്ത ബന്ധമുള്ള ശര്‍മ്മ ഇവരില്‍ നിന്നാണ് തന്റെ രാഷ്ട്രീയപാഠങ്ങള്‍ അഭ്യസിച്ചത്. എന്നാല്‍ ഈ രണ്ടു പാര്‍ട്ടികളിലൂടെയുമല്ല ശര്‍മ്മ ഇപ്പോള്‍ മുഖ്യമന്ത്രി പദവിയിലെത്തുന്നത് എന്നത് ശ്രദ്ധേയമാണ്. വെറും ആറുവര്‍ഷം മുന്‍പ് മാത്രം എത്തിച്ചേര്‍ന്ന ബി ജെപിയിലൂടെയാണ് ഹിമന്ദ് ബിശ്വ ശര്‍മ്മ അസമിന്റെ മുഖ്യമന്ത്രി പദവിയിലെത്തുന്നത്.

ശര്‍മ്മ ഒരിക്കലും അസം ഗണ പരിഷത്തില്‍ ഔദ്യോഗികമായി അംഗത്വമെടുത്തിരുന്നില്ല. അതേ സമയം പ്രഫുല്ല കുമാര്‍ മൊഹന്ദയും ബ്രുഗു കുമാര്‍ പുക്കാനും അദ്ദേഹത്തിന്റെ രാഷ്ട്രീയ ഗുരുക്കന്‍മാരാണ്. അസം പ്രക്ഷോഭത്തിന്റെ മുന്നണിപ്പോരാളികളായിരുന്നു അവരിരുവരും. അസം ഗണപരിഷത്ത് ഇപ്പോള്‍ ബിജെപിയുടെ സംഖ്യ കക്ഷിയും ശര്‍മ്മയുടെ പുതിയ സര്‍ക്കാരിന്റെ ഭാഗവുമാണ്. ഒരു കൗമാരക്കാരന്‍ എന്ന നിലയില്‍ ഈ മുതിര്‍ന്ന നേതാക്കളുടെ നിഴലിലായിരുന്നു അസം പ്രക്ഷോഭത്തില്‍ ശര്‍മ്മയുടെ വളര്‍ച്ച. അസം പ്രക്ഷോഭത്തിന്റെ ഭാഗമായി ശര്‍മ്മയുടെ തുളച്ചുകയറുന്ന പ്രസംഗങ്ങള്‍ വണ്ടര്‍ ബോയ് എന്ന വിശേഷണം അദ്ദേഹത്തിന് ചാര്‍ത്തികൊടുത്തു. അസം ഗണപരിഷത്തിന്റെ വിദ്യാര്‍ഥി നേതാവെന്ന നിലയില്‍ തിളങ്ങിയ ശര്‍മ്മ അസമിലെ സംസ്‌ക്കാരിക ബുദ്ധി കേന്ദ്രമെന്ന് പറയാവുന്ന പ്രശസ്തമായ കോട്ടണ്‍ കോളേജില്‍ മൂന്നുതവണ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ഇക്കാലയളവിലാണ് അന്നത്തെ അസം മുഖ്യമന്ത്രിയായ സാക്കിയ കോണ്‍ഗ്രസ്സില്‍ ചേരാന്‍ ശര്‍മ്മയെ പ്രേരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ വിംഗിലേക്കുള്ള കടന്നുവരവ് അസം രാഷ്ട്രീയത്തിലെ ക്രൈസിസ്സ് മാനേജറായി ശര്‍മ്മയെ വളര്‍ത്തി. മൊഹന്ദ പുക്കാന്‍, സാക്കിയ ഗംഗോയ് തുടങ്ങീ ഇപ്പോള്‍ അധികാരം വിട്ടൊഴിയുന്ന ബിജെപിയുടെ മുഖ്യമന്ത്രി സര്‍ബാനന്ദ സോനാവാളിന് വരെ ഒരു ക്രൈസിസ് മാനേജറായി ശര്‍മ്മ ശക്തമായ പിന്തുണ നല്കി. എന്നാല്‍ അദ്ദേഹത്തിന് അസമിന്റെ ഭരണകിരീടം എന്നും വിദൂരമായിരുന്നു. ഓരോ തവണയും തെരഞ്ഞെടുപ്പിലെ പ്രകടനം മുന്‍ നിര്‍ത്തിയായിരുന്നു ശര്‍മ്മയുടെ മുഖ്യമന്ത്രിപദവിയിലേക്കുള്ള അവകാശവാദം. 2006ലും 2011ലും ഗംഗോയി കോണ്‍ഗ്രസ്സിനെ അധികാരത്തിലെത്തിക്കാനും ഗംഗോയിയെ മുഖ്യമന്ത്രിയാക്കാനും ലഫ്റ്റ്‌നന്റായി ശര്‍മ്മ പ്രവര്‍ത്തിച്ചു.

എന്നാല്‍ 2011ല്‍ ഗഗോയിയുടെ മകന്‍ ഗൗരവിന്റെ വരവോടെ ശര്‍മ്മ പൂര്‍ണ്ണമായും രാഷ്ട്രീയ ചിത്രത്തില്‍ തഴയപ്പെട്ടു. സീനിയര്‍ ഗഗോയ് മന്ത്രിസഭ താഴെയിറക്കാന്‍ 78 അംഗ കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 54പേരുടെ പിന്തുണയുമായി നടത്തിയ ശ്രമം കോണ്‍ഗ്രസില്‍ നിന്നും പുറത്തേക്കുള്ള വാതില്‍ തുറന്നു.തുടര്‍ന്ന് ബിജെപിയില്‍ ചേക്കേറിയ ഹിമന്ദ് ബിശ്വ ശര്‍മ്മ അസമില്‍ നിന്നും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും കോണ്‍ഗ്രസ്സിനെ പൂര്‍ണമായും തുടച്ചു നീക്കുന്നതില്‍ ബിജെപിയുടെ മുന്നണിപ്പോരാളിയായി. 2016ലും 2021ലും അസമില്‍ ബിജെപിയെ അധികാരത്തിലെത്തിച്ച ഹിമന്ദ് ബിശ്വ ശര്‍മ്മ അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, ത്രിപുര, നാഗാലാന്റ്, മേഘാലയ എന്നീ സംസ്ഥാനങ്ങളിലെ ബിജെപിയുടെ വിജയത്തിന് പിന്നില്‍ ശക്തമായി പ്രവര്‍ത്തിച്ചു. ഈ സംസ്ഥാനങ്ങളില്‍ ബിജെപി സര്‍ക്കാരുകളില്‍ വരുന്ന എല്ലാ പ്രതിസന്ധികളിലും ശര്‍മ്മ നേരിട്ട് ഇടപെടുകയും എല്ലാ പ്രതിസന്ധികളുടെ തീയ്യും അണയ്ക്കുകയും ചെയ്യ്തു.

ഒരു ട്രബിള്‍ ഷൂട്ടര്‍ , മാനേജ്‌മെന്റ് ബുദ്ധികേന്ദ്രം , അന്തര്‍ സംസ്ഥാന ബന്ധങ്ങള്‍ കൂടാതെ അനുയായികള്‍ക്ക് വിശ്വസ്ഥനായ നേതാവ് എന്നീ നിലയില്‍ കരുത്തുറ്റ രാഷ്ട്രീയ നേതാവാണ് ശര്‍മ്മ. അസമിലെ വിവിധ തൊഴിലുകളില്‍ ഏര്‍പ്പെട്ട കോട്ടണ്‍ കോളേജിലെ മുന്‍ വിദ്യാര്‍ഥികള്‍ ഇപ്പോഴും ശര്‍മ്മയ്ക്ക് ശക്തമായ മാനസിക പിന്തുണ നല്കുന്നുണ്ട്. കോവിഡിന്റെ ആദ്യ തരംഗം കൈകാര്യം ചെയ്യുന്നതില്‍ അദ്ദേഹം കാണിച്ച പ്രാവിണ്യം ജനങ്ങള്‍ക്കിടയില്‍് അദ്ദേഹത്തിന് റോക്ക് സ്റ്റാര്‍ പദവിയി നല്കി. കോവിഡ് കാലത്ത് ശര്‍മ്മയെ കുറിച്ച് ഒരു പെണ്‍കുട്ടിയെഴുതിയ കവിതയിലൂടെ അദ്ദേഹത്തിന് മാമ എന്ന പുതിയ പേര് ലഭിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അദ്ദേഹത്തെ ഒന്നു തൊടാനും ഒപ്പം ഒരു സെല്‍ഫിയെടുക്കാനും ജനങ്ങള്‍ തിക്കും തിരക്കും കൂട്ടി.

ഇത്തവണ ശര്‍മ്മ മുഖ്യമന്തി പദത്തിനായി വീണ്ടും അവകാശവാദം ഉന്നയിച്ചത് അസമില്‍ താന്‍ നടത്തിയ ശക്തമായ പ്രവര്‍ത്തനങ്ങളുടെ പിന്‍ബലത്തിലാണ്. ബിജെപി കേന്ദ്ര നേതൃത്വത്തിനും ശര്‍മ്മയെ പിണക്കുന്നതിലെ അപകടം തിരിച്ചറിവുണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് നിലവിലെ മുഖ്യമന്ത്രി സോനോവാളിനെ മുഖ്യമന്ത്രിയായി ഉയര്‍ത്തികാണിക്കാതെ തെരഞ്ഞെടുപ്പിനെ നേരിട്ടത്. 40 ശതമാനം മുസ്ലിം ജനവിഭാഗത്തെ ഉള്‍ക്കൊള്ളുന്ന അസം ഭരണം പിടിക്കുക ബിജെപിയ്ക്ക് എളുപ്പമല്ല. കൂടാതെ കോണ്‍ഗ്രസ്സ് ശക്തമായ എട്ട് പാര്‍ട്ടികളുടെ ഒരു സംഖ്യത്തിന് രൂപം കൊടുക്കുകയും ചെയ്യ്തതോടെ തുടര്‍ ഭരണം ബിജെപിയെ സംബന്ധിച്ച് കഠിനമായ വെല്ലുവിളി നിറഞ്ഞതായി. പൗരത്വ ഭേദഗതി ബില്‍ അസമില്‍ വന്‍ പ്രക്ഷോഭമായി രൂപം കൊണ്ടു. എന്നാല്‍ ഈ വെല്ലുവിളികള്‍ നിറഞ്ഞ ഘട്ടത്തില്‍ നിന്ന് പാര്‍ട്ടിയെ കരകയറ്റാനുള്ള ദൗത്യം കേന്ദ്രനേതൃത്വം ശര്‍മ്മയ്ക്ക് നല്കുകയായിരുന്നു. സംസ്ഥാനത്ത് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ രൂപം കൊണ്ടത് പൂര്‍ണ്ണമായും ശര്‍മ്മയുടെ നേതൃത്വത്തിലായിരുന്നു. ബിജെപി വീണ്ടും വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയപ്പോള്‍ അതിനുള്ള അംഗീകാരമെന്ന ആവശ്യവുമായി ശര്‍മ്മയും മുന്നോട്ടുവന്നു. ശര്‍മ്മയെ പിണക്കുകയെന്നാല്‍ ബിജെപിയുടെ അസമിലെ മാത്രമല്ല വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ അധികാരമെന്ന സ്വപ്നത്തിനും കൂടി തിരിച്ചടിയാകുമെന്നത് ബിജെപി കേന്ദ്ര നേതൃത്വത്തിന് വ്യക്തമായി അറിയാവുന്നതാണ്. അതുകൊണ്ട് തന്നെയാണ് ശര്‍മ്മയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്.

ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള ശര്‍മ്മ നിയമത്തില്‍ ബിരുദവും കൂടാതെ ഡോക്ക്ട്ടറല്‍ ബിരുദവും നേടിയിട്ടുണ്ട്. ശര്‍മ്മയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് വെല്ലുവിളികള്‍ ഏറെയാണ്. കോവിഡിന്റെ രണ്ടാംഘട്ട വ്യാപനവും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുണ്ടായ വന്‍ സാമ്പത്തിക ബാധ്യതകളും പ്രധാന വെല്ലുവിളികളാണ്. കൂടാതെ തെരഞ്ഞെടുപ്പില്‍ മുന്നില്‍ വെച്ച വാഗ്ദാനങ്ങള്‍ ഒരു ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ തൊഴില്‍, സ്ത്രീകള്‍ക്ക് മൈക്രോ ഫിനാന്‍സ് ലോണുകള്‍ എന്നിവയും വന്‍ കടമ്പയാണ്.

എന്നാല്‍ ഹിമന്ദ് ബിസ്വ ശര്‍മ്മ മുഖ്യമന്ത്രിയാകുമ്പോള്‍ അസം ജനത വലിയ പ്രതീക്ഷയിലാണ്. അതു തന്നെയാണ് ശര്‍മ്മ നേരിടുന്ന കടുത്ത വെല്ലുവിളിയും. മുന്‍ സര്‍ക്കാരുകളുടെ ഭാഗമായപ്പോള്‍ ലഭിച്ച പ്രവര്‍ത്തന പരിചയം ഈ വെല്ലുവിളികള്‍ നേരിടാന്‍ ശര്‍മ്മയെ പര്യാപ്തമാക്കുമെന്നാണ് പ്രതീക്ഷ. അസം ജനതയുടെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ ശര്‍മ്മയ്ക്കാവുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

Next Story