Top

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ ഹൈക്കോടതി വിധി ഇന്ന്

തിരുവനന്തപുരം അടക്കമുള്ള വിമാനത്താവളങ്ങളുടെ നടത്തിപ്പ് സ്വകാര്യമേഖലയ്ക്ക് നല്‍കിയത് പൊതുജന താല്‍പര്യാര്‍ത്ഥമെടുത്ത നയപരമായ തീരുമാനത്തിന്റെ ഭാഗമാണ്. കേരളത്തിന്റെ ആവശ്യപ്രകാരം ലേലത്തില്‍ പങ്കെടുക്കാന്‍ പ്രത്യേക ഇളവുകള്‍ അനുവദിച്ചിട്ടും സര്‍ക്കാര്‍ പരാജപ്പെടുകയായിരുന്നുവെന്നും വാദ മധ്യേ കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

18 Oct 2020 8:00 PM GMT

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ ഹൈക്കോടതി വിധി ഇന്ന്
X

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരായ ഹര്‍ജികളില്‍ ഇന്ന് ഹൈക്കോടതി വിധി പറയും. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനി എന്റര്‍പ്രൈസസിനു കൈമാറാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടെ നല്‍കിയ ഹര്‍ജികളിലാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഇന്ന് വിധി പറയുക. ഹര്‍ജികളിന്മേലുള്ള വിശദവാദം കഴിഞ്ഞയാഴ്ച പൂര്‍ത്തിയായിരുന്നു.

തിരുവനന്തപുരം അടക്കമുള്ള വിമാനത്താവളങ്ങളുടെ നടത്തിപ്പ് സ്വകാര്യമേഖലയ്ക്ക് നല്‍കിയത് പൊതുജന താല്‍പര്യാര്‍ത്ഥമെടുത്ത നയപരമായ തീരുമാനത്തിന്റെ ഭാഗമാണ്. കേരളത്തിന്റെ ആവശ്യപ്രകാരം ലേലത്തില്‍ പങ്കെടുക്കാന്‍ പ്രത്യേക ഇളവുകള്‍ അനുവദിച്ചിട്ടും സര്‍ക്കാര്‍ പരാജപ്പെടുകയായിരുന്നുവെന്നും വാദ മധ്യേ കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ടെന്‍ഡര്‍ നടപടികള്‍ നിയമവിരുദ്ധമാണെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം.

വിമാനത്താവളങ്ങള്‍ ലോകോത്തര നിലവാരത്തിലേക്കുയര്‍ത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു നടത്തിപ്പ് ചുമതല ടെന്‍ഡറിലൂടെ സ്വകാര്യ സംരഭകര്‍ക്ക് കൈമാറാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനെതിരെ കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹര്‍ജി തള്ളി. പിന്നീട് സുപ്രീം കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വീണ്ടും വാദം കേള്‍ക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിനു പുറമേ കെഎസ്‌ഐഡിസി, എയര്‍ പോര്‍ട്ട് അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ എന്നിവരാണ് മറ്റു ഹര്‍ജിക്കാര്‍.

Next Story