Top

കേരള ബാങ്കിലെ സ്ഥിരപ്പെടുത്തലിന് ഹൈക്കോടതി സ്‌റ്റേ; നടപടി ഉദ്യോഗാര്‍ഥിയുടെ ഹര്‍ജിയില്‍

കേരള ബാങ്കിലെ സ്ഥിരപ്പെടുത്തലിന് ഹൈക്കോടതിയുടെ സ്‌റ്റേ. 1850 പേരെ സ്ഥിരപ്പെടുത്താനുള്ള നീക്കമാണ് കോടതി സ്‌റ്റേ ചെയ്തത്. പിഎസ്.സി ലിസ്റ്റിലുള്ള ഉദ്യോഗാര്‍ഥിയുടെ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ഇന്ന് 151 പേരെ സ്ഥിരപ്പെടുത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡില്‍ പി.എസ്.സിക്ക് വിടാത്ത തസ്തികകളില്‍ 10 വര്‍ഷത്തിലധികമായി ജോലി ചെയ്യുന്ന 37 പേരെയും കോഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷനില്‍ 10 വര്‍ഷത്തിലധികമായി കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന 14 ജീവനക്കാരെയും കേരള ടൂറിസം ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷനില്‍ 10 […]

15 Feb 2021 6:17 AM GMT

കേരള ബാങ്കിലെ സ്ഥിരപ്പെടുത്തലിന് ഹൈക്കോടതി സ്‌റ്റേ; നടപടി ഉദ്യോഗാര്‍ഥിയുടെ ഹര്‍ജിയില്‍
X

കേരള ബാങ്കിലെ സ്ഥിരപ്പെടുത്തലിന് ഹൈക്കോടതിയുടെ സ്‌റ്റേ. 1850 പേരെ സ്ഥിരപ്പെടുത്താനുള്ള നീക്കമാണ് കോടതി സ്‌റ്റേ ചെയ്തത്. പിഎസ്.സി ലിസ്റ്റിലുള്ള ഉദ്യോഗാര്‍ഥിയുടെ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

ഇന്ന് 151 പേരെ സ്ഥിരപ്പെടുത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡില്‍ പി.എസ്.സിക്ക് വിടാത്ത തസ്തികകളില്‍ 10 വര്‍ഷത്തിലധികമായി ജോലി ചെയ്യുന്ന 37 പേരെയും കോഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷനില്‍ 10 വര്‍ഷത്തിലധികമായി കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന 14 ജീവനക്കാരെയും കേരള ടൂറിസം ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷനില്‍ 10 വര്‍ഷത്തിലധികമായി ജോലി ചെയ്യുന്ന 100 കരാര്‍ ജീവനക്കാരെയുമാണ് സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചത്. പി.എസ്.സിക്ക് വിടാത്ത തസ്തികകളില്‍ മാത്രമേ സ്ഥിരപ്പെടുത്തല്‍ ബാധകമാകൂ.

വയനാട് മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം തുടങ്ങുന്നതിന് 115 അധ്യാപക തസ്തികകള്‍ ഉള്‍പ്പെടെ 140 തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.
കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 16 യു.ഡി.സി., 17 എല്‍.ഡി.സി. ഉള്‍പ്പടെ 55 തസ്തികകളും മലബാര്‍ ദേവസ്വം ബോര്‍ഡില്‍ 6 എന്‍ട്രി കേഡര്‍ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. അഡ്വക്കേറ്റ് ജനറല്‍ ഓഫീസില്‍ വിവിധ വിഭാഗങ്ങളിലായി 60 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. ഇതില്‍ 23 തസ്തികകള്‍ അസിസ്റ്റന്റിന്റേതാണ്.

Next Story