കമറുദ്ദീന് ജാമ്യമില്ല; ആവശ്യമെങ്കില്‍ ചികിത്സയ്ക്ക് സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ഹൈക്കോടതി
കൊച്ചി: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീന് എംഎല്‍എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ആവശ്യമെങ്കില്‍ ചികിത്സയ്ക്ക് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജയില്‍ അധികൃതര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്കി. കീഴ്ക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെതിരെയാണ് കമറുദ്ദീന് ഹൈക്കോടതിയെ സമീപിച്ചത്. ജ്വല്ലറിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ലെന്നും ഒട്ടേറെ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും കമറൂദ്ദീന് ജാമ്യഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. ബിസിനസ് പരാജയപ്പെട്ടു. തുടര്‍ന്നുണ്ടായ പ്രശ്നങ്ങളാണ് നിക്ഷേപകര്‍ക്ക് പണം നല്കുന്നതില് വീഴ്ച വരാന്‍ കാരണമെന്നും കമറുദ്ദീന് കോടതിയെ അറിയിച്ചു. എന്നാല്‍ ഈ വാദങ്ങളെല്ലാം ഹൈക്കോടതി തള്ളുകയായിരുന്നു.

കൊച്ചി: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീന് എംഎല്‍എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
ആവശ്യമെങ്കില്‍ ചികിത്സയ്ക്ക് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജയില്‍ അധികൃതര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്കി. കീഴ്ക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെതിരെയാണ് കമറുദ്ദീന് ഹൈക്കോടതിയെ സമീപിച്ചത്.
ജ്വല്ലറിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ലെന്നും ഒട്ടേറെ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും കമറൂദ്ദീന് ജാമ്യഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.
ബിസിനസ് പരാജയപ്പെട്ടു. തുടര്‍ന്നുണ്ടായ പ്രശ്നങ്ങളാണ് നിക്ഷേപകര്‍ക്ക് പണം നല്കുന്നതില് വീഴ്ച വരാന്‍ കാരണമെന്നും കമറുദ്ദീന് കോടതിയെ അറിയിച്ചു. എന്നാല്‍ ഈ വാദങ്ങളെല്ലാം ഹൈക്കോടതി തള്ളുകയായിരുന്നു.