Top

കോതമംഗലം പള്ളി ജനുവരി എട്ടിനുള്ളില്‍ ഏറ്റെടുക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി; അല്ലെങ്കില്‍ കേന്ദ്രം സിആര്‍പിഎഫിനെ ഉപയോഗിച്ച് ഏറ്റെടുക്കണം

കൊച്ചി: കോതമംഗലം പള്ളി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. അടുത്തമാസം എട്ടിനുള്ളില്‍ സര്‍ക്കാര്‍ പള്ളി ഏറ്റെടുക്കണമെന്നാണ് കോടതി ഉത്തരവ്. സര്‍ക്കാരിന് അതിന് കഴിയുന്നില്ലെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് കേന്ദ്രസേനയെ ഉപയോഗിച്ച് പള്ളി ഏറ്റെടുക്കണമെന്നും കോടതി വ്യക്തമാക്കി. ഇതിന് സിആര്‍പിഎഫിനെയാണ് കോടതി ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യം അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സിആര്‍പിഎഫിനെ അറിയിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. സിആര്‍പിഎഫ് പള്ളിപ്പുറം യൂണിറ്റിനാണ് ചുമതല നല്‍കിയിരിക്കുന്നത്. ഓര്‍ത്തഡോക്സ് സഭ നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. കോതമംഗലം പളളി ഏറ്റെടുക്കണമെന്ന ഉത്തരവ് […]

8 Dec 2020 5:00 AM GMT

കോതമംഗലം പള്ളി ജനുവരി എട്ടിനുള്ളില്‍ ഏറ്റെടുക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി; അല്ലെങ്കില്‍ കേന്ദ്രം സിആര്‍പിഎഫിനെ ഉപയോഗിച്ച് ഏറ്റെടുക്കണം
X

കൊച്ചി: കോതമംഗലം പള്ളി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. അടുത്തമാസം എട്ടിനുള്ളില്‍ സര്‍ക്കാര്‍ പള്ളി ഏറ്റെടുക്കണമെന്നാണ് കോടതി ഉത്തരവ്. സര്‍ക്കാരിന് അതിന് കഴിയുന്നില്ലെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് കേന്ദ്രസേനയെ ഉപയോഗിച്ച് പള്ളി ഏറ്റെടുക്കണമെന്നും കോടതി വ്യക്തമാക്കി. ഇതിന് സിആര്‍പിഎഫിനെയാണ് കോടതി ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യം അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സിആര്‍പിഎഫിനെ അറിയിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. സിആര്‍പിഎഫ് പള്ളിപ്പുറം യൂണിറ്റിനാണ് ചുമതല നല്‍കിയിരിക്കുന്നത്. ഓര്‍ത്തഡോക്സ് സഭ നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. കോതമംഗലം പളളി ഏറ്റെടുക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്യണമെന്ന യാക്കോബായ സഭയുടെ ആവശ്യം കോടതി തള്ളി.

Next Story