നടിയെ ആക്രമിച്ച കേസ്; ഇരക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രതികാര മാലാഖയായി പ്രവര്‍ത്തിക്കലല്ല പ്രോസിക്യൂഷന്റെ ജോലിയെന്ന് ഹൈക്കോടതി
കൊച്ചി; നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റേണ്ടതില്ലെന്ന് ഹൈക്കോടതി ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ കുറ്റം ചികഞ്ഞ് ഇരക്ക് വേണ്ടി പ്രതികാര മാലാഖയായി പ്രവര്‍ത്തിക്കുന്നതല്ല പ്രോസിക്യൂഷന്റെ ജോലിയെന്നും ഹൈക്കോടതി. കൂടാതെ കോടതിയും പ്രോസിക്യൂഷനും പ്രതി ഭാഗം അഭിഭാഷകനും പാലിക്കേണ്ട ചുമതലകളെ പറ്റിയും ഹൈക്കോടതി ഓര്‍മിപ്പിച്ചു. വ്യക്തിപരമായ താല്പര്യങ്ങളില് നിന്നും മുന്‍ധാരണകളില്‍ നിന്നുമൊക്കെ മാറി ചിന്തിക്കാന്‍ ജഡ്ജിമാര്‍ ശ്രമിക്കണം. നീതി ലഭിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയാണ് പ്രോസിക്യൂഷന് ചെയ്യണ്ടതെന്നും കോടതി വ്യക്തമാക്കി. സത്യം പുറത്തുകൊണ്ടുവരാനും നീതി ലഭിക്കാനും ഒന്നിച്ചുളള പ്രവര്‍ത്തനമാണ് […]

കൊച്ചി; നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റേണ്ടതില്ലെന്ന് ഹൈക്കോടതി ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ കുറ്റം ചികഞ്ഞ് ഇരക്ക് വേണ്ടി പ്രതികാര മാലാഖയായി പ്രവര്‍ത്തിക്കുന്നതല്ല പ്രോസിക്യൂഷന്റെ ജോലിയെന്നും ഹൈക്കോടതി. കൂടാതെ കോടതിയും പ്രോസിക്യൂഷനും പ്രതി ഭാഗം അഭിഭാഷകനും പാലിക്കേണ്ട ചുമതലകളെ പറ്റിയും ഹൈക്കോടതി ഓര്‍മിപ്പിച്ചു.
വ്യക്തിപരമായ താല്പര്യങ്ങളില് നിന്നും മുന്‍ധാരണകളില്‍ നിന്നുമൊക്കെ മാറി ചിന്തിക്കാന്‍ ജഡ്ജിമാര്‍ ശ്രമിക്കണം. നീതി ലഭിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയാണ് പ്രോസിക്യൂഷന് ചെയ്യണ്ടതെന്നും കോടതി വ്യക്തമാക്കി. സത്യം പുറത്തുകൊണ്ടുവരാനും നീതി ലഭിക്കാനും ഒന്നിച്ചുളള പ്രവര്‍ത്തനമാണ് വേണ്ടത്. പ്രതിഭാഗം അഭിഭാഷകരുടെ സാന്നിധ്യവും കോടതിയിലെ അന്തരീക്ഷവുമൊന്നും ബാധിക്കാത്തയാളാണ് കേസിലെ സ്പെഷ്യല്‍ പബ്ലിക് പ്രൊസിക്യൂട്ടറെന്ന വിശ്വാസം ഉണ്ടെന്നും കോടതി പറഞ്ഞു.
പ്രോസിക്യൂഷനും നടിയും വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിചാരണ കോടതിയെ വിശ്വാസത്തിലെടുക്കുകയാണ് ഹൈക്കോടതി ചെയ്തിരിക്കുന്നത്. നിലവില്‍ ഉള്ള ജഡ്ജിയുടെ അടുത്ത് നിന്ന് കേസ് മാറ്റാന്‍ ആവശ്യമായ കാരണങ്ങള്‍ ബോധിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നും കോടതി പറഞ്ഞു.
കേസില്‍ തിങ്കളാഴ്ച മുതല്‍ വിചാരണ തുടങ്ങും. എന്നാല്‍ അപ്പീല്‍ നല്കാന് സ്റ്റേ അനുവദിക്കണമെന്നുളള സര്‍ക്കാരിന്റെ ആവശ്യവും വിചാരണയ്ക്ക് ഒരാഴ്ചത്തെ സ്റ്റേ വേണമെന്ന നടിയുടെ ആവശ്യവും കോടതി തള്ളി. തുടര്‍ന്ന് മേല്‍ കോടതിയെ സമീപിക്കാനാണ് പ്രോസിക്യൂഷന്റെയും നടിയുടെയും തീരുമാനം.