
കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രവര്‍ത്തക സ്ഥാപനമായ സ്കോള്‍ കേരളയില്‍(സ്കോള്‍- സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ ഒപ്പണ്‍ ആന്‍ഡ് ലൈഫ് ലോങ് എജ്യൂക്കേഷന്‍) ദിവസ വേതന, കരാറുകാര്‍ എന്നിവരെ സ്ഥിരപ്പെടുത്താനുള്ള സ്ഥാപന നീക്കത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച് ഹൈക്കോടതി.
രാഷ്ട്രീയ താല്പര്യങ്ങള്കൊണ്ട് സ്ഥാപനം ചിലരെയൊക്കെ സ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി എംബി താജു ഉള്‍പ്പടെയുള്ള മൂന്ന് പേര് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. ജസ്റ്റിസ് ദേവന് രാമചന്ദ്രനാണ് ഹര്‍ജി പരിഗണിച്ചത്.
ഹര്‍ജിയില്‍ പരാമര്‍ശിച്ചിട്ടുള്ളത് പോലെ സ്കോള്‍ കേരള സ്ഥിരനിയമനം നടത്തിയിട്ടുണ്ടെങ്കില്‍ അതില്‍ വിശദീകരണം നല്‍കണമെന്നും കോടതി പറഞ്ഞു. ഈ മാസം 21ന് ഹര്‍ജി വീണ്ടും പരിഗണിക്കും.
- TAGS:
- High Court
- Scole Kerala
Next Story