
കൊട്ടിയം കേസിൽ നടി ലക്ഷ്മി പ്രമോദിൻ്റെ മുൻ കൂർ ജാമ്യം ഹൈക്കോടതി സ്റ്റേ ചെയ്തു.ഇത് സംബന്ധിച്ച് ഹൈക്കോടതി പ്രതികൾക്ക് നോട്ടീസ് അയച്ചു.മുൻകൂർ ജാമ്യം റദ്ധാക്കിയ സാഹചര്യത്തിൽ നടിയെ ഏത് സമയത്തും ക്രൈംബ്രാഞ്ചിന് ചോദ്യം ചെയ്യാം.
വിവാഹത്തിൽ നിന്നും പ്രതിശ്രുത വരൻ പിന്മാറിയതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ വരൻ്റെ ബന്ധുവായ നടി ലക്ഷ്മി പ്രമോദ്, ഭർത്താവ് അസറുദ്ധീൻ എന്നിവർക്ക് കൊല്ലം സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.ഇവരുടെ ജാമ്യം റദ്ധാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു ഈ സാഹചര്യത്തിലാണ് ഇവരുടെ ജാമ്യം ഹൈക്കോടതി സ്റ്റേ ചെയ്തത്.
നടിയെ ഏത് സമയത്തും ഇനി അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യാനും അറസ്റ്റ് അടക്കമുള്ള നടപടികൾക്കും തടസമുണ്ടാകില്ല.ഇക്കഴിഞ്ഞ സെപ്തംബർ മൂന്നിനാണ് യുവതി ആത്മഹത്യ ചെയ്തത്.
യുവതിയുമായിവിവാഹം ഉറപ്പിച്ചിരുന്ന ഹാരിസ് സാമ്പത്തികമായി മറ്റൊരു ഉയർന്ന ആലോചന വന്നപ്പോൾ യുവതിയെ ഒഴിവാക്കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സീരിയൽ താരം ലക്ഷ്മി പ്രമോദിനെതിരെ ഗുരുതര ആരോപണമായിരുന്നു ഉയർന്നിരുന്നത്. ഹാരിസുമായുള്ള പ്രണയ ബന്ധത്തിന് എല്ലാ സഹായവും ചെയ്തു കൊടുത്തതും ഗർഭിണിയായപ്പോൾ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ഗർഭഛിദ്രം നടത്തിയതും ലക്ഷ്മിയാണെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം.