Top

ലക്ഷദ്വീപ് ജനതയ്ക്ക് തിരിച്ചടി; കരട് നിയമങ്ങൾക്ക് സ്റ്റേയില്ല, ഹർജി ഹൈക്കോടതി തീർപ്പാക്കി

കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ നടപ്പിലാക്കിയ കരട് നിയമങ്ങൾക്കെതിരായ ഹർജി ഹൈക്കോടതി തീർപ്പാക്കി. കരട് മലയാളത്തിൽ പ്രസിദ്ധീകരിക്കണം എന്ന ആവശ്യവും തള്ളിയ കോടതി ആക്ഷേപങ്ങൾ കേന്ദ്രമന്ത്രാലയത്തെ അറിയിക്കാമെന്നും കോടതി വ്യക്തമാക്കി. ലക്ഷദ്വീപിലെ കരട് നിയമങ്ങൾ ചോദ്യം ചെയ്ത് സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിലാണ് ദ്വീപ് എംപി പി.പി മുഹമ്മദ് ഫൈസൽ അടക്കമുള്ളവരാണ് പൊതുതാൽപര്യ ഹർജി നൽകിയത്. ദ്വീപ് ജനതയുടെ അഭിപ്രായങ്ങൾ പരിഗണിക്കാതെയും നടപടിക്രമങ്ങൾ പാലിക്കാതെയുമാണ് കരട് നിയമങ്ങൾ തയ്യാറാക്കിയതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. കരട് നിയമങ്ങളും നിയമ നിർമ്മാണവുമായും ബന്ധപ്പെട്ട് […]

28 July 2021 9:50 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലക്ഷദ്വീപ് ജനതയ്ക്ക് തിരിച്ചടി; കരട് നിയമങ്ങൾക്ക് സ്റ്റേയില്ല, ഹർജി ഹൈക്കോടതി തീർപ്പാക്കി
X

കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ നടപ്പിലാക്കിയ കരട് നിയമങ്ങൾക്കെതിരായ ഹർജി ഹൈക്കോടതി തീർപ്പാക്കി. കരട് മലയാളത്തിൽ പ്രസിദ്ധീകരിക്കണം എന്ന ആവശ്യവും തള്ളിയ കോടതി ആക്ഷേപങ്ങൾ കേന്ദ്രമന്ത്രാലയത്തെ അറിയിക്കാമെന്നും കോടതി വ്യക്തമാക്കി. ലക്ഷദ്വീപിലെ കരട് നിയമങ്ങൾ ചോദ്യം ചെയ്ത് സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിലാണ് ദ്വീപ് എംപി പി.പി മുഹമ്മദ് ഫൈസൽ അടക്കമുള്ളവരാണ് പൊതുതാൽപര്യ ഹർജി നൽകിയത്.

ദ്വീപ് ജനതയുടെ അഭിപ്രായങ്ങൾ പരിഗണിക്കാതെയും നടപടിക്രമങ്ങൾ പാലിക്കാതെയുമാണ് കരട് നിയമങ്ങൾ തയ്യാറാക്കിയതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. കരട് നിയമങ്ങളും നിയമ നിർമ്മാണവുമായും ബന്ധപ്പെട്ട് കിടക്കുന്ന കാര്യങ്ങളിൽ കോടതിക്ക് ഇടപെടാനോ, ചോദ്യം ചെയ്യാനോ പറ്റില്ലെന്നായിരുന്നു ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ്റെ നിലപാട്.

Next Story