‘സ്വകാര്യ ആശുപത്രികളിലെ അമ്പത് ശതമാനം ബെഡുകള്‍ ഏറ്റെടുക്കുന്നത് പരിഗണിക്കണം’; സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം
കൊവിഡ് ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികളിലെ അമ്പത് ശതമാനം ബെഡുകള്‍ ഏറ്റെടുക്കുന്നത് പരിഗണക്കണമെന്ന് ഹൈക്കോടതി. സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്ക് സംബന്ധിച്ചുള്ള തീരുമാനം സംസ്ഥാന സര്‍ക്കാര്‍ തിങ്കളാഴ്ച്ചയ്ക്കകം അറിയിക്കണം. ചികിത്സാ നിരക്ക് കുറയ്ക്കാന്‍ സര്‍ക്കാരുമായി സമവായത്തിലെത്തിയ ആശുപത്രികളുടെ പട്ടിക പ്രസിദ്ധപ്പെടുത്തണം. കൊവിഡിന്റെ മറവില്‍ അമിത നിരക്ക് ഈടാക്കാന്‍ സ്വകാര്യ ആശുപത്രികളെ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. ഏറെ മോശമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. എവിടെയെല്ലാം ഓക്സിജനും ബെഡുകളും ലഭ്യമാണെന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമല്ല. അതിനായി ടോള്‍ ഫ്രീ നമ്പര്‍ […]

കൊവിഡ് ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികളിലെ അമ്പത് ശതമാനം ബെഡുകള്‍ ഏറ്റെടുക്കുന്നത് പരിഗണക്കണമെന്ന് ഹൈക്കോടതി. സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്ക് സംബന്ധിച്ചുള്ള തീരുമാനം സംസ്ഥാന സര്‍ക്കാര്‍ തിങ്കളാഴ്ച്ചയ്ക്കകം അറിയിക്കണം. ചികിത്സാ നിരക്ക് കുറയ്ക്കാന്‍ സര്‍ക്കാരുമായി സമവായത്തിലെത്തിയ ആശുപത്രികളുടെ പട്ടിക പ്രസിദ്ധപ്പെടുത്തണം. കൊവിഡിന്റെ മറവില്‍ അമിത നിരക്ക് ഈടാക്കാന്‍ സ്വകാര്യ ആശുപത്രികളെ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.
ഏറെ മോശമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. എവിടെയെല്ലാം ഓക്സിജനും ബെഡുകളും ലഭ്യമാണെന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമല്ല. അതിനായി ടോള്‍ ഫ്രീ നമ്പര്‍ കൊണ്ടുവരണം.
ആശുപത്രി മേല്‍നോട്ട ചുമതലകള്‍ സെക്ടറല്‍ മജിസ്ട്രേറ്റര്‍മാരെ ഏല്‍പ്പിക്കണം. പൂട്ടിക്കിടക്കുന്ന ആശുപത്രികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഒരുക്കമാണെന്നറിയിച്ച് എംഇഎസ് ആശുപത്രിയടക്കം രംഗത്തെത്തി. പല സ്വകാര്യ ആശുപത്രികളും അമിത നിരക്ക് ഇടാക്കുന്നതായും കേസില്‍ കക്ഷി ചേര്‍ന്ന് എംഇഎസ് ആശുപുത്രി കോടതിയില്‍ അറിയിക്കുകയും ചെയ്തിരുന്നു.
പിപിഇ കിറ്റിനും മറ്റുമായി ആയിരത്തിലധികം രൂപയാണ് പല സ്വകാര്യ ആശുപത്രികളും ഈടാക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. ചില ആശുപത്രികളിലെ ബില്ല് സഹിതം നിരത്തിയായിരുന്നു വിമര്‍ശനം. പിപിഇ കിറ്റിന് ഒരു ദിവസം ആയിരകണക്കിന് രൂപ ഈടാക്കുന്ന ആശുപത്രികളും രണ്ടു ദിവസത്തേക്ക് 16000 രൂപയോളം ഈടാക്കുന്നുണ്ട്. ഓക്സിജന്‍ 45000 ഓളം രൂപ ഫീസിനത്തില്‍ ആശുപത്രികള്‍ വാങ്ങിയെന്നും കോടതി വ്യക്തമാക്കി.
തിങ്കളാഴ്ചയ്ക്കുള്ളില്‍ അന്തിമ തീരുമാനം അറിയിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ഡിവിഷന് ബെഞ്ച് ആവശ്യപ്പെട്ടു. ലോക് ഡൗണ്‍ ആണെങ്കിലും തിങ്കളാഴ്ച ഉച്ചക്ക് വീഡിയോ കോണ്‍ഫറന്‍സില്‍ ഈ വിഷയത്തില്‍ പ്രത്യേക സിറ്റിംഗ് നടത്തുമെന്ന് ജസ്റ്റിസുമാരായ ദേവന് രാമചന്ദ്രന്, കൗസര്‍ ഇടപ്പഗത്ത് എന്നിവരടങ്ങിയ ഡിവിഷന് ബഞ്ച് അറിയിച്ചു.
ALSO READ: ബംഗാളിലേക്ക് അന്വേഷണ സംഘത്തെ അയച്ച് കേന്ദ്രം; സമയം പാഴാക്കാതെ സമാധാനം പുനഃസ്ഥാപിക്കൂ’