ഹൈക്കോടതിയിലെ ഐടി സെല്‍ നിയമനം; ശിവശങ്കര്‍ ഇടപെട്ടിട്ടില്ലെന്ന് ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍
ഹൈക്കോടതിയിലെ ഐടി സെല്‍ നിയമനം ചീഫ് ജസ്റ്റിസിന്റെ അറിവോടെയന്ന് ഹൈക്കോടതി. നിയമനങ്ങളില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ ശിവശങ്കര്‍ ഇടപെട്ടിട്ടില്ലെന്നും എന്‍ഐസിയെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ശ്രമം നടന്നിട്ടില്ലെന്നും ഹൈക്കോടതി രജിസ്ട്രാല്‍ ജനറല്‍ വിശദീകരണം നല്കി. നടപടിക്രമങ്ങള്‍ പാലിച്ചു മാത്രമാണ് ഐടി സെല്‍ നിയമനം നടന്നിട്ടുള്ളതെന്നും ഇത് ചീഫ് ജസ്റ്റിസിന്റെ അറിവോടെയാണെന്നും രജിസ്ട്രാര്‍ ജനറല്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. കാലാനുസൃതമായ മാറ്റം വേണ്ടി വരുമെന്നത് കൊണ്ടാണ് നിയമനം കരാറടിസ്ഥാനത്തില്‍ നടപ്പാക്കിയതെന്നും ഹൈക്കോടതി രജിസ്റ്റാര്‍ പറയുന്നു. ഹൈക്കോടതി ജഡ്ജിയുടെ […]

ഹൈക്കോടതിയിലെ ഐടി സെല്‍ നിയമനം ചീഫ് ജസ്റ്റിസിന്റെ അറിവോടെയന്ന് ഹൈക്കോടതി. നിയമനങ്ങളില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ ശിവശങ്കര്‍ ഇടപെട്ടിട്ടില്ലെന്നും എന്‍ഐസിയെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ശ്രമം നടന്നിട്ടില്ലെന്നും ഹൈക്കോടതി രജിസ്ട്രാല്‍ ജനറല്‍ വിശദീകരണം നല്കി. നടപടിക്രമങ്ങള്‍ പാലിച്ചു മാത്രമാണ് ഐടി സെല്‍ നിയമനം നടന്നിട്ടുള്ളതെന്നും ഇത് ചീഫ് ജസ്റ്റിസിന്റെ അറിവോടെയാണെന്നും രജിസ്ട്രാര്‍ ജനറല്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
കാലാനുസൃതമായ മാറ്റം വേണ്ടി വരുമെന്നത് കൊണ്ടാണ് നിയമനം കരാറടിസ്ഥാനത്തില്‍ നടപ്പാക്കിയതെന്നും ഹൈക്കോടതി രജിസ്റ്റാര്‍ പറയുന്നു. ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് അഭിമുഖം നടത്തിയത്. നിയമനങ്ങള്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ജഡ്ജസ് കമ്മിറ്റിയുടെ തീരുമാന പ്രകാരമാണെന്നും വിശദീകരണത്തിലുണ്ട്.
- TAGS:
- M ShivasHankar