ലക്ഷദ്വീപ് പ്രതിഷേധം; അറസ്റ്റ് ചെയ്ത ദ്വീപുകാരെ വിട്ടയക്കണമെന്ന് ഹൈക്കോടതി
ലക്ഷദ്വീപിലെ ജനവിരുദ്ധ നിയമപരിഷ്കാരങ്ങളില്‍ പ്രതിഷേധിച്ച് കളക്ടര്‍ എസ് അസ്കര്‍ അലിയുടെ കോലം കത്തിച്ചതില്‍ അറസ്റ്റിലായവര്‍ക്ക് ജാമ്യം നല്‍കണമെന്ന് ഹൈക്കോടതി. കില്‍ത്താന്‍ ദ്വീപില്‍ നിന്നും അറസ്റ്റിലായവര്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. വിഷയത്തില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അമിനി ദ്വീപിലെ സിജെഎമ്മിനാണ് നിര്‍ദ്ദേശം നല്‍കിയത്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുള്‍ ഖൊഡാ പട്ടേലിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചതിനെതുടര്‍ന്ന് ദ്വീപിലെ 12 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ ഒരാള്‍ക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തില്‍ ഒപ്പമുള്ള മറ്റുള്ളവര്‍ക്കും രോഗബാധയുണ്ടോ […]
1 Jun 2021 5:29 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ലക്ഷദ്വീപിലെ ജനവിരുദ്ധ നിയമപരിഷ്കാരങ്ങളില്‍ പ്രതിഷേധിച്ച് കളക്ടര്‍ എസ് അസ്കര്‍ അലിയുടെ കോലം കത്തിച്ചതില്‍ അറസ്റ്റിലായവര്‍ക്ക് ജാമ്യം നല്‍കണമെന്ന് ഹൈക്കോടതി. കില്‍ത്താന്‍ ദ്വീപില്‍ നിന്നും അറസ്റ്റിലായവര്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. വിഷയത്തില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അമിനി ദ്വീപിലെ സിജെഎമ്മിനാണ് നിര്‍ദ്ദേശം നല്‍കിയത്.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുള്‍ ഖൊഡാ പട്ടേലിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചതിനെതുടര്‍ന്ന് ദ്വീപിലെ 12 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ ഒരാള്‍ക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തില്‍ ഒപ്പമുള്ള മറ്റുള്ളവര്‍ക്കും രോഗബാധയുണ്ടോ എന്ന് സംശയം നിലനില്ക്കുന്നു. മാനദണ്ഡങ്ങള്‍ പാലിക്കാതെ ആയിരുന്നു ഇവരുടെ അറസ്റ്റ് എന്നും ആരോപണമുയര്‍ന്നിരുന്നു.
അതേസമയം, ഇവര്‍ക്കെതിരെ ചുമത്തിയ വകുപ്പുകളെക്കുറിച്ച് അധികൃതര്‍ യാതൊരു വിശദീകരണവും നല്‍കിയിരുന്നില്ല. പ്രതിഷേധങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപില്‍ എത്തുന്നതിനുമുമ്പ് കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തേക്കുമെന്ന സൂചനയും പുറത്തുവന്നിരുന്നു. ഇതിനിടയിലാണ് അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്ന് കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ALSO READ: ‘ഇടിയുന്ന സാമ്പത്തിക വളര്‍ച്ച, ഉയരുന്ന തൊഴിലില്ലായ്മ’; മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍