Top

അതിര്‍ത്തിയിലെ നിയന്ത്രണം; കര്‍ണാടക സര്‍ക്കാരിനും കേന്ദ്രത്തിനും ഹൈക്കോടതി നോട്ടീസ്

കൊവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരേ നല്‍കിയ ഹര്‍ജിയില്‍ കര്‍ണാടക ഹൈക്കോടതി നോട്ടീസ് അയച്ചു. കര്‍ണാടക സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും, ദക്ഷിണ കന്നടയുടെ ദുരന്തനിവാരണ സമിതി അധ്യക്ഷന്‍ കൂടിയായ ഡെപ്യൂട്ടി കമ്മീഷണര്‍ക്കുമാണ് നോട്ടീസയച്ചത്. അതേസമയം നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ക്ക് താല്‍ക്കാലിക സ്റ്റേ ഇല്ല. കേസ് പരിഗണിക്കുന്നത് മാര്‍ച്ച് അഞ്ചിലേക്ക് മാറ്റിയിരിക്കുകയാണ്. പുതിയ നിയന്ത്രണങ്ങള്‍ കൊവിഡ്-19 അണ്‍ലോക്ക് നാലാം ഘട്ടത്തില്‍ പറഞ്ഞിരിക്കുന്ന യാത്രാ ഇളവിന് എതിരാണെന്ന് ചൂണ്ടികാട്ടി മംഗ്‌ളുരൂ അഭിഭാഷകനായ ബി സുബയ്യ റായി […]

24 Feb 2021 9:28 PM GMT

അതിര്‍ത്തിയിലെ നിയന്ത്രണം; കര്‍ണാടക സര്‍ക്കാരിനും കേന്ദ്രത്തിനും ഹൈക്കോടതി നോട്ടീസ്
X

കൊവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരേ നല്‍കിയ ഹര്‍ജിയില്‍ കര്‍ണാടക ഹൈക്കോടതി നോട്ടീസ് അയച്ചു. കര്‍ണാടക സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും, ദക്ഷിണ കന്നടയുടെ ദുരന്തനിവാരണ സമിതി അധ്യക്ഷന്‍ കൂടിയായ ഡെപ്യൂട്ടി കമ്മീഷണര്‍ക്കുമാണ് നോട്ടീസയച്ചത്. അതേസമയം നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ക്ക് താല്‍ക്കാലിക സ്റ്റേ ഇല്ല. കേസ് പരിഗണിക്കുന്നത് മാര്‍ച്ച് അഞ്ചിലേക്ക് മാറ്റിയിരിക്കുകയാണ്.

പുതിയ നിയന്ത്രണങ്ങള്‍ കൊവിഡ്-19 അണ്‍ലോക്ക് നാലാം ഘട്ടത്തില്‍ പറഞ്ഞിരിക്കുന്ന യാത്രാ ഇളവിന് എതിരാണെന്ന് ചൂണ്ടികാട്ടി മംഗ്‌ളുരൂ അഭിഭാഷകനായ ബി സുബയ്യ റായി നല്‍കിയ പരാതിയിലാണ് ഹൈക്കോടതി ബെഞ്ചിന്റെ നടപടി. അണ്‍ലോക്ക് നാലിലെ മാര്‍ഗനിര്‍ദേശം നിലവിലിരിക്കെ എങ്ങനെയാണ് അതിര്‍ത്തിയില്‍ യാത്രക്കാരെ തടയുകയെന്ന് അഡ്വക്കറ്റ് ജനറലിനോട് കോടതി ചോദിച്ചു. എന്നാല്‍ അന്തര്‍സംസ്ഥാന വാഹനങ്ങളേയും യാത്രക്കാരേയും തടയുകയല്ല, ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്ന് അഡ്വക്കറ്റ് ജനറല്‍ വിശദീകരിച്ചു.

അതിര്‍ത്തി റോഡുകള്‍ അടച്ച പ്രശ്നം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു.
അന്തര്‍സംസ്ഥാന യാത്രയ്ക്ക് ഒരു നിയന്ത്രണവും ഒരു സംസ്ഥാനവും ഏര്‍പ്പെടുത്താന്‍ പാടില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശത്തിന് എതിരാണ് അതിര്‍ത്തികള്‍ അടക്കുകയും കേരളത്തില്‍ നിന്നു പോകുന്ന വാഹനങ്ങള്‍ തടയുകയും ചെയ്ത നടപടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Next Story