നിയമം കയ്യിലെടുക്കാനും മര്‍ദ്ദിക്കാനും ആരാണ് അധികാരം തന്നതെന്ന് ഹൈക്കോടതി; ഭാഗ്യലക്ഷ്മിയുടെയും സുഹൃത്തുക്കളുടെയും മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നു
കൊച്ചി: അശ്ലീല പരാമര്‍ശം നടത്തിയ യൂട്യൂബറെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ഭാഗ്യലക്ഷ്മിയുടെയും സുഹൃത്തുക്കളുടെയും മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നു. നിയമം കയ്യിലെടുക്കാനും മര്‍ദ്ദിക്കാനും ആരാണ് അധികാരം തന്നതെന്ന് ഹൈക്കോടതി ചോദിച്ചു. മര്‍ദ്ദിച്ചിട്ട് ജയിലില്‍ പോകാന്‍ ഭയം കാണിക്കുന്നതെന്തിനാണ്.നിയമം കൈയ്യിലെടുത്തതിനു ശേഷം, ഭവിഷ്യത്തുകള്‍ നേരിടാന്‍ ഭയമെന്തിനാണെന്നും കോടതി ചോദിച്ചു. പ്രതികള്‍ നിയമം കൈയ്യിലെടുത്തത് അംഗീകരിക്കാനാകാവില്ലെന്ന് കോടതി പറഞ്ഞു. 30 ന് വിധി പറയാനായി മാറ്റി. അതു വരെ അറസ്റ്റ് പാടില്ലെന്നും കോടതി ഉത്തരവിട്ടു.

കൊച്ചി: അശ്ലീല പരാമര്‍ശം നടത്തിയ യൂട്യൂബറെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ഭാഗ്യലക്ഷ്മിയുടെയും സുഹൃത്തുക്കളുടെയും മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നു. നിയമം കയ്യിലെടുക്കാനും മര്‍ദ്ദിക്കാനും ആരാണ് അധികാരം തന്നതെന്ന് ഹൈക്കോടതി ചോദിച്ചു.
മര്‍ദ്ദിച്ചിട്ട് ജയിലില്‍ പോകാന്‍ ഭയം കാണിക്കുന്നതെന്തിനാണ്.
നിയമം കൈയ്യിലെടുത്തതിനു ശേഷം, ഭവിഷ്യത്തുകള്‍ നേരിടാന്‍ ഭയമെന്തിനാണെന്നും കോടതി ചോദിച്ചു.
പ്രതികള്‍ നിയമം കൈയ്യിലെടുത്തത് അംഗീകരിക്കാനാകാവില്ലെന്ന് കോടതി പറഞ്ഞു. 30 ന് വിധി പറയാനായി മാറ്റി. അതു വരെ അറസ്റ്റ് പാടില്ലെന്നും കോടതി ഉത്തരവിട്ടു.