Top

‘ലോക്‌സഭാ വിജയം ആവര്‍ത്തിക്കുമെന്ന് പ്രതീക്ഷിച്ചു’; തോല്‍വിക്ക് കാരണം നേതാക്കളുടെ ജാഗ്രതക്കുറവും അമിത ആത്മവിശ്വാസവുമെന്ന് ഹൈക്കമാന്‍ഡ്

കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജാഗ്രത കുറവ് ഉണ്ടായെന്ന് ഹൈക്കമാന്റ്. പരാജയത്തിന് കാരണം അമിത ആത്മവിശ്വസമാണെന്നും ലോക്‌സഭ തെരഞ്ഞെടുപ്പ് വിജയം ആവര്‍ത്തിക്കുമെന്ന് നേതൃത്വം പ്രതീക്ഷിച്ചുവെന്നും ഹൈക്കമാന്റ് വിലയിരുത്തി. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഹൈക്കമാന്റിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടികാട്ടുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ വലിയ പരാജയം ഏറ്റു വാങ്ങിയപ്പോള്‍ പോലും എന്താണ് കാരണമെന്ന് നേതൃത്വത്തിന് വ്യക്തമായി മനസിലാക്കാന്‍ സാധിച്ചില്ലെന്നും വിലയിരുത്തി. എന്തിരുന്നാലും കോണ്‍ഗ്രസിന്റെ പരാജയം പഠിക്കാന്‍ അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മുതിര്‍ന്ന നേതാവ് അശോക് ചവാനെയാണ് […]

12 May 2021 12:14 AM GMT

‘ലോക്‌സഭാ വിജയം ആവര്‍ത്തിക്കുമെന്ന് പ്രതീക്ഷിച്ചു’; തോല്‍വിക്ക് കാരണം നേതാക്കളുടെ ജാഗ്രതക്കുറവും അമിത ആത്മവിശ്വാസവുമെന്ന് ഹൈക്കമാന്‍ഡ്
X

കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജാഗ്രത കുറവ് ഉണ്ടായെന്ന് ഹൈക്കമാന്റ്. പരാജയത്തിന് കാരണം അമിത ആത്മവിശ്വസമാണെന്നും ലോക്‌സഭ തെരഞ്ഞെടുപ്പ് വിജയം ആവര്‍ത്തിക്കുമെന്ന് നേതൃത്വം പ്രതീക്ഷിച്ചുവെന്നും ഹൈക്കമാന്റ് വിലയിരുത്തി. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഹൈക്കമാന്റിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടികാട്ടുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ വലിയ പരാജയം ഏറ്റു വാങ്ങിയപ്പോള്‍ പോലും എന്താണ് കാരണമെന്ന് നേതൃത്വത്തിന് വ്യക്തമായി മനസിലാക്കാന്‍ സാധിച്ചില്ലെന്നും വിലയിരുത്തി. എന്തിരുന്നാലും കോണ്‍ഗ്രസിന്റെ പരാജയം പഠിക്കാന്‍ അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മുതിര്‍ന്ന നേതാവ് അശോക് ചവാനെയാണ് സമിതി അധ്യക്ഷനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. സല്‍മാന്‍ ഖുര്‍ഷിദ്, മനീഷ് തീവാരി, വിന്‍സെന്റി എച്ച് പാല, എംപി ജോതിമണി എന്നിവരാണ് സമിതി അംഗങ്ങള്‍.

രണ്ടാഴ്ച്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് അധ്യക്ഷ സോണിയാഗാന്ധി സമിതിക്ക് നിര്‍ദേശം നല്‍കിയത്. സമിതി നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലടക്കം സംഘടനാ നേതൃത്വത്തില്‍ അഴിച്ചുപണി നടന്നേക്കും. ലോക്ക്ഡൗണ്‍ കഴിഞ്ഞാലുടന്‍ കേരളത്തിലേക്ക് ഹൈക്കമാന്‍ഡ് സംഘവും എത്തും. ലോക്‌സഭാ മുന്‍ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഗാര്‍ഖെ, പുതുച്ചേരി മുന്‍മുഖ്യമന്ത്രി വി വൈദ്യലിംഗം എന്നിവരാണ് എത്തുന്നത്. പ്രതിപക്ഷ നേതാവിനെ തീരുമാനിക്കലാണ് പ്രധാന ദൗത്യം. കേരളം,പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലെ തോല്‍വിയാണ് പ്രധാനമായും വലിയ ആശങ്കയായി മുന്നിലുള്ളത്. തിരിച്ചടി ഗൗരവമാണെന്നും തോല്‍വി പഠിക്കാന്‍ പ്രത്യേകം സമിതിയെ നിര്‍ത്തണമെന്നും സോണിയ നിര്‍ദേശിച്ചിരുന്നു. പിന്നാലെയാണ് അഞ്ചംഗ സമിതിയെ തെരഞ്ഞെടുത്തത്.

Next Story