ഭക്ഷ്യസുരക്ഷ ഉറപ്പിച്ച എല്‍ഡിഎഫ് പരസ്യത്തിലെ വൃദ്ധയ്ക്ക് റേഷനില്ല, ഫോട്ടോയെക്കുറിച്ചും അറിയില്ല; പാറുവമ്മയുടെ വീഡിയോയുമായി യുഡിഎഫ്
കൊച്ചി: പ്രചരണത്തിനായി എല്‍ഡിഎഫ് ഉപയോഗിക്കുന്ന പരസ്യത്തില്‍ ഭക്ഷ്യകിറ്റുമായി നില്ക്കുന്ന വയോധികയ്ക്ക് യഥാര്‍ത്ഥത്തില്‍ റേഷന്‍ ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി വീഡിയോ പുറത്തുവിട്ട് യുഡിഎഫ് നേതാക്കള്‍. കളമശ്ശേരി സ്വദേശിയായ പാറുവമ്മയുടെ ചിത്രമാണ് ഉറപ്പാണ് ഭക്ഷ്യ സുരക്ഷ എന്ന പരസ്യത്തിനായി എല്‍ഡിഎഫ് ഉപയോഗിച്ചിട്ടുള്ളത്. എന്നാല്‍ തനിക്ക് റേഷന്‍ ലഭിച്ചിട്ടില്ലെന്ന് ഇവര്ത്തന്നെ പറയുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. റേഷന്‍ കടക്കാരന് തനിക്ക് റേഷന്‍ നല്‍കുന്നില്ലെന്നാണ് വീഡിയോയില്‍ വൃദ്ധയായ പാറുവമ്മ പറയുന്നത്. പരസ്യത്തില്‍ ഫോട്ടോ വന്ന കാര്യം അറിഞ്ഞിരുന്നോ എന്ന ചോദ്യത്തിന് ആളുകള്‍ എന്തൊക്കെ ചെയ്യും, […]

കൊച്ചി: പ്രചരണത്തിനായി എല്‍ഡിഎഫ് ഉപയോഗിക്കുന്ന പരസ്യത്തില്‍ ഭക്ഷ്യകിറ്റുമായി നില്ക്കുന്ന വയോധികയ്ക്ക് യഥാര്‍ത്ഥത്തില്‍ റേഷന്‍ ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി വീഡിയോ പുറത്തുവിട്ട് യുഡിഎഫ് നേതാക്കള്‍. കളമശ്ശേരി സ്വദേശിയായ പാറുവമ്മയുടെ ചിത്രമാണ് ഉറപ്പാണ് ഭക്ഷ്യ സുരക്ഷ എന്ന പരസ്യത്തിനായി എല്‍ഡിഎഫ് ഉപയോഗിച്ചിട്ടുള്ളത്. എന്നാല്‍ തനിക്ക് റേഷന്‍ ലഭിച്ചിട്ടില്ലെന്ന് ഇവര്ത്തന്നെ പറയുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്.
റേഷന്‍ കടക്കാരന് തനിക്ക് റേഷന്‍ നല്‍കുന്നില്ലെന്നാണ് വീഡിയോയില്‍ വൃദ്ധയായ പാറുവമ്മ പറയുന്നത്. പരസ്യത്തില്‍ ഫോട്ടോ വന്ന കാര്യം അറിഞ്ഞിരുന്നോ എന്ന ചോദ്യത്തിന് ആളുകള്‍ എന്തൊക്കെ ചെയ്യും, ചെയ്തോട്ടെ എന്ന മറുപടിയാണ് പാറുവമ്മ പറയുന്നത്.
പല യുഡിഎഫ് നേതാക്കളും പാറുവമ്മയുടെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. നാല് വോട്ടിനുവേണ്ടി എന്തും ചെയ്യാമെന്നായി എന്നാണ് കോണ്‍ഗ്രസ് എംപി ഹൈബി ഈഡന് വീഡിയോ പങ്കുവെച്ച് ഫേസ്ബുക്കില്‍ കുറിച്ചത്.
റേഷന്‍ കാര്‍ഡും ഭക്ഷ്യകിറ്റുമായി നില്ക്കുന്ന പാറുവമ്മയാണ് എല്‍ഡിഎഫ് പരസ്യത്തിനായി ഉപയോഗിച്ചിരിക്കുന്ന ചിത്രം. ഉറപ്പാണ് ഭക്ഷ്യ സുരക്ഷ, ഉറപ്പാണ് എല്‍ഡിഎഫ് എന്ന വാചകവും പ്രചരണ ചിത്രത്തിലുണ്ട്.
- TAGS:
- KERALA ELECTION 2021
- LDF
- UDF