Top

‘പാലാരിവട്ടം പാലം സംഭവത്തില്‍ ഭീഷണി മുഴക്കിയെന്ന് ആരോപണം, ഇന്ന് ആശംസ’; പി രാജീവിന് എറണാകുളത്തെ വികസന നേട്ടങ്ങളിൽ പങ്കുവഹിക്കാൻ കഴിയട്ടെന്ന് ഹൈബി ഈഡൻ

സിപിഐഎം പ്രഖ്യാപിച്ച പുതുമുഖ മന്ത്രിസഭയിലെ നിർണായക സാന്നിദ്ധ്യമാണ് പി രാജീവിനെതിരെ ​ഗുരുതര ആരോപണവുമായി മുൻപ് ഹൈബി ഈഡൻ രം​ഗത്തുവന്നിരുന്നു.

19 May 2021 5:00 AM GMT

‘പാലാരിവട്ടം പാലം സംഭവത്തില്‍ ഭീഷണി മുഴക്കിയെന്ന് ആരോപണം, ഇന്ന് ആശംസ’; പി രാജീവിന് എറണാകുളത്തെ വികസന നേട്ടങ്ങളിൽ പങ്കുവഹിക്കാൻ കഴിയട്ടെന്ന് ഹൈബി ഈഡൻ
X

കൊച്ചി: നിയുക്ത വ്യവസായിക വകുപ്പ് മന്ത്രി പി രാജീവിന് ആശംസകളുമായി കോൺ​ഗ്രസ് എംപി ഹൈബി ഈഡൻ. കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ എറണാകുളത്തിന്റെ വികസന നേട്ടങ്ങളിൽ വലിയ പങ്ക് വഹിക്കുവാൻ ആദ്ദേഹത്തിന് സാധിക്കട്ടെയെന്ന് ഹൈബി ഫെയിസ്ബുക്കിൽ കുറിച്ചു. എറണാകുളം ജില്ലയിൽ നിന്നും മന്ത്രിയായി ചുമതയേൽക്കുന്ന ശ്രീ. പി രാജീവിന് അഭിനന്ദനങ്ങൾ. കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ എറണാകുളത്തിന്റെ വികസന നേട്ടങ്ങളിൽ വലിയ പങ്ക് വഹിക്കുവാൻ ആദ്ദേഹത്തിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. ഹൈബി ഈഡൻ പറഞ്ഞു.

സിപിഐഎം പ്രഖ്യാപിച്ച പുതുമുഖ മന്ത്രിസഭയിലെ നിർണായക സാന്നിദ്ധ്യമാണ് പി രാജീവിനെതിരെ ​ഗുരുതര ആരോപണവുമായി മുൻപ് ഹൈബി ഈഡൻ രം​ഗത്തുവന്നിരുന്നു. പാലാരിവട്ടം കേസിൽ തന്നെ കുടുക്കിയത് സിപിഐഎം നേതാവ് പി രാജീവാണെന്ന മുൻ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിന്റെ ആരോപണം ശരിവെച്ച ഹൈബി ഈഡൻ ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ പി രാജീവ് ഇബ്രാഹിംകുഞ്ഞിനെ ഭീഷണിപ്പെടുത്തുന്നന് നേരിട്ടു കണ്ടുവെന്ന് പറഞ്ഞിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ റീപോളിങ് നടന്ന കൊടുങ്ങല്ലൂരിൽ വെച്ച് രാജീവ് ഭീഷണിപ്പെടുത്തിയത് താൻ കണ്ടെന്ന് ഹൈബി പറഞ്ഞെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തത്.

എന്നാൽ, ഇബ്രാഹിംകുഞ്ഞിന്റെ ആരോപണങ്ങൾ തള്ളി പി രാജീവു തന്നെ ആ സമയത്ത് രംഗത്തെത്തിയിരുന്നു. പാലാരിവട്ടം പാലത്തെ സംബന്ധിച്ച പ്രശ്നം ആദ്യം കൊണ്ടുവന്നത് തങ്ങളല്ല. അദ്ദേഹത്തോടൊപ്പം ദീർഘകാലം പ്രവർത്തിച്ച ഐഎഎസ് ഉദ്യോഗസ്ഥനായ ടിഒ സൂരജ് തന്നെ ആക്ഷേപം ഉയർത്തുകയും തുടർന്ന് പ്രശ്നങ്ങൾ ഒന്നൊന്നായി മാധ്യമങ്ങളിലൂടെ പുറത്തുവരികയാണുണ്ടായതെന്നുമായിരുന്നു രാജീവ് വിശദീകരിച്ചത്.

പാലാരിവട്ടം പാലത്തിൽ ഒരു വിള്ളൽ വന്നു. അതിന് ബലക്ഷയം ഉണ്ട് എന്നത് വസ്തുത ആയിരുന്നില്ലേ? അത് പ്രക്ഷോഭം തുടങ്ങിയിട്ട് ഉയർന്നുവന്ന ഒരു പ്രശ്നമായിരുന്നില്ല. അഴിമതി നടന്നു എന്നത് വസ്തുതയാണ്. ആധുനിക സമൂഹത്തിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത തെറ്റ് ആ പാലത്തിന്റെ കാര്യത്തിൽ ഉണ്ടായെന്നും രാജീവ് പറഞ്ഞു.

പാലാരിവട്ടം കേസിൽ തന്നെ കുടുക്കിയത് ഒരു വിഭാഗം സിപിഐഎം നേതാക്കളാണെന്നും കേസിന് പിന്നിൽ രാജീവാണെന്നുമായിരുന്നു ഇബ്രാഹംകുഞ്ഞിന്റെ ആരോപണം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വോട്ട് മറിച്ച് നൽകണമെന്ന് പി രാജീവ് ആവശ്യപ്പെട്ടു. അതിന് തയ്യാറാകാത്തതിനാലാണ് പാലാരിവട്ടം പാലം അഴിമതി കേസിൽ പ്രതിയാക്കുന്നന്നത്. കളമശ്ശേരി മണ്ഡലം ലക്ഷ്യമിട്ടാണ് കേസെടുത്തിരിക്കുന്നതെന്നും പിന്നിൽ ആസൂത്രിത നീക്കം നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

Next Story