Top

‘ജനങ്ങളുടെ അഭിപ്രായങ്ങള്‍ കേട്ടതുപോലുമില്ല, അടിസ്ഥാന തത്വങ്ങള്‍ ഭരണകൂടം അവഗണിച്ചു’; ലക്ഷദ്വീപ് വിഷയത്തില്‍ ഹൈബി ഈഡന്‍ സഭയില്‍ പറഞ്ഞത്

നയരൂപീകരണത്തില്‍ ജനങ്ങളുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുകപോലും ചെയ്യാതെ തള്ളിക്കളയുന്ന സമീപനമാണ് അഡ്മിനിസ്‌ട്രേഷന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നായിരുന്നു ഹൈബി ഈഡന്റെ പ്രധാന വിമര്‍ശനം.

19 July 2021 5:54 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ജനങ്ങളുടെ അഭിപ്രായങ്ങള്‍ കേട്ടതുപോലുമില്ല, അടിസ്ഥാന തത്വങ്ങള്‍ ഭരണകൂടം അവഗണിച്ചു’; ലക്ഷദ്വീപ് വിഷയത്തില്‍ ഹൈബി ഈഡന്‍ സഭയില്‍ പറഞ്ഞത്
X

ലക്ഷദ്വീപ് വിഷയം ലോക്‌സഭയില്‍ ഉന്നയിച്ച് പ്രഫുല്‍ പട്ടേലിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈബി ഈഡന്‍ എംപി. അഡ്മിനിസ്‌ട്രേറ്റര്‍ പ്രഖ്യാപിച്ച കരട്‌നയ മാറ്റങ്ങള്‍ക്കെതിരെ ലക്ഷദ്വീപില്‍ വലിയ രീതിയില്‍ പ്രതിഷേധം നടക്കുന്നുണ്ടെന്ന് ഹൈബി ഈഡന്‍ സഭയില്‍ ചൂണ്ടിക്കാട്ടി. ലക്ഷദ്വീപ് ജനതയ്ക്ക് സ്വന്തം മണ്ണിലുള്ള അവകാശവും നീതിയും പുതിയ അഡ്മിനിസ്‌ട്രേറ്ററുടെ ഭരണത്തിന്‍ കീഴില്‍ നഷ്ടമായതായി ഹൈബി കുറ്റപ്പെടുത്തി. ജനങ്ങള്‍ക്ക് അവരുടെ ഉപജീവന മാര്‍ഗ്ഗങ്ങള്‍ പോലും നഷ്ടമാകുന്ന സ്ഥിതിയാണുള്ളതെന്നും ഹൈബി ഈഡന്‍ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു.

നയരൂപീകരണത്തില്‍ ജനങ്ങളുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുകപോലും ചെയ്യാതെ തള്ളിക്കളയുന്ന സമീപനമാണ് അഡ്മിനിസ്‌ട്രേഷന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നായിരുന്നു ഹൈബി ഈഡന്റെ പ്രധാന വിമര്‍ശനം. അഡ്മിനിസ്‌ട്രേഷന്‍ ഏകപക്ഷീയമായി നടപ്പിലാക്കാന്‍ ശ്രമിക്കുന്ന നിയമങ്ങള്‍ ജനങ്ങള്‍ക്ക് എതിരാണ്. കൊവിഡ് വ്യാപനമെന്ന കാരണം പറഞ്ഞ് കേരളത്തില്‍ നിന്നുള്ള ജനപ്രതിനിധികളുടെ ലക്ഷദ്വീപിലേക്കുള്ള പ്രവേശനം പോലും നിഷേധിക്കപ്പെട്ടു. ലക്ഷദ്വീപിന്റെ അധികാരപരിധി കേരള ഹൈക്കോടതിയില്‍ നിന്നും കര്‍ണാടക ഹൈക്കോടതിയിലേക്ക് മാറ്റാനുള്ള തീരുമാനം രാഷ്ട്രീയപരമാണെന്നും ഹൈബി ഈഡന്‍ സഭയില്‍ പറഞ്ഞു.

Next Story