Top

ആ ഭീഷണിപ്പെടുത്തല്‍ കണ്ടവരുണ്ട്; പി രാജീവ് ഇബ്രാഹിംകുഞ്ഞിനെ ഭീഷണിപ്പെടുത്തിയത് താന്‍ കണ്ടിരുന്നെന്ന് ഹൈബി ഈഡന്‍

കൊച്ചി: പാലാരിവട്ടം കേസില്‍ തന്നെ കുടുക്കിയത് സിപിഐഎം നേതാവ് പി രാജീവാണെന്ന മുന്‍മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിന്റെ ആരോപണം ശരിവെച്ച് ഹൈബി ഈഡന്‍ എംപി. ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ പി രാജീവ് ഇബ്രാഹിംകുഞ്ഞിനെ ഭീഷണിപ്പെടുത്തി. അത് നാര്‍ നേരിട്ട് കണ്ടതാണെന്നും ഹൈബി ഈഡന്‍ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ റീപോളിങ് നടന്ന കടുങ്ങല്ലൂരില്‍വെച്ച് രാജീവ് ഭീഷണിപ്പെടുത്തിയത് താന്‍ കണ്ടെന്ന് ഹൈബി പറഞ്ഞെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍, ഇബ്രാഹിംകുഞ്ഞിന്റെ ആരോപണങ്ങള്‍ തള്ളി പി രാജീവുതന്നെ രംഗത്തെത്തിയിരുന്നു. പാലാരിവട്ടം പാലത്തെ സംബന്ധിച്ച […]

21 March 2021 11:36 PM GMT

ആ ഭീഷണിപ്പെടുത്തല്‍ കണ്ടവരുണ്ട്; പി രാജീവ് ഇബ്രാഹിംകുഞ്ഞിനെ ഭീഷണിപ്പെടുത്തിയത് താന്‍ കണ്ടിരുന്നെന്ന് ഹൈബി ഈഡന്‍
X

കൊച്ചി: പാലാരിവട്ടം കേസില്‍ തന്നെ കുടുക്കിയത് സിപിഐഎം നേതാവ് പി രാജീവാണെന്ന മുന്‍മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിന്റെ ആരോപണം ശരിവെച്ച് ഹൈബി ഈഡന്‍ എംപി. ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ പി രാജീവ് ഇബ്രാഹിംകുഞ്ഞിനെ ഭീഷണിപ്പെടുത്തി. അത് നാര്‍ നേരിട്ട് കണ്ടതാണെന്നും ഹൈബി ഈഡന്‍ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ റീപോളിങ് നടന്ന കടുങ്ങല്ലൂരില്‍വെച്ച് രാജീവ് ഭീഷണിപ്പെടുത്തിയത് താന്‍ കണ്ടെന്ന് ഹൈബി പറഞ്ഞെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നാല്‍, ഇബ്രാഹിംകുഞ്ഞിന്റെ ആരോപണങ്ങള്‍ തള്ളി പി രാജീവുതന്നെ രംഗത്തെത്തിയിരുന്നു. പാലാരിവട്ടം പാലത്തെ സംബന്ധിച്ച പ്രശ്നം ആദ്യം കൊണ്ടുവന്നത് തങ്ങളല്ല. അദ്ദേഹത്തോടൊപ്പം ദീര്‍ഘകാലം പ്രവര്‍ത്തിച്ച ഐഎഎസ് ഉദ്യോഗസ്ഥനായ ടിഒ സൂരജ് തന്നെ ആക്ഷേപം ഉയര്‍ത്തുകയും തുടര്‍ന്ന് പ്രശ്നങ്ങള്‍ ഒന്നൊന്നായി മാധ്യമങ്ങളിലൂടെ പുറത്തുവരികയാണുണ്ടായതെന്നുമായിരുന്നു രാജീവ് വിശദീകരിച്ചത്.

പാലാരിവട്ടം പാലത്തില്‍ ഒരു വിള്ളല്‍ വന്നു. അതിനുബലക്ഷയം ഉണ്ട് എന്നത് വസ്തുത ആയിരുന്നില്ലേ? അത് പ്രക്ഷോഭം തുടങ്ങിയിട്ട് ഉയര്‍ന്നുവന്ന ഒരു പ്രശ്നമായിരുന്നില്ല. അഴിമതി നടന്നു എന്നത് വസ്തുതയാണ്. ആധുനിക സമൂഹത്തില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത തെറ്റ് ആ പാലത്തിന്റെ കാര്യത്തില്‍ ഉണ്ടായെന്നും രാജീവ് പറഞ്ഞു.

പാലാരിവട്ടം കേസില്‍ തന്നെ കുടുക്കിയത് ഒരു വിഭാഗം സിപിഐഎം നേതാക്കളാണെന്നും കേസിന് പിന്നില്‍ രാജീവാണെന്നുമായിരുന്നു ഇബ്രാഹംകുഞ്ഞിന്റെ ആരോപണം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വോട്ട് മറിച്ച് നല്‍കണമെന്ന് പി രാജീവ് ആവശ്യപ്പെട്ടു. അതിന് തയ്യാറാകാത്തതിനാലാണ് പാലാരിവട്ടം പാലം അഴിമതി കേസില്‍ പ്രതിയാക്കുന്നന്നത്. കളമശ്ശേരി മണ്ഡലം ലക്ഷ്യമിട്ടാണ് കേസെടുത്തിരിക്കുന്നതെന്നും പിന്നില്‍ ആസൂത്രിത നീക്കം നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

Next Story