‘വിഡി സതീശന് വൈകിയെത്തിയ അംഗീകാരം’; വലിയ പ്രതീക്ഷയെന്ന് ഹൈബി ഈഡന്
പ്രതിപക്ഷ നേതാവായി വിഡി സതീശനെ തെരഞ്ഞെടുത്തതിനെ സ്വാഗതം ചെയ്ത് ഹൈബി ഈഡന്. വിഡി സതീശനില്‍ വലിയ പ്രതീക്ഷയാണുള്ളതെന്നും അദ്ദേഹത്തിനെ പോലൊരു രാഷ്ട്രീയ നേതാവിന് വൈകിയതെത്തിയ അംഗീകാരമാണിതെന്നും ഹൈബി ഈഡന് മാധ്യമങ്ങളോട് പറഞ്ഞു. ‘ഹൈക്കമാന്‍ഡ് തീരുമാനത്തെ പരിപൂര്‍ണമായി അംഗീകരിക്കുന്നു. വിഡി സതീശനെന്ന രാഷ്ട്രീയ നേതാവിന് വളരെ വൈകിയെത്തിയ ഒരു അംഗീകാരമാണിത്. വലിയ പ്രതീക്ഷയാണ് കേരളത്തിലെ പൊതു സമൂഹം അദ്ദേഹത്തില്‍ അര്‍പ്പിച്ചിരിക്കുന്നത്. അത് തീര്‍ച്ചയായിട്ടും കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും തുടര്‍ന്നുള്ള കേരള രാഷ്ട്രീയത്തിനും ഗുണപരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ ഹൈബി […]
22 May 2021 2:25 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പ്രതിപക്ഷ നേതാവായി വിഡി സതീശനെ തെരഞ്ഞെടുത്തതിനെ സ്വാഗതം ചെയ്ത് ഹൈബി ഈഡന്. വിഡി സതീശനില്‍ വലിയ പ്രതീക്ഷയാണുള്ളതെന്നും അദ്ദേഹത്തിനെ പോലൊരു രാഷ്ട്രീയ നേതാവിന് വൈകിയതെത്തിയ അംഗീകാരമാണിതെന്നും ഹൈബി ഈഡന് മാധ്യമങ്ങളോട് പറഞ്ഞു.
‘ഹൈക്കമാന്‍ഡ് തീരുമാനത്തെ പരിപൂര്‍ണമായി അംഗീകരിക്കുന്നു. വിഡി സതീശനെന്ന രാഷ്ട്രീയ നേതാവിന് വളരെ വൈകിയെത്തിയ ഒരു അംഗീകാരമാണിത്. വലിയ പ്രതീക്ഷയാണ് കേരളത്തിലെ പൊതു സമൂഹം അദ്ദേഹത്തില്‍ അര്‍പ്പിച്ചിരിക്കുന്നത്. അത് തീര്‍ച്ചയായിട്ടും കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും തുടര്‍ന്നുള്ള കേരള രാഷ്ട്രീയത്തിനും ഗുണപരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ ഹൈബി ഈഡന് പറഞ്ഞു.
കോണ്‍ഗ്രസ് തീരുമാനം എടുക്കാന്‍ വൈകിയെന്ന വിമര്‍ശനം ഉയരുമ്പോഴും ജനാധിപത്യപരമായ തീരുമാനമാണ് ഉണ്ടായിരിക്കുന്നത്. വ്യക്തമായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം എടുക്കുകയെന്നും ഹൈബി ഈഡന് പറഞ്ഞു.
എറണാകുളം ജില്ലയില്‍ നിന്നുള്ള ജനപ്രതിനിധിയായ അദ്ദേഹം നിയമസഭയെക്കുറിച്ച് പകര്‍ന്ന് നല്‍കിയിട്ടുള്ള അറിവും ഊര്‍ജ്ജവും താനുള്‍പ്പെടെയുള്ള തലമുറയ്ക്ക് വലിയ മുതല്‍ക്കൂട്ടായിരിക്കുമെന്നും ഹൈബി ഈഡന് പറഞ്ഞു.
പ്രതിപക്ഷ നേതാവെന്ന നിലയില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ പൂര്‍ണ ശക്തിയോടെ തിരിച്ചു കൊണ്ടു വരാന്‍ പൂര്‍ണായും പരിശ്രമം നടത്തുമെന്നാണ് വിഡി സതീശന് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്.
കോണ്‍ഗ്രസിന്റേയും യുഡിഎഫിന്റേയും ഐതിഹാസികമായ തിരിച്ചുവരവാണ് ലക്ഷ്യം അവിടെ ഗ്രൂപ്പുകള്‍ക്ക് പ്രസക്തിയില്ല അതേസമയം ഗ്രൂപ്പുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ പറ്റില്ല, മറിച്ച് അതിപ്രസരം ഉണ്ടാവാന്‍ പാടില്ലെന്നും വിഡി സതീശന് പറഞ്ഞു. വര്‍ഗീയതയെ കേരളത്തില്‍ കുഴിച്ച് മൂടുകയാണ് ലക്ഷ്യമെന്നും വിഡി സതീശന് വിശദീകരിച്ചു.