Top

കൊമ്പു കോര്‍ത്ത് ഹിസ്‌ബൊള്ളയും ഇസ്രായേല്‍ സൈന്യവും; സ്ഥാപിതമായതു മുതല്‍ കാണാത്ത സംഭവങ്ങള്‍ കാണേണ്ടി വരുമെന്ന് ഹിസ്‌ബൊള്ള

ഇസ്രായേല്‍ സൈന്യവും ലെബനനിലെ ഹിസ്‌ബൊള്ള സേനയും തമ്മിലുള്ള തര്‍ക്കം രൂക്ഷം. രണ്ടാഴ്ച മുമ്പ് ലെബനന്‍ അതിര്‍ത്തി കടന്ന ഇസ്രായേല്‍ ഡ്രോണ്‍ ഹിസ്‌ബൊള്ള തകര്‍ക്കാന്‍ ശ്രമിച്ചതോടെയാണ് തര്‍ക്കം തുടങ്ങിയത്. ഹിസ്‌ബൊള്ളയ്ക്കുള്ള മുന്നറിയിപ്പായി ഇസ്രായേലിന്റെ മുഴുവന്‍ വ്യോമ സേനയും രംഗത്തെത്തിയിരിക്കുകയാണ്. 24 മണിക്കൂറിനുള്ളില്‍ എയര്‍പോര്‍ട്ട്, പവര്‍പ്ലാന്റ്, ബ്രിഡ്ജസ് എന്നിവയ്ക്ക് നേരെ ആക്രമണം നടത്താന്‍ കഴിയുന്ന സൈനിക ഓപ്പറേഷന്റെ പരിശീലനമാണ് ഇസ്രായേല്‍ വ്യോമസേന നടത്തിയിരിക്കുന്നത്. ഞയാറാഴ് രാവിലെ തുടങ്ങിയ സൈനികാഭ്യസം ചൊവ്വാഴ്ച ഉച്ചയോടെയാണ് അവസാനിച്ചത്. 3000 ഹിസ്‌ബൊള്ള ടാര്‍ഗറ്റുകളെ 24 മണിക്കൂറിനുള്ളില്‍ […]

16 Feb 2021 11:58 PM GMT

കൊമ്പു കോര്‍ത്ത് ഹിസ്‌ബൊള്ളയും ഇസ്രായേല്‍ സൈന്യവും;   സ്ഥാപിതമായതു മുതല്‍ കാണാത്ത സംഭവങ്ങള്‍ കാണേണ്ടി വരുമെന്ന് ഹിസ്‌ബൊള്ള
X

ഇസ്രായേല്‍ സൈന്യവും ലെബനനിലെ ഹിസ്‌ബൊള്ള സേനയും തമ്മിലുള്ള തര്‍ക്കം രൂക്ഷം. രണ്ടാഴ്ച മുമ്പ് ലെബനന്‍ അതിര്‍ത്തി കടന്ന ഇസ്രായേല്‍ ഡ്രോണ്‍ ഹിസ്‌ബൊള്ള തകര്‍ക്കാന്‍ ശ്രമിച്ചതോടെയാണ് തര്‍ക്കം തുടങ്ങിയത്.

ഹിസ്‌ബൊള്ളയ്ക്കുള്ള മുന്നറിയിപ്പായി ഇസ്രായേലിന്റെ മുഴുവന്‍ വ്യോമ സേനയും രംഗത്തെത്തിയിരിക്കുകയാണ്. 24 മണിക്കൂറിനുള്ളില്‍ എയര്‍പോര്‍ട്ട്, പവര്‍പ്ലാന്റ്, ബ്രിഡ്ജസ് എന്നിവയ്ക്ക് നേരെ ആക്രമണം നടത്താന്‍ കഴിയുന്ന സൈനിക ഓപ്പറേഷന്റെ പരിശീലനമാണ് ഇസ്രായേല്‍ വ്യോമസേന നടത്തിയിരിക്കുന്നത്. ഞയാറാഴ് രാവിലെ തുടങ്ങിയ സൈനികാഭ്യസം ചൊവ്വാഴ്ച ഉച്ചയോടെയാണ് അവസാനിച്ചത്. 3000 ഹിസ്‌ബൊള്ള ടാര്‍ഗറ്റുകളെ 24 മണിക്കൂറിനുള്ളില്‍ തകര്‍ക്കാന്‍ കഴിയുന്ന ഓപ്പേറഷന്റെ പരിശീലനം ആണ് നടന്നത്. കൊവിഡ് പ്രതിസന്ധിക്കിടയിലും ഇസ്രായേല്‍ വ്യോമസേനയിലെ 85 ശതമാനം സേനാംഗംങ്ങളും ഇതില്‍ പങ്കെടുത്തു.

സൈനികാഭ്യാസത്തിനു പിന്നാലെ ഹിസ്‌ബൊള്ളയില്‍ നിന്നും രൂക്ഷ പ്രതികരണമാണ് വന്നിരിക്കുന്നത്. ഇതിന് ഇസ്രായേല്‍ വലിയ വില നല്‍കേണ്ടി വരുമെന്നും ഇസ്രായേല്‍ സ്ഥാപിതമായതു മുതല്‍ ഇതുവരെ കാണാത്ത സംഭവങ്ങള്‍ നടന്നേക്കാം എന്നുമാണ് ഹിസ്‌ബൊള്ളയുടെ ഭീഷണി.

‘ അടുത്തിടെയുള്ള ഇസ്രായേലിന്റെ ഭീഷണികള്‍ക്ക് ശേഷം ഇതൊരു യുദ്ധത്തിലേക്ക് പോവില്ലെന്ന് ആര്‍ക്കും ഉറപ്പുനല്‍കാന്‍ പറ്റില്ല. ഇസ്രായേല്‍ സ്ഥാപിതമായതു മുതല്‍ കാണാത്ത കാര്യങ്ങള്‍ അവര്‍ കാണും,’ ഹിസ്‌ബൊള്ള സെക്രട്ടറി ജനറല്‍ ഹസ്സന്‍ നസ്‌റല്ല പറഞ്ഞു.

Next Story