Top

‘വൈറലാകുന്ന ഓരോ സംഭവവും ഭീഷണിയാകും’; സുക്കര്‍ബര്‍ഗിന്റെ സുരക്ഷയ്ക്കായി ഫേസ്ബുക്ക് 2020ല്‍ ചെലവാക്കിയത് 172 കോടി

2019ല്‍ 10.4 മില്യണ്‍ ഡോളറായിരുന്ന സുരക്ഷാ ചെലവാണ് കഴിഞ്ഞ വര്‍ഷം 13.4 മില്യണ്‍ ഡോളറായി ഉയര്‍ന്നത്.

12 April 2021 11:10 PM GMT

‘വൈറലാകുന്ന ഓരോ സംഭവവും ഭീഷണിയാകും’; സുക്കര്‍ബര്‍ഗിന്റെ സുരക്ഷയ്ക്കായി ഫേസ്ബുക്ക് 2020ല്‍ ചെലവാക്കിയത് 172 കോടി
X

സോഷ്യല്‍ മീഡിയ ഭീമന്‍ ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ സുരക്ഷയ്ക്കായി 2020ല്‍ കമ്പനി ചെലവാക്കിയത് 172 കോടി രൂപ. സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന് ഫേസ്ബുക്ക് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യമുള്ളത്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്, കൊവിഡ് വ്യാപനത്തെത്തുടര്‍ന്നുള്ള യാത്രാവിലക്കുകള്‍ എന്നിവ മൂലമാണ് 2020ല്‍ ഈ വിധം സുരക്ഷാ ചെലവുകള്‍ ഈ വിധം ഉയര്‍ന്നതെന്ന് കമ്പനി സാക്ഷ്യപ്പെടുത്തുന്നു.

പൊതുജനങ്ങളെ സംബന്ധിച്ചിടത്തോളം ഫേസ്ബുക്ക് എന്നാല്‍ സുക്കര്‍ബര്‍ഗ് തന്നെയാണെന്നും അതിനാല്‍ത്തന്നെ ഫേസ്ബുക്കില്‍ ശ്രദ്ധ നേടുന്ന ഓരോ വിഷയവും സുക്കര്‍ ബെര്‍ഗിന് ഭീഷണിയാകുന്നുണ്ടെന്നും സത്യവാങ്മൂലത്തിലുണ്ട്. 2019ല്‍ 10.4 മില്യണ്‍ ഡോളറായിരുന്ന സുരക്ഷാ ചെലവാണ് കഴിഞ്ഞ വര്‍ഷം 13.4 മില്യണ്‍ ഡോളറായി ഉയര്‍ന്നത്. കൊവിഡ് കാലമായതിനാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നല്‍കേണ്ടിവരുന്ന തുകയും ഉദ്യോഗസ്ഥരുടെ എണ്ണവും വര്‍ദ്ധിപ്പിക്കേണ്ടി വന്നുവെന്ന് ഫേസ്ബുക്ക് കമ്പിനി പറയുന്നു. ഇതിന് പുറമേ പുതിയ ഉപകരണങ്ങള്‍, കെട്ടിടം മെച്ചപ്പെടുത്താനുള്ള അറ്റകുറ്റപണികള്‍ എന്നിവയ്ക്കായും അധിക തുക ചെലവായി.

സുക്കര്‍ ബെര്‍ഗിന്റേയും കുടുംബത്തിന്റേയും യാത്രകള്‍ക്കായുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി 23 മില്യണ്‍ ചെലവായെന്നാണ് റിപ്പോര്‍ട്ട്. ദൈംനംദിന ചെലവുകള്‍ എന്ന പേരില്‍ 10 മില്യണ്‍ അധികമായി 2020ല്‍ ചെലവായിട്ടുണ്ട്. സുക്കര്‍ ബെര്‍ഗ് ചിന്തിക്കുന്നതിനും അപ്പുറം നല്‍കാന്‍ തങ്ങള്‍ സദാ പ്രതിജ്ഞാബദ്ധരാണെന്ന് ഫേസ്ബുക്ക് കമ്പിനി പറയുന്നു. അമേരിക്കന്‍ പ്രസിഡന്റെ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഫേസ്ബുക്കിന്റെ നോണ്‍ എംപ്ലോയ്‌മെന്റ് എക്‌സിക്യൂട്ടീവ് ഓഫീസറുമാരുടേയും സുരക്ഷ വര്‍ധിപ്പിച്ചിരുന്നു.

Next Story