വാക്കുകളെക്കാൾ മൂർച്ഛയുള്ള ഡാനിഷ് സിദ്ദിഖിയുടെ പത്ത് ചിത്രങ്ങൾ, കാണാം

1. കൊവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ കൂട്ട സംസ്കാരം, 2021 ഏപ്രിൽ 22 ന് ന്യൂഡൽഹിയിലെ ഒരു ശ്മശാനത്തില്‍ നിന്ന്

2. മ്യാൻമറില്‍ നിന്ന് ബംഗാൾ ഉൾക്കടലിലൂടെ ബോട്ടിൽ ബംഗ്ലാദേശിലെത്തിയ റോഹിംഗ്യൻ അഭയാർഥി സ്ത്രീ, സെപ്റ്റംബർ 11, 2017 ന് ബംഗ്ലാദേശിലെ ഷാ പോരിർ ദ്വിപിൽ നിന്ന്

3. ഇറാഖിലെ പടിഞ്ഞാറൻ മൊസൂളിൽ ഇസ്ലാമിക് സ്റ്റേറ്റ് പോരാളികളുമായി ഏറ്റുമുട്ടുന്ന ഇറാഖി ഫെഡറൽ പോലീസുകാരന്‍ ഗ്രനേഡ് എറിയുന്നു, 2017 ഏപ്രിൽ 29

4. റോഹിംഗ്യൻ അഭയാർഥികളിൽ നിന്ന് പണം മോഷ്ടിച്ചുവെന്ന് ആരോപിച്ച് ഒരാളെ ബംഗ്ലാദേശിലെ കോക്സ് ബസാറിലെ ബാലുഖാലിക്ക് സമീപമുള്ള ഒരു താൽക്കാലിക അഭയാർത്ഥി ക്യാമ്പിൽ മരത്തിൽ കെട്ടിയിട്ടിരിക്കുന്നു, 2017 സെപ്റ്റംബർ 13

5. ശ്വാസം കിട്ടാതെ ബുദ്ധിമുട്ടുന്ന കൊവിഡ് ബാധിതയായ അമ്മയുടെ അരികില്‍ ഇരിക്കുന്ന മനോജ് കുമാര്‍, ഗുരുദ്വാരയിൽ (സിഖ് ക്ഷേത്രം) നിന്ന് ലഭിക്കുന്ന സൗജന്യ ഓക്‌സിജനാണ് വിദ്യാ ദേവി സ്വീകരിക്കുന്നത്, 24 ഏപ്രിൽ 2021 ഗാസിയാബാദില്‍ നിന്ന്

6. ന്യൂഡൽഹിയിലെ ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയ്ക്ക് പുറത്ത് പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന സമരക്കാര്‍ക്കുനേരെ തോക്കു ചൂണ്ടുന്ന അജ്ഞാതന്‍, 2020 ജനുവരി 30

7. ഫ്ലോറിഡയിലെ ഒർലാൻഡോയിൽ നടന്ന പൾസ് ഗേ നൈറ്റ്ക്ലബ് ഷൂട്ടിംഗിന്‍റെ ഇരകള്‍ക്കായി മുംബെെയില്‍ നടന്ന അനുസ്മരണ പരിപാടിയില്‍ നിന്ന്, ജൂൺ 16, 2016

8. ഇറാഖി കൗണ്ടര്‍ ടെററിസം സർവീസ് (സിടിഎസ്) സേനയും ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളും തമ്മിലുള്ള പോരാട്ടത്തിനിടെ പലായനം ചെയ്യുന്ന ഇറാഖികൾ, 2017 മെയ് 15 ന്

9. ഇന്ത്യയില്‍ കൊവിഡ് വ്യാപനം ഭീകരമായിരിക്കെ ഹരിദ്വാറിൽ നടന്ന കുംഭമേളയില്‍ ഗംഗാ നദിയിൽ മുങ്ങിയതിന് ശേഷം മാസ്ക് ധരിക്കുന്ന ഹിന്ദു സന്യാസി 2021ഏപ്രിൽ 12

10. മുംബെെയിലെ നടപ്പാതയിലെ തൊട്ടിലില്‍ കിടന്നുറങ്ങുന്ന മൂന്നുവയസുകാരന്‍ സര്‍വാര്‍, 2012 മാർച്ച് 7

ചിത്രങ്ങളുടെ കടപ്പാട് : റോയിട്ടേഴ്സ്

Covid 19 updates

Latest News