Top

എന്തിനാണ് സമരമെന്ന് കര്‍ഷകര്‍ക്ക് പോലും അറിയില്ലെന്ന് ഹേമമാലിനി; എംപിയുടെ പഴയ ചിത്രത്തിലൂടെ മറുപടി നല്‍കി ആംആദ്മി

കാര്‍ഷിക ഭേദഗതി നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരെ സമരം ചെയ്യുന്ന കര്‍ഷകരെ പരിഹസിച്ച് ബിജെപി എംപി ഹേമമാലിനി. കര്‍ഷകര്‍ക്ക് അവര്‍ക്ക് എന്താണ് വേണ്ടതെന്ന് പോലും അറിയില്ലെന്ന് ബോളിവുഡ് നടി പറഞ്ഞു. കര്‍ഷകനിയമങ്ങള്‍ കൊണ്ട് എന്താണ് പ്രശ്നമെന്നും അവര്‍ക്കറിയില്ല. മറ്റാരോ ഇങ്ങനെ ചെയ്യാന്‍ പറഞ്ഞതുകൊണ്ടാണ് അവര്‍ സമരം ചെയ്യുന്നതെന്ന് വേണം ഇതില്‍ നിന്ന് മനസിലാക്കാനെന്നും മഥുര എം പി പ്രതികരിച്ചു. പ്രതികരണത്തിന് പിന്നാലെ രൂക്ഷ വിമര്‍ശനമാണ് ഹേമമാലിനി നേരിടുന്നത്. കൊടുംശൈത്യത്തേയും മഴയേയും അവഗണിച്ച് 50 ദിവസമായി സമരം ചെയ്യുന്ന കര്‍ഷകരെ […]

13 Jan 2021 1:36 AM GMT

എന്തിനാണ് സമരമെന്ന് കര്‍ഷകര്‍ക്ക് പോലും അറിയില്ലെന്ന് ഹേമമാലിനി; എംപിയുടെ പഴയ ചിത്രത്തിലൂടെ മറുപടി നല്‍കി ആംആദ്മി
X

കാര്‍ഷിക ഭേദഗതി നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരെ സമരം ചെയ്യുന്ന കര്‍ഷകരെ പരിഹസിച്ച് ബിജെപി എംപി ഹേമമാലിനി. കര്‍ഷകര്‍ക്ക് അവര്‍ക്ക് എന്താണ് വേണ്ടതെന്ന് പോലും അറിയില്ലെന്ന് ബോളിവുഡ് നടി പറഞ്ഞു. കര്‍ഷകനിയമങ്ങള്‍ കൊണ്ട് എന്താണ് പ്രശ്നമെന്നും അവര്‍ക്കറിയില്ല. മറ്റാരോ ഇങ്ങനെ ചെയ്യാന്‍ പറഞ്ഞതുകൊണ്ടാണ് അവര്‍ സമരം ചെയ്യുന്നതെന്ന് വേണം ഇതില്‍ നിന്ന് മനസിലാക്കാനെന്നും മഥുര എം പി പ്രതികരിച്ചു.

പ്രതികരണത്തിന് പിന്നാലെ രൂക്ഷ വിമര്‍ശനമാണ് ഹേമമാലിനി നേരിടുന്നത്. കൊടുംശൈത്യത്തേയും മഴയേയും അവഗണിച്ച് 50 ദിവസമായി സമരം ചെയ്യുന്ന കര്‍ഷകരെ ബിജെപി എംപി അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി നിരവധി പേര്‍ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തി.

ഹേമാ മാലിനി അരിവാളും നെല്‍കതിരും പിടിച്ചു നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ട് ആംആദ്മി രംഗത്തെത്തി. കാര്‍ഷിക നിയമത്തിന്റെ പ്രത്യാഘാതങ്ങള്‍ അറിയാത്ത ഒരേ ഒരു കര്‍ഷക എന്ന ക്യാപ്ക്ഷനോടെയാണ് ആംആദ്മി ചിത്രം പങ്കുവെച്ചത്.

ഹേമാമാലിനിയുടെ ഈ ചിത്രം നേരത്തെ സോഷ്യല്‍മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ക്കിരയായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു മഥുര ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയായിരുന്ന ഹേമ മാലിന് ഈ ചിത്രം പങ്കുവെച്ചത്.

കാര്‍ഷക പ്രക്ഷോഭത്തിനെതിരെ നേരത്തേയും ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. കാര്‍ഷിക നിയമത്തിനെതിരായ കര്‍ഷക പ്രക്ഷോഭം ഇന്ന് 50 ാം ദിവസത്തിലെത്തിയിരിക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ വിലയിരുത്തുന്നതിനായി സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതിക്കെതിരെ കര്‍ഷക സംഘടനകളും പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്. നിയമത്തെ അനുകൂലിക്കുന്നവരാണ് സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതിയിലെന്നാണ് കര്‍ഷക സംഘടനകള്‍ ഉയര്‍ത്തുന്ന പ്രശ്‌നം. ഇതിന് പിന്നില്‍ കേന്ദ്രസര്‍ക്കാരാണെന്നും അവര്‍ ആരോപിച്ചു. ഒരു സമിതിക്ക് മുന്നിലും തങ്ങള്‍ ഹാജരാവില്ലെന്നാണ് കര്‍ഷകരുടെ തീരുമാനം. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഇന്നുണ്ടാവും. സമരവേദി മാറ്റേണ്ടതുണ്ടോ എന്ന കാര്യവും യോഗത്തില്‍ ചര്‍ച്ചയാവും.

Next Story