Top

‘അണ്ണന്‍ പടത്തിനിടെ എന്ത് കൊവിഡ്’; മാസ്റ്റര്‍ അഡ്വാന്‍സ് ബുക്കിംഗിനിടെ തള്ളിക്കയറി ആരാധകര്‍

ജനുവരി 13ന് പുറത്തിറങ്ങുന്ന വിജയ് ചിത്രം മാസ്റ്ററിന്റെ അഡ്വാന്‍സ് ബുക്കിങ് ചെന്നൈയില്‍ ആരംഭിച്ചു. ടിക്കറ്റെടുക്കാന്‍ തീയറ്ററിന് മുന്നിലെത്തിയ ആരാധകരുടെ തിരക്കാണ് ഇപ്പോള്‍ ട്വിറ്ററില്‍ ചര്‍ച്ച വിഷയം. കൊവിഡ് വ്യാപനം തുടരുന്നുണ്ടെന്ന് തോന്നിപ്പിക്കാത്ത രീതിയിലാണ് ടിക്കറ്റിനായ് എത്തിയ ആളുകളുടെ കൗണ്ടറിന് മുന്നില്‍ തിക്കിത്തിരക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 50 ശതമാനം ആളുകളെ മാത്രമെ നിലവില്‍ തീയറ്ററില്‍ പ്രവേശിപ്പിക്കാന്‍ സാധിക്കു. എന്നാല്‍ ആരാധകരുടെ വന്‍ തിരക്കാണ് തീയറ്ററുകള്‍ക്ക് മുന്നിലുള്ളത്. കൊവിഡ് സമയത്തും വിജയ് ചിത്രം മാസ്റ്ററിന് ഇത്തരത്തിലുള്ള തിരക്കുണ്ടാവുന്നത് […]

10 Jan 2021 10:31 AM GMT
ഫിൽമി റിപ്പോർട്ടർ

‘അണ്ണന്‍ പടത്തിനിടെ എന്ത് കൊവിഡ്’; മാസ്റ്റര്‍ അഡ്വാന്‍സ് ബുക്കിംഗിനിടെ തള്ളിക്കയറി ആരാധകര്‍
X

ജനുവരി 13ന് പുറത്തിറങ്ങുന്ന വിജയ് ചിത്രം മാസ്റ്ററിന്റെ അഡ്വാന്‍സ് ബുക്കിങ് ചെന്നൈയില്‍ ആരംഭിച്ചു. ടിക്കറ്റെടുക്കാന്‍ തീയറ്ററിന് മുന്നിലെത്തിയ ആരാധകരുടെ തിരക്കാണ് ഇപ്പോള്‍ ട്വിറ്ററില്‍ ചര്‍ച്ച വിഷയം. കൊവിഡ് വ്യാപനം തുടരുന്നുണ്ടെന്ന് തോന്നിപ്പിക്കാത്ത രീതിയിലാണ് ടിക്കറ്റിനായ് എത്തിയ ആളുകളുടെ കൗണ്ടറിന് മുന്നില്‍ തിക്കിത്തിരക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 50 ശതമാനം ആളുകളെ മാത്രമെ നിലവില്‍ തീയറ്ററില്‍ പ്രവേശിപ്പിക്കാന്‍ സാധിക്കു. എന്നാല്‍ ആരാധകരുടെ വന്‍ തിരക്കാണ് തീയറ്ററുകള്‍ക്ക് മുന്നിലുള്ളത്. കൊവിഡ് സമയത്തും വിജയ് ചിത്രം മാസ്റ്ററിന് ഇത്തരത്തിലുള്ള തിരക്കുണ്ടാവുന്നത് വലിയ നേട്ടമാണെന്നാണ് പലരും ട്വിറ്ററില്‍ പ്രചരിപ്പിക്കുന്നത്.

മാസ്റ്ററിന്റെ റിലീസ് തൊട്ടടുത്ത് നില്‍ക്കെ തമിഴ്‌നാട്ടിലെ സിനിമ തീയറ്ററുകളില്‍ നൂറു ശതമാനം ഇരിക്കാനുള്ള അനുമതി റദ്ദാക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാരിനോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ഇത് ലയിപ്പിച്ചതായി വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദേശങ്ങളുടെ ലംഘനമാണ് തമിഴ്‌നാട് സര്‍ക്കാര്‍ നടത്തിയിരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കത്ത് മുഖേനെ തമിഴ്‌നാട് സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു.

മാസ്റ്റററിന് മാത്രമായി കേരളത്തിലെ തിയേറ്ററുകള്‍ തുറക്കേണ്ട എന്ന തീരുമാനത്തിലാണ് ഫിയോക് ജനറല്‍ബോഡിയും. തിയേറ്റര്‍ ഉടമകളുടെ ഭൂരിഭാഗം അംഗങ്ങളും തുറക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സംഘടനയുടെ തലപ്പത്തുള്ളവര്‍ തുറക്കില്ലെന്ന് തീരുമാനിക്കുകയായിരുന്നു. ആന്റണി പെരുമ്പാവൂര്‍, ദിലീപ് എന്നിവരാണ് തീയറ്റര്‍ തുറക്കണ്ട സാഹചര്യമല്ലെന്ന് അഭിപ്രായപ്പെട്ടത്.

സര്‍ക്കാറിന് മുന്നില്‍ വെച്ച ഉപാധികള്‍ അംഗീകരിക്കാതെ തീയറ്റര്‍ തുറക്കില്ലെന്നാണ് നിലവില്‍ ഫിയോക്കിന്റെ തീരുമാനം. ലൈസന്‍സ് കാലാവധി 6 മാസത്തേക്ക് നീട്ടുക, തീയറ്റര്‍ സജ്ജീകരിക്കാന്‍ ഒരാഴ്ച്ചയെങ്കിലും സമയം അനുവതിക്കണം തുടങ്ങിയവയാണ് നിര്‍മ്മാതാക്കളും, വിതരണക്കാരും മുന്നോട്ട് വെച്ച ഉപാധികള്‍. നാളെ ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുമായുള്ള യോഗം വിജയകരമായാല്‍ ജനുവരി 11ന് തീയറ്ററുകള്‍ തുറക്കുമെന്നും ഫിയോക്ക് അറിയിച്ചിരുന്നു.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്ററില്‍ അനിരുദ്ധ് രവിചന്ദരാണ് സംഗീതം നിര്‍വ്വഹിക്കുന്നത്. സത്യന്‍ സൂര്യന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ഫിലോമിന്‍ രാജാണ്. വിജയ് ജെ ഡി എന്ന കോളേജ് അദ്ധ്യാപകനായി എത്തുന്ന ചിത്രത്തില്‍ വിജയ് സേതുപതിയും ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ലോകേഷ് ചിത്രമായ കൈതിയിലൂടെ ശ്രദ്ധേയനായ അര്‍ജുന്‍ ദാസും പ്രധാന വേഷത്തിലെത്തുന്നു. അങ്കമാലി ഡയറീസ് ഫെയിം ആന്റണി വര്‍ഗ്ഗീസ് ചെയ്യേണ്ടിയിരുന്ന വേഷം തിരക്കുകള്‍ മൂലം അര്‍ജുനിലേക്ക് എത്തിചേരുകയായിരുന്നു. മാളവിക മോഹന്‍ ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

Next Story