Top

ഇന്നും കനത്ത മഴയ്ക്ക് സാധ്യത: ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു

സംസ്ഥാനത്തെ വിവധ ജില്ലകളില്‍ ഇന്നും കനത്ത മഴയ്ക്ക് സാധ്യത. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് തിങ്കളാഴ്ച യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദമാണ് കേരളത്തിലെ മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത മഴയ്ക്ക് ഒപ്പം കേരള തീരത്ത് 2.5 മുതല്‍ 2.9 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മുന്നറയിപ്പുണ്ട്. ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണകേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്. കടല്‍ പ്രക്ഷുബ്ദമാവാന്‍ സാധ്യതയുള്ളതിനാല്‍ ഈ […]

25 July 2021 9:55 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇന്നും കനത്ത മഴയ്ക്ക് സാധ്യത: ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു
X

സംസ്ഥാനത്തെ വിവധ ജില്ലകളില്‍ ഇന്നും കനത്ത മഴയ്ക്ക് സാധ്യത. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് തിങ്കളാഴ്ച യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദമാണ് കേരളത്തിലെ മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത മഴയ്ക്ക് ഒപ്പം കേരള തീരത്ത് 2.5 മുതല്‍ 2.9 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മുന്നറയിപ്പുണ്ട്. ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണകേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്.

കടല്‍ പ്രക്ഷുബ്ദമാവാന്‍ സാധ്യതയുള്ളതിനാല്‍ ഈ മാസം 29 വരെ കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍നിന്ന് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും മുന്നറിയിപ്പുണ്ട്. ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശമാണ് നല്‍കിയിട്ടുള്ളത്. കേരള തീരത്ത് (വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെ) ജൂലൈ 26 രാത്രി 11.30 വരെ 2.5 മുതല്‍ 2.8 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.

കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. മല്‍സ്യബന്ധന യാനങ്ങള്‍ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണ്ണമായും ഒഴിവാക്കുക.

അതിനിടെ, ഇടുക്കിയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലേക്ക് എത്തുന്ന സാഹചര്യത്തില്‍ പെരിയാര്‍ തീരങ്ങളില്‍ ജാഗ്രത പാലിക്കാന്‍ ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. സുരക്ഷ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

ഞായറാഴ്ച വൈകീട്ട് ആറോടെ തന്നെ അണക്കെട്ടില്‍ ജലനിരപ്പ് 135.80 അടിയിലെത്തിയിട്ടുണ്ട്. ജലനിരപ്പ് 140 അടിയിലെത്തിയാല്‍ ആദ്യ മുന്നറിയിപ്പും 141ല്‍ എത്തിയാല്‍ രണ്ടാംഘട്ട മുന്നറിയിപ്പും പുറപ്പെടുവിക്കുന്ന സാഹചര്യം ഉണ്ടാവും. അണക്കെട്ടിലെ പരമാവധി ജലനിരപ്പായ 142 അടിയില്‍ എത്തുന്ന സാഹചര്യം ഉണ്ടായാല്‍ മൂന്നാംഘട്ട മുന്നറിയിപ്പിന് ഒപ്പം സ്പില്‍വേയുടെ ജലം പുറത്തേക്ക് ഒഴുക്കാനാണ് തീരുമാനം.

ഇടുക്കി അണക്കെട്ടിലും ജലനിരപ്പ് ഉയരുന്ന സ്ഥതിയാണുള്ളത്. 2368.90 അടിയാണ് ഞായറാഴ്ചത്തെ ജലനിരപ്പ്. സംഭരണശേഷിയുടെ 62.93 ശതമാനം ജലമാണ് ഇപ്പോള്‍ ഇടുക്കിയിലുള്ളത്. കഴിഞ്ഞവര്‍ഷം ഇതേദിവസം 2333.76 അടിയായിരുന്നു.

Next Story