Top

കൂടുതല്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട്; ക്യാമ്പുകള്‍ തുറക്കുന്നു, ചെല്ലാനത്ത് ക്യാമ്പുകളിലേക്ക് മാറ്റുന്നത് ആന്റിജന്‍ പരിശോധന നടത്തി

മലയോര മേഖലകളിലെ മണ്ണിടിച്ചില്‍ ഭീഷണി പശ്ചാത്തലത്തില്‍ ഇടുക്കി ജില്ലയില്‍ രാത്രി യാത്രക്ക് നിരോധനം ഏര്‍പ്പെടുത്തി കളക്ടര്‍ ഉത്തരവിട്ടു.

15 May 2021 5:23 AM GMT

കൂടുതല്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട്; ക്യാമ്പുകള്‍ തുറക്കുന്നു, ചെല്ലാനത്ത് ക്യാമ്പുകളിലേക്ക് മാറ്റുന്നത് ആന്റിജന്‍ പരിശോധന നടത്തി
X

സംസ്ഥാനത്തെ കൂടുതല്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇടുക്കി ജില്ലയിലെ മലങ്കര, കല്ലാര്‍കുട്ടി അണക്കെട്ടുകള്‍ തുറന്നു. മലങ്കര അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകളിലൂടെ 63.429 ക്യുബിക് മീറ്റര്‍ വെള്ളം ഒഴുക്കിവിടും. കല്ലാര്‍കുട്ടി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ രണ്ട് അടി ഉയര്‍ത്തി വെള്ളം പുറത്തേക്കൊഴുക്കുകയാണ്. അതിതീവ്ര മഴ തുടരാനുള്ള സാധ്യതയുള്ളതിനാലാണ് നടപടി.

തൊടുപുഴയില്‍ ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണു. മലയോര മേഖലകളിലെ മണ്ണിടിച്ചില്‍ ഭീഷണി പശ്ചാത്തലത്തില്‍ ജില്ലയില്‍ രാത്രി യാത്രക്ക് നിരോധനം ഏര്‍പ്പെടുത്തി കളക്ടര്‍ ഉത്തരവിട്ടു.

ജില്ലയില്‍ ക്യാമ്പുകള്‍ തുറക്കുന്നു. ഉടുമ്പന്‍ചോലയിലെ ക്യാമ്പിലേക്ക് നാല് പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇടുക്കിയില്‍ പെയ്ത മഴയുടെ അളവ്

ഇടുക്കി 49.8 എംഎം
തൊടുപുഴ 73.4 എംഎം
ദേവികുളം 102.2 എംഎം
ഉടുമ്പഞ്ചോല 30.4 എംഎം
പീരുമേട് 208 എംഎം

ഡാമുകളിലെ ജലനിരപ്പ്

ഇടുക്കി 2333.52 അടി
മുല്ലപ്പെരിയാര്‍ 128.80 അടി

എറണാകുളം ജില്ലയില്‍ ശക്തമായഇന്നലെ തുടങ്ങിയ മഴ ഇന്നും തുടരുന്നു. ഇന്നലെ രാത്രി വീശിയ കാറ്റില്‍ പല മേഖലയിലും വൈദ്യുതി തകരാര്‍ മരങ്ങളും വൈദ്യുതി പോസ്റ്റുകളും കാറ്റില്‍ തകര്‍ന്നു.

എറണാകുളം ജില്ലയില്‍ പതിനഞ്ച് ദുരിതാശ്വാസ ക്യാമ്പുകളാണ് ഇതുവരെ തുറന്നത്. കൊവിഡ് രൂക്ഷമായ ചെല്ലാനാത്ത് നിന്നും ആന്റിജന്‍ പരിശോധന നടത്തിയാണ് ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റുന്നത്. കൊവിഡ് സ്ഥിരീകരിക്കുന്നവരെ എഫ്എല്‍സിടികളിലേക്കാണ് മാറ്റുന്നത്. എന്‍ഡിആര്‍എഫ് സംഘം ചെല്ലാനത്ത് എത്തിയിട്ടുണ്ട്.

തൃശൂര്‍ ജില്ലയിലും ശക്തമായ മഴ തുടരുന്നു തീരപ്രദേശങ്ങളില്‍ കടലാക്രമണം തുടരുകയാണ്. ജില്ലയിലെ പലയിടങ്ങളിലും വൈദ്യുതിബന്ധം തകരാറിലായി. അടുത്ത മൂന്നു മണിക്കൂറിനുള്ളില്‍ ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷകര്‍ അറിയിച്ചു അതീവ ജാഗ്രത നിര്‍ദേശം ആണ് ജില്ലാ ഭരണകൂടം നല്‍കിയിരിക്കുന്നത്.

ജില്ലയിലെ തീരദേശങ്ങളില്‍ കടലേറ്റം രൂക്ഷം. 100 കണക്കിന് വീടുകളില്‍ ഇന്നും വെള്ളം കയറി. ചാവക്കാട് അഞ്ചങ്ങാടിയില്‍ റോഡിലേക്ക് കടല്‍ കയറി.

ജില്ലയില്‍ മഴക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ ജില്ലാ ആസ്ഥാനത്തും വിവിധ താലൂക്കുകളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ സജ്ജജമാക്കി. കണ്‍ട്രോള്‍ റൂമുകളുടെ പേരും ഫോണ്‍ നമ്പരും താഴെ;

ജില്ലാ കലക്ടറേറ്റ് കണ്‍ട്രോള്‍ റൂം : ടോള്‍ ഫ്രീ നമ്പര്‍ 1077, 04872 362424, 9447074424.

തൃശൂര്‍ താലൂക്ക് : 04872 331443
തലപ്പിള്ളി താലൂക്ക്: 04884 232226
മുകുന്ദപുരം താലൂക്ക്: 0480 2825259
ചാവക്കാട് താലൂക്ക്: 04872 507350
കൊടുങ്ങല്ലൂര്‍ താലൂക്ക്: 0480 2802336
ചാലക്കുടി താലൂക്ക്: 0480 2705800
കുന്നംകുളം താലൂക്ക്: 04885 225200, 225700.

ഇന്നലെ രാത്രി മുതല്‍ പാലക്കാടും മഴ ശക്തം. തൃത്താല, വെള്ളിയാങ്കല്ല് റഗുലേറ്ററില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ ഷട്ടറുകള്‍ തുറക്കുമെന്ന് ജല അതോററ്റി അറിയിച്ചു. തിരുമ്മിറ്റക്കോട് പഞ്ചായത്തിലെ ചില പ്രദേശങ്ങളില്‍ കാറ്റിലും മഴയിലും മരം കടപുഴകിവീണ് വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി.

നാളെ ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും മറ്റ് 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. ടൗട്ടേ ന്യൂനമര്‍ദം നാളെ പുലര്‍ച്ചയോടെ അതി തീവ്ര ചുഴലിക്കാറ്റാകും.

Also Read: വടക്കന്‍ കേരളത്തില്‍ മഴയുടെ ദുരിതപ്പെയ്ത്ത്; തീരദേശ മേഖലയില്‍ വീടുകള്‍ തകര്‍ന്നു; ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു

Next Story