Top

സംസ്ഥാനത്ത് മഴ തുടരുന്നു; പതിനൊന്ന് ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം

സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഈ സാഹചര്യത്തില്‍ 11 ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം.

13 Oct 2020 9:41 PM GMT

സംസ്ഥാനത്ത് മഴ തുടരുന്നു; പതിനൊന്ന് ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം
X

സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഈ സാഹചര്യത്തില്‍ 11 ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്‌. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായതോടെ വടക്കന്‍ കേരളത്തില്‍ അടുത്ത രണ്ട് ദിവസങ്ങളില്‍ അതിശക്തമായ മഴതുടരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരുന്നു. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

ദിവസങ്ങളായി കനത്തമഴ തുടരുന്നതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലും ജലനിരപ്പുയര്‍ന്ന് 126 അടിയായി. വരും ദിവസങ്ങളില്‍ ജലനിരപ്പ് ഉയരുമെന്ന മുന്നറിയിപ്പ്മൂലം പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ജഗ്രത നിരദ്ദേശം നല്‍കിയിട്ടുണ്ട്.

Next Story