Top

കനത്തമഴ: കളമശേരിയില്‍ ഇരുനില വീട് ചെരിഞ്ഞു, അമ്മയേയും മകളേയും രക്ഷപ്പെടുത്തി

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ കളമശ്ശേരിയില്‍ ഇരുനില വീട് ചെരിഞ്ഞ് അപകടം. കളമശ്ശേരി കൂനംതൈ ബീരാക്കുട്ടി റോഡില്‍ പൂക്കൈതയില്‍ ഹംസയുടെ വീടാണ് അപകടാവസ്ഥയിലായത്. ഇന്നു രാവിലെ ആറുമണിയോടെ ചെരിഞ്ഞു തുടങ്ങിയ വീട് സമീപത്തെ മറ്റൊരു വീടിനു മുകളില്‍ തങ്ങിനില്‍ക്കുകയായിരുന്നു. ഇരുനില വീടു തകരുന്നത് ശ്രദ്ധയില്‍ പെട്ട അയല്‍വാസികള്‍ സമയോജിതമായി ഇടപെട്ടതോടെ വന്‍ അപകടം ഒഴിവായി. വീട്ടിലുണ്ടായിരുന്നവരെ നാട്ടുകാര്‍ ഇടപെട്ട് പുറത്തെത്തിക്കുകയായിരുന്നു. സംഭവ സമയത്ത് ഗൃഹനാഥന്‍ രാവിലെ തന്നെ പുറത്തു പോയിരുന്നു. വീട്ടുടമസ്ഥരായ അമ്മയും മകളുമാണ് അകത്തുണ്ടായിരുന്നത്. അപകടം […]

16 July 2021 1:03 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കനത്തമഴ: കളമശേരിയില്‍ ഇരുനില വീട് ചെരിഞ്ഞു, അമ്മയേയും മകളേയും രക്ഷപ്പെടുത്തി
X

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ കളമശ്ശേരിയില്‍ ഇരുനില വീട് ചെരിഞ്ഞ് അപകടം. കളമശ്ശേരി കൂനംതൈ ബീരാക്കുട്ടി റോഡില്‍ പൂക്കൈതയില്‍ ഹംസയുടെ വീടാണ് അപകടാവസ്ഥയിലായത്. ഇന്നു രാവിലെ ആറുമണിയോടെ ചെരിഞ്ഞു തുടങ്ങിയ വീട് സമീപത്തെ മറ്റൊരു വീടിനു മുകളില്‍ തങ്ങിനില്‍ക്കുകയായിരുന്നു. ഇരുനില വീടു തകരുന്നത് ശ്രദ്ധയില്‍ പെട്ട അയല്‍വാസികള്‍ സമയോജിതമായി ഇടപെട്ടതോടെ വന്‍ അപകടം ഒഴിവായി.

വീട്ടിലുണ്ടായിരുന്നവരെ നാട്ടുകാര്‍ ഇടപെട്ട് പുറത്തെത്തിക്കുകയായിരുന്നു. സംഭവ സമയത്ത് ഗൃഹനാഥന്‍ രാവിലെ തന്നെ പുറത്തു പോയിരുന്നു. വീട്ടുടമസ്ഥരായ അമ്മയും മകളുമാണ് അകത്തുണ്ടായിരുന്നത്. അപകടം നടക്കുമ്പോള്‍ മെറ്റല്‍ ഇളകുന്നതിന് സമാനമായ ശബ്ദം ഉണ്ടായിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ടതോടെയാണ് നാട്ടുകാര്‍ ഇടപെട്ടത്. വീടിന് അകത്തുണ്ടായിരുന്ന സാധനങ്ങള്‍ എടുത്തു നീക്കിയിട്ടുണ്ട്. വീടിന്റെ പഴക്കമാണ് അപകട കാരണമെന്നാണ് വിലയിരുത്തല്‍. തകര്‍ന്ന വീടു പൊളിച്ചു നീക്കുന്നതിനാണ് ശ്രമം.

അതേസമയം, സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ വ്യാഴാഴ്ച രാത്രി ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. തൃശൂര്‍ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പെരിങ്ങല്‍ക്കുത്ത് അണക്കെട്ടില്‍ നിന്നും അധികജലം പുറത്തേക്കൊഴുക്കാന്‍ തുടങ്ങി. 200 ക്യുമെക്‌സ് വരെ ജലമാണ് ഒഴുക്കുന്നത്. ഇതിനെ തുടര്‍ന്ന് ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

Next Story