Top

ശക്തമായ കാറ്റും, ഉയർന്ന തിരമാലകളും; മൽസ്യ തൊഴിലാളികൾക്കും തീരദേശ വാസികൾക്കും പുതുക്കിയ ജാഗ്രത നിർദേശം

മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

27 May 2021 6:04 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ശക്തമായ കാറ്റും, ഉയർന്ന തിരമാലകളും; മൽസ്യ തൊഴിലാളികൾക്കും തീരദേശ വാസികൾക്കും പുതുക്കിയ ജാഗ്രത നിർദേശം
X

ഇന്നും നാളെയും മറ്റന്നാളും കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാൽ മൽസ്യ തൊഴിലാളികൾ കടലിൽ പോകാൻ പാടുള്ളതല്ലെന്ന പ്രത്യേക ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

തെക്കുപടിഞ്ഞാറൻ-വടക്കുപടിഞ്ഞാറൻ – മധ്യപടിഞ്ഞാറൻ അറബിക്കടൽ,തെക്കുപടിഞ്ഞാറൻ-വടക്കുപടിഞ്ഞാറൻ – മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ ,തമിഴ്‌നാട് -കന്യാകുമാരി-ആന്ധ്രാതീരങ്ങൾ എന്നീ സമുദ്രഭാഗങ്ങളിൽ 27, 28, 29 തീയ്യതികളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത ഉണ്ട്. അതിനാൽ മൽസ്യ തൊഴിലാളികൾ കടലിൽ പോകാൻ പാടുള്ളതല്ല എന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.

30, 31 തീയ്യതികളിൽ തെക്കുപടിഞ്ഞാറൻ-വടക്കുപടിഞ്ഞാറൻ – മധ്യപടിഞ്ഞാറൻ അറബിക്കടൽ, ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തും, ബംഗാൾ ഉൾക്കടലിന്റെ തെക്കുഭാഗത്തും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാൽ മൽസ്യ തൊഴിലാളികൾ കടലിൽ പോകാൻ പാടുള്ളതല്ല എന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അതേസമയം 27.05.2021 രാത്രി 11:30 മുതൽ ഉയർന്ന തിരമാല ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം. 3.8 മീറ്റർ ഉയരത്തിൽ പൊഴിയൂർ (തിരുവനന്തപുരം) മുതൽ കാസർഗോഡ് വരെ ശക്തമായ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിക്കുന്നത്.

28ആം തിയ്യതിയിലും 3.5 മുതൽ 4 മീറ്റർ വരെ ഉയരത്തിൽ കൊളച്ചൽ മുതൽ ധനുഷ്‌കോടി വരെ ശക്തമായ തിരമാലകൾ ഉണ്ടാകാൻ സാധ്യത ഉണ്ടെന്നും ഗവേഷണ കേന്ദ്രം അറിയിച്ചു. അതിനാൽ മത്സ്യ തൊഴിലാളികളും, തീരദേശ വാസികളും ജാഗ്രത പാലിക്കേണ്ടതാണെന്ന് മുന്നറിയിപ്പുണ്ട്.

Next Story