Top

ആകാശം ഇടിഞ്ഞ് വീഴില്ല; യുപി പഞ്ചായത്ത് തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ മാറ്റി വെച്ചു കൂടേയെന്ന് സുപ്രീം കോടതി

ഉത്തര്‍പ്രദേശ് പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ നടക്കാനിരിക്കെ ഇടപെട്ട് സുപ്രീം കോടതി. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ വോട്ടെണ്ണല്‍ മാറ്റിവെച്ചു കൂടേയെന്ന് കോടതി ചോദിച്ചു. ‘സംസ്ഥാനത്ത് സാഹചര്യം ഇതായിരിക്കെ നിങ്ങള്‍ക്കിതുമായി മുന്നോട്ട് പോവേണ്ടതുണ്ടോ. രണ്ടാഴ്ചക്ക് ശേഷം ഇത് നടത്താന്‍ പറ്റുമോ. അപ്പോഴേക്കും മെഡിക്കല്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ കഴിയില്ലേ? കോടതി ചോദിച്ചു. ‘ ഇത്രയധികം പ്രതിബന്ധങ്ങള്‍ക്കിടയിലും നിങ്ങള്‍ക്കിതുമായി മുന്നോട്ട് പോവണമോ. മൂന്നാഴ്ചത്തേക്ക് വോട്ടെണ്ണല്‍ നിര്‍ത്തി വെച്ചാല്‍ ആകാശ ഇടിഞ്ഞ് വീഴില്ല,’ കോടതി രൂക്ഷ ഭാഷയില്‍ പറഞ്ഞു. അതേസമയം വോട്ടെണ്ണലുമായി […]

1 May 2021 12:46 AM GMT

ആകാശം ഇടിഞ്ഞ് വീഴില്ല;  യുപി പഞ്ചായത്ത് തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ മാറ്റി വെച്ചു കൂടേയെന്ന് സുപ്രീം കോടതി
X

ഉത്തര്‍പ്രദേശ് പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ നടക്കാനിരിക്കെ ഇടപെട്ട് സുപ്രീം കോടതി. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ വോട്ടെണ്ണല്‍ മാറ്റിവെച്ചു കൂടേയെന്ന് കോടതി ചോദിച്ചു.

‘സംസ്ഥാനത്ത് സാഹചര്യം ഇതായിരിക്കെ നിങ്ങള്‍ക്കിതുമായി മുന്നോട്ട് പോവേണ്ടതുണ്ടോ. രണ്ടാഴ്ചക്ക് ശേഷം ഇത് നടത്താന്‍ പറ്റുമോ. അപ്പോഴേക്കും മെഡിക്കല്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ കഴിയില്ലേ? കോടതി ചോദിച്ചു.

‘ ഇത്രയധികം പ്രതിബന്ധങ്ങള്‍ക്കിടയിലും നിങ്ങള്‍ക്കിതുമായി മുന്നോട്ട് പോവണമോ. മൂന്നാഴ്ചത്തേക്ക് വോട്ടെണ്ണല്‍ നിര്‍ത്തി വെച്ചാല്‍ ആകാശ ഇടിഞ്ഞ് വീഴില്ല,’ കോടതി രൂക്ഷ ഭാഷയില്‍ പറഞ്ഞു.

അതേസമയം വോട്ടെണ്ണലുമായി മുന്നോട്ട് പോവാനാണ് തീരുമാനമെന്ന് യുപി ഇലക്ഷന്‍ കമ്മീഷന്‍ അറിയിച്ചു. നാല് ഘട്ടങ്ങളായി നടന്ന ഉത്തര്‍പ്രദേശ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഏപ്രില്‍ 29 നാണ് അവസാനിച്ചത്. നാളെയാണ് വോട്ടെണ്ണല്‍.

Next Story