Top

ബാഡ്മിന്റണില്‍ ഹൃദയഭേദക പുറത്താകല്‍; ജയിച്ചിട്ടും ക്വാര്‍ട്ടര്‍ കാണാനാകാതെ സാത്വിക്-ചിരാക് സഖ്യം

ആദ്യ ദിനം മീരാ ഭായ് ചാനു സമ്മാനിച്ച വെള്ളിപ്പതക്കത്തിനു ശേഷം ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ നിരാശാജനകമായ പ്രകടനം തുടരുന്നു. ഏറെ പ്രതീക്ഷകളുമായി ഒളിമ്പിക്‌സിനിറങ്ങിയ ഷൂട്ടിങ് താരങ്ങള്‍ക്കു ലക്ഷ്യം പിഴച്ചതിനു പിന്നാലെ ഇപ്പോള്‍ ബാഡ്മിന്റണിലും ഇന്ത്യക്ക് തിരിച്ചടിയേറ്റു. പുരുഷന്മാരുടെ ഡബിള്‍സ് വിഭാഗത്തില്‍ ഇന്ത്യയുടെ സാത്വിക് സായ്‌രാജ്-ചിരാഗ് ഷെട്ടി സഖ്യം ക്വാര്‍ട്ടര്‍ കാണാെത പുറത്തായി. ഇന്നു നടന്ന മത്സരത്തില്‍ ബ്രിട്ടീഷ് ജോഡികളായ ബെന്‍ ലെയ്ന്‍-സീന്‍ വെന്‍ഡി സഖ്യത്തെ തോല്‍പിച്ചെങ്കിലും മറ്റൊരു മത്സരത്തില്‍ ലോക മൂന്നാം നമ്പര്‍ ജോഡികളായ ചൈനീസ് തായ്‌പേയുടെ […]

27 July 2021 12:32 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബാഡ്മിന്റണില്‍ ഹൃദയഭേദക പുറത്താകല്‍; ജയിച്ചിട്ടും ക്വാര്‍ട്ടര്‍ കാണാനാകാതെ സാത്വിക്-ചിരാക് സഖ്യം
X

ആദ്യ ദിനം മീരാ ഭായ് ചാനു സമ്മാനിച്ച വെള്ളിപ്പതക്കത്തിനു ശേഷം ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ നിരാശാജനകമായ പ്രകടനം തുടരുന്നു. ഏറെ പ്രതീക്ഷകളുമായി ഒളിമ്പിക്‌സിനിറങ്ങിയ ഷൂട്ടിങ് താരങ്ങള്‍ക്കു ലക്ഷ്യം പിഴച്ചതിനു പിന്നാലെ ഇപ്പോള്‍ ബാഡ്മിന്റണിലും ഇന്ത്യക്ക് തിരിച്ചടിയേറ്റു.

പുരുഷന്മാരുടെ ഡബിള്‍സ് വിഭാഗത്തില്‍ ഇന്ത്യയുടെ സാത്വിക് സായ്‌രാജ്-ചിരാഗ് ഷെട്ടി സഖ്യം ക്വാര്‍ട്ടര്‍ കാണാെത പുറത്തായി. ഇന്നു നടന്ന മത്സരത്തില്‍ ബ്രിട്ടീഷ് ജോഡികളായ ബെന്‍ ലെയ്ന്‍-സീന്‍ വെന്‍ഡി സഖ്യത്തെ തോല്‍പിച്ചെങ്കിലും മറ്റൊരു മത്സരത്തില്‍ ലോക മൂന്നാം നമ്പര്‍ ജോഡികളായ ചൈനീസ് തായ്‌പേയുടെ ലീ യാങ്-വാങ് ചി ലിന്‍ സഖ്യം ജയിച്ചതോടെ ഇന്ത്യന്‍ ടീമിന്റെ വഴിയടയുകയായിരുന്നു.

30 മിനിറ്റ് നീണ്ടുനിന്ന മത്സരത്തില്‍ 21-13, 21-12 എന്ന സ്‌കോറില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് ഇന്ത്യന്‍ താരങ്ങള്‍ ബ്രിട്ടീഷ് സഖ്യത്തെ തോല്‍പിച്ചത്. എന്നാല്‍ ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പാക്കാന്‍ ലീ യാങ്-വാങ് ചിന്‍ ലീ സഖ്യത്തിന്റെ തോല്‍വി അനിവാര്യമായിരുന്നു. പക്ഷേ ലോക ഒന്നാം നമ്പര്‍ സഖ്യമായ ഇന്തോനീഷ്യയുടെ മാര്‍ക്കസ് ഗിഡിയോണ്‍-കെവിന്‍ സുകമുല്‍ജോ സഖ്യത്തെ വീഴ്ത്തി തായ്‌പേയി താരങ്ങള്‍ ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പാക്കുകയായിരുന്നു.

ഇന്തോനീഷ്യന്‍ ജോഡികളും തായ്‌പേയ് ജോഡികളുമാണ് ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. മൂന്നു കളികളില്‍ നിന്ന് രണ്ടു ജയവും ഒരു തോല്‍വിയുമാണ് ഇവര്‍ക്കുള്ളത്. ഇത്ര തന്നെ മത്സരങ്ങളില്‍ നിന്ന് ഇന്ത്യന്‍ ജോഡികളും രണ്ടു ജയം നേടിയിട്ടുണ്ട്. എന്നാല്‍ ഗ്രൂപ്പില്‍ നിന്ന് രണ്ടു ടീമുകള്‍ മാത്രമേ മുന്നേറൂ.

മൂന്നു ടീമുകളും പോയിന്റ് പട്ടികയില്‍ ഒരേ പോലെ ജയം നേടിയ ഒപ്പത്തിനൊപ്പം എത്തിയതോടെ നേടിയ ഗെയിമുകളുടെ എണ്ണം പരിഗണിക്കുകയായിരുന്നു. ഇതോടെ അഞ്ചു ഗെയിമുകള്‍ വീതം നേടിയ ഇന്തോനീഷ്യന്‍, തായ്‌പേയ് ജോഡികള്‍ക്ക് ക്വാര്‍ട്ടര്‍ ബര്‍ത്ത് ലഭിച്ചു.

Popular

    Next Story