Top

'വേദന സഹിക്കാനാവാതെ ആശുപത്രിയിലെത്തി'; മൂത്രാശയത്തിൽ നിന്ന് പുറത്തെടുത്തത് ആയിരത്തിലേറെ കല്ലുകൾ

പ്രശസ്ത യൂറോളജിസ്റ്റ് ഡോ.ജിത്തുനാഥ് നടത്തിയ വേദന രഹിതമായ എൻഡോസ്‌കോപിക് ശസ്ത്രക്രിയയിലൂടെയാണ് ഇത്രയും അധികം കല്ലുകൾ പുറത്തെടുത്തത്.

23 Feb 2022 10:52 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വേദന സഹിക്കാനാവാതെ ആശുപത്രിയിലെത്തി; മൂത്രാശയത്തിൽ നിന്ന് പുറത്തെടുത്തത് ആയിരത്തിലേറെ കല്ലുകൾ
X

തൃശൂർ ഇരിങ്ങാലക്കുടയിൽ വയോധികന്റെ മൂത്രാശയത്തിൽ നിന്നും പുറത്തെടുത്തത് ആയിരത്തിലേറെ കല്ലുകൾ. ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ മൂത്രസംബദ്ധമായ അസുഖത്തെ തുടർന്നാണ് കഴിഞ്ഞ ദിവസം പ്രവേശിപ്പിച്ച വള്ളിവട്ടം സ്വദേശി 79 വയസ്സുക്കാരന്റെ മൂത്രാശയത്തിൽ നിന്നാണ് ശസ്ത്രക്രിയയിലൂടെ ആയിരത്തിലേറെ കല്ലുകൾ പുറത്തെടുത്തത്.

പ്രശസ്ത യൂറോളജിസ്റ്റ് ഡോ.ജിത്തുനാഥ് നടത്തിയ വേദന രഹിതമായ എൻഡോസ്‌കോപിക് ശസ്ത്രക്രിയയിലൂടെയാണ് ഇത്രയും അധികം കല്ലുകൾ പുറത്തെടുത്തത്. അതിനൂതന രീതിയിലുള്ള ശസ്ത്രക്രിയ നടത്തിയ രോഗി സുഖം പ്രപിച്ച് വരുന്നു.മൂത്രാശയത്തിലുള്ള ഗ്രന്ഥിയുടെ പ്രവർത്തനം തടസ്സപ്പെട്ടതിനിലാണ് ആണ് ഇത്രയും അധികം കല്ലുകൾ രൂപപെടാൻ കാരണമെന്നും സാധാരണ ഒന്നോ രണ്ടോ കല്ലുകൾ മാത്രമാണ് ഇത്തരം രോഗാവസ്ഥയിൽ കാണാറുള്ളതെന്നും ഇത്രയും അധികം കല്ലൂകൾ പുറത്തെടുക്കുന്നത് ആദ്യമായിട്ടാണെന്നും ഡോക്ടർ ജിത്തു പറഞ്ഞു.

അനസ്‌ത്യേഷ്യസ്റ്റ് ഡോ.അജ്ജു കെ ബാബുവും ടീമിൽ ഉണ്ടായിരുന്നു. സർക്കാർ പദ്ധതിയായ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയിലൂടെ പൂർണ്ണമായും സൗജന്യമായാണ് ശസ്ത്രക്രിയ നടത്തിയത്.

Next Story