Top

വാക്‌സിന്‍ സ്വീകരിച്ച ആരോഗ്യപ്രവര്‍ത്തകന്‍ മരിച്ചു; നാലുദിവസത്തിനുള്ളില്‍ മൂന്നാമത്തെ മരണം

തെലങ്കാനയില്‍ കൊവിഡ് വാക്സിന്‍ സ്വീകരിച്ച 42കാരനായ ആരോഗ്യപ്രവര്‍ത്തകന്‍ മരിച്ചു. വാക്‌സിന്‍ സ്വീകരിച്ച് 16 മണിക്കൂറിന് ശേഷമാണ് ഇയാള്‍ മരിച്ചതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തെലങ്കാന നിര്‍മല്‍ ജില്ലയിലാണ് സംഭവം. ഇന്നലെ രാവിലെ 11.30നാണ് വാക്സിന്റെ ആദ്യ ഡോസ് ഇയാള്‍ സ്വീകരിച്ചത്. കുണ്ടല പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ നിന്നാണ് വാക്സിന്‍ സ്വീകരിച്ചത്. തുടര്‍ന്ന് ഇന്ന് പുലര്‍ച്ച രണ്ടര മണിയോടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അഞ്ചരയോടെ മരിക്കുകയായിരുന്നു. അതേസമയം, മരണത്തിന് കൊവിഡ് വാക്‌സിന്‍ കുത്തിവെപ്പുമായി ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനം. […]

20 Jan 2021 5:43 AM GMT

വാക്‌സിന്‍ സ്വീകരിച്ച ആരോഗ്യപ്രവര്‍ത്തകന്‍ മരിച്ചു; നാലുദിവസത്തിനുള്ളില്‍ മൂന്നാമത്തെ മരണം
X

തെലങ്കാനയില്‍ കൊവിഡ് വാക്സിന്‍ സ്വീകരിച്ച 42കാരനായ ആരോഗ്യപ്രവര്‍ത്തകന്‍ മരിച്ചു. വാക്‌സിന്‍ സ്വീകരിച്ച് 16 മണിക്കൂറിന് ശേഷമാണ് ഇയാള്‍ മരിച്ചതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തെലങ്കാന നിര്‍മല്‍ ജില്ലയിലാണ് സംഭവം. ഇന്നലെ രാവിലെ 11.30നാണ് വാക്സിന്റെ ആദ്യ ഡോസ് ഇയാള്‍ സ്വീകരിച്ചത്. കുണ്ടല പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ നിന്നാണ് വാക്സിന്‍ സ്വീകരിച്ചത്. തുടര്‍ന്ന് ഇന്ന് പുലര്‍ച്ച രണ്ടര മണിയോടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അഞ്ചരയോടെ മരിക്കുകയായിരുന്നു.

അതേസമയം, മരണത്തിന് കൊവിഡ് വാക്‌സിന്‍ കുത്തിവെപ്പുമായി ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ അറിയിക്കാമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വാക്‌സിന്‍ സ്വീകരിച്ചവരിലെ പാര്‍ശ്വഫലങ്ങള്‍ വിലയിരുത്തുന്നതായി സര്‍ക്കാര്‍ തലത്തില്‍ രൂപം നല്‍കിയ കമ്മിറ്റി സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കുമെന്ന് ആരോഗ്യവകുപ്പ് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കൊവിസ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ മരിക്കുന്ന മൂന്നാമത്തെ വ്യക്തിയാണിത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തത്. ഉത്തര്‍പ്രദേശ് മൊറാദബാദ് സ്വദേശിയായ 52കാരന്‍ വാക്‌സിന്‍ സ്വീകരിച്ച് ഒരു ദിവസത്തിനുള്ളില്‍ മരിച്ചിരുന്നു. കര്‍ണാടക ബെല്ലേരിയിലെ 43കാരനായ ആരോഗ്യപ്രവര്‍ത്തകനും വാക്‌സിന്‍ സ്വീകരിച്ച് രണ്ടാമത്തെ ദിവസം മരിച്ചിരുന്നു. തിങ്കളാഴ്ചയായിരുന്നു ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ഇയാളുടെ മരണം.

Next Story