‘ടിപിആർ അഞ്ചില്‍ താഴെ എത്തിക്കാന്‍ നിയന്ത്രണങ്ങള്‍ തുടരണം’; ചീഫ് സെക്രട്ടറിക്ക് കത്തയച്ച് ആരോഗ്യ മന്ത്രലയം
കേരളത്തിലെ കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ തുടരണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം ചീഫ് സെക്രട്ടറിയ്ക്ക് കത്തയച്ചു. സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയാത്തതും ടെസ്റ്റ് പോസിറ്റിവിറ്റി പത്തില്‍ താഴെ എത്താത്തതും കണക്കിലെടുത്ത് നിയന്ത്രണം ശക്തമാക്കണം എന്നാണ് കേന്ദ്രം കത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കണ്ടെയിന്മെന്റ് സോണ്‍ തിരിച്ചുള്ള നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കണം. പരിശോധനകൾ വർധിപ്പിക്കണം. 5 ശതമാനത്തിൽ താഴെ ടെസ്റ്റ് പൊസിറ്റിവിട്ടി നിരക്ക് എത്തിക്കണമെന്നുമാണ് കേന്ദ്രം പ്രധാനമായും മുന്നോട്ടുവെച്ചിരിക്കുന്ന നിർദേശം. കൊവിഡ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി വാക്സിനേഷന് ഫലപ്രദമായി ഉപോയോഗപ്പെടുത്തണമെന്നും പതിനെട്ട് വയസ്സിന് […]
7 July 2021 4:00 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കേരളത്തിലെ കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ തുടരണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം ചീഫ് സെക്രട്ടറിയ്ക്ക് കത്തയച്ചു. സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയാത്തതും ടെസ്റ്റ് പോസിറ്റിവിറ്റി പത്തില്‍ താഴെ എത്താത്തതും കണക്കിലെടുത്ത് നിയന്ത്രണം ശക്തമാക്കണം എന്നാണ് കേന്ദ്രം കത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
കണ്ടെയിന്മെന്റ് സോണ്‍ തിരിച്ചുള്ള നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കണം. പരിശോധനകൾ വർധിപ്പിക്കണം. 5 ശതമാനത്തിൽ താഴെ ടെസ്റ്റ് പൊസിറ്റിവിട്ടി നിരക്ക് എത്തിക്കണമെന്നുമാണ് കേന്ദ്രം പ്രധാനമായും മുന്നോട്ടുവെച്ചിരിക്കുന്ന നിർദേശം.


കൊവിഡ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി വാക്സിനേഷന് ഫലപ്രദമായി ഉപോയോഗപ്പെടുത്തണമെന്നും പതിനെട്ട് വയസ്സിന് മുകളിലുള്ള എല്ലാവരേയും മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും കേന്ദ്രം നിർദ്ദേശിച്ചു. വാക്സിനേഷനൊപ്പം ജനങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം. മാസ്ക്ക്, സാമൂഹിക അകലം ഉള്‍പ്പെടെ പാലിക്കുന്നതില്‍ ജഗ്രത പുലർത്തണമെന്നും കേന്ദ്രം വ്യക്തമാക്കി.
അതേസമയം സംസ്ഥാനത്ത് ഇന്നുമുതല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നിലവില്‍ വരും. ടിപിആര്‍ അഞ്ചില്‍ താഴെയുള്ള പ്രദേശങ്ങള്‍ എ വിഭാഗത്തിലും അഞ്ചു മുതല്‍ 10 വരെയുള്ള പ്രദേശങ്ങള്‍ ബിയിലും 10 മുതല്‍ 15 വരെയുള്ളവ സി വിഭാഗത്തിലും ഉള്‍പ്പെടുത്തി. 15ന് മുകളില്‍ ടിപിആര്‍ ഉള്ള പ്രദേശങ്ങള്‍ കാറ്റഗറി ഡിയില്‍ ആയിരിക്കും. ജൂലൈ എഴ് ബുധനാഴ്ച മുതല്‍ ഇതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും നിയന്ത്രണം. എ, ബി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ മുഴുവന്‍ ജീവനക്കാരെയും സിയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ 50 ശതമാനം ജീവനക്കാരെയും ഉള്‍ക്കൊള്ളിച്ച് പ്രവര്‍ത്തിക്കും. എ വിഭാഗത്തില്‍ 82, ബിയില്‍ 415, സിയില്‍ 362, ഡി യില്‍ 175 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളാണ് ഒടുവില്‍ കണക്കാക്കിയ ടിപിആര്‍ പ്രകാരം ഉള്‍പ്പെടുക.
എ, ബി എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍ എന്നിവയ്ക്ക് ഹോം ഡെലിവറി, ടേക്ക് എവേ സംവിധാനത്തില്‍ രാത്രി 9.30 വരെ പ്രവര്‍ത്തിക്കാം. അടുത്ത ശാരീരിക സമ്പര്‍ക്കമില്ലാത്ത ഇന്‍ഡോര്‍ ഗെയ്മുകള്‍ക്കും, ജിമ്മുകള്‍ക്കും എസി ഒഴിവാക്കി പ്രവര്‍ത്തിക്കാവുന്നതാണ്. വായു സഞ്ചാരമുള്ള ഹാളോ തുറന്ന പ്രദേശമോ ആയിരിക്കണം ഇതിനായി തെരഞ്ഞെടുക്കേണ്ടത്. ഒരേ സമയം 20 പേരില്‍ കൂടുതല്‍ അനുവദിക്കുന്നതല്ല.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമവും ടൂറിസം മന്ത്രാലത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളും അനുസരിച്ച് വിനോദ സഞ്ചാര മേഖലകളിലെ താമസ സൗകര്യങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാം. വാക്സിന് എടുത്തവര്‍ക്കും ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ക്കുമായിരിക്കും പ്രവേശനം. കോവിഡ് വ്യാപനത്തിന്റെ തോത് കുറഞ്ഞാല്‍ മാത്രമെ മറ്റ് ഇളവുകളെ കുറിച്ച് ആലോചിക്കു. ആള്‍ക്കൂട്ടം ഒരു കാരണവശാലും അനുവദിക്കില്ല. എല്ലാവിഭാഗം പ്രദേശങ്ങളിലും ടെസ്റ്റിന്റെ എണ്ണം വര്‍ധിപ്പിക്കാന്‍ നിര്‍ദ്ദേശം നല്കി.