‘ശ്രമിക്കുന്നത് എല്ലാവര്ക്കും കുറഞ്ഞ സമയത്തിനുള്ളില്‍ വാക്സിന് ലഭ്യമാക്കാന്‍’; വെന്റിലേറ്ററുകളുടെ എണ്ണം ഉയര്‍ത്തുമെന്നും ആരോഗ്യ മന്ത്രി
സംസ്ഥാനത്ത് കുറഞ്ഞ സമയത്തിനുള്ളില്‍ എല്ലാവര്ക്കും വാക്സിന് നല്‍കാനാണ് ശ്രമിക്കുന്നതെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. വാക്സിന് ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ വിവിധ തലങ്ങളില്‍ പുരോഗമിക്കുകയാണ്. വാക്സിന് വാങ്ങാന്‍ ആഗോള ടെന്‍ഡര്‍ വിളിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. കൊവിഡ് വ്യാപനം ഉയര്‍ന്ന സമയത്ത് ലോക്ഡൗണിലേക്ക് സംസ്ഥാന സര്‍ക്കാര്‍ പോയി. ഘട്ടം ഘട്ടമായി കേസുകള്‍ കുറഞ്ഞു വരികയാണ്. വലിയ ശതമാനം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉണ്ടായിരുന്നിടത്ത് നിന്ന് ഇപ്പോള്‍ ഒരു ഇരുപതിനടുത്ത് ശതമാനത്തിലേക്ക് എത്തപ്പെടുകയാണ്. കൊവിഡ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കുക. ചികിത്സയിലുള്ള […]
25 May 2021 5:12 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

സംസ്ഥാനത്ത് കുറഞ്ഞ സമയത്തിനുള്ളില്‍ എല്ലാവര്ക്കും വാക്സിന് നല്‍കാനാണ് ശ്രമിക്കുന്നതെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. വാക്സിന് ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ വിവിധ തലങ്ങളില്‍ പുരോഗമിക്കുകയാണ്. വാക്സിന് വാങ്ങാന്‍ ആഗോള ടെന്‍ഡര്‍ വിളിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.
കൊവിഡ് വ്യാപനം ഉയര്‍ന്ന സമയത്ത് ലോക്ഡൗണിലേക്ക് സംസ്ഥാന സര്‍ക്കാര്‍ പോയി. ഘട്ടം ഘട്ടമായി കേസുകള്‍ കുറഞ്ഞു വരികയാണ്. വലിയ ശതമാനം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉണ്ടായിരുന്നിടത്ത് നിന്ന് ഇപ്പോള്‍ ഒരു ഇരുപതിനടുത്ത് ശതമാനത്തിലേക്ക് എത്തപ്പെടുകയാണ്. കൊവിഡ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കുക. ചികിത്സയിലുള്ള രോഗികള്‍ക്ക് ഏറ്റവും മികച്ച ചികിത്സ നല്‍കുക എന്നതിനാണ് പരിഗണന. അതിനേക്കാള്‍ പ്രധാനപ്പെട്ട വലിയ ചലഞ്ച് വാക്സിനേഷനാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
കേരളത്തില്‍ ഒരു കൊവിഡ് കേസും റിപ്പോര്‍ട്ട് ചെയ്യപ്പെടാതിരിക്കുക എന്നതാണ് ലക്ഷ്യം. പക്ഷെ ആ ലക്ഷ്യം അത്ര അടുത്ത് നമുക്ക് സാധ്യമാവുമെന്ന് തോന്നുന്നില്ല. കാരണം ഒരു മൂന്നാം തരംഗം നമ്മള് പ്രതീക്ഷിക്കുന്നുണ്ട്. രണ്ട് ഡോസ് വാക്സിനെടുത്തവരും മാസ്ക് ധരിക്കേണ്ടതുണ്ട്. അവര്‍ക്കുള്‍പ്പെടെ കൊവിഡ് വ്യാപനം നടക്കാനുള്ള സാധ്യതയാണ് മൂന്നാം തരംഗത്തില്‍ നമ്മള് കാണുന്നത്. രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്ക് ഒരു പക്ഷെ രോഗലക്ഷണങ്ങളൊന്നും കാണാന്‍ സാധ്യതയില്ല. പക്ഷെ നമ്മള് രോഗവാഹകരാവാന്‍ പാടില്ല. കൂടുതലംഗങ്ങളുള്ള വീടാണെങ്കില്‍ ആ വീട്ടില്‍ പുറത്തു പോയി ജോലി ചെയ്യുന്നവരുണ്ടെങ്കില്‍ വീട്ടില്‍ വന്ന് പൊതുവിടങ്ങളിലുള്ളപ്പോഴും മാസ്ക് ധരിക്കുന്നതാണ് അഭികാമ്യം.
നിലവില്‍ 2293 വെന്റിലേറ്ററുകളാണ് നിലവില്‍ സര്‍ക്കാരിന്റെ പക്കലുള്ളത്. അതില്‍ 701 രോഗികളുണ്ട്. 2939 ഐസിയു ബെഡുകളാണുള്ളത്. ഇതില്‍ 1408 രോഗികളുമുണ്ട്. സ്വകാര്യ മേഖലയില്‍ 7468 ഐസിയു ബെഡുകളാണുള്ളത്. 2432 വെന്റിലേറ്ററുകളും ഇതില്‍ 801 രോഗികളുമുണ്ട്. ഇനിയും വെന്റിലേറ്ററുകളുടെ എണ്ണം കൂട്ടുന്നതിനാണ് ശ്രമിക്കുന്നത്. നിലവില്‍ 80-85 ശതമാനം ലെവന്റിലേറ്റര്, ഐസിയു ഒക്ക്യുപെന്‍സി ഉണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
- TAGS:
- Covid Kerala
- Veena George