തിരക്കൊഴിഞ്ഞിട്ട് കാണാമെന്നുകരുതി മാറിനിന്ന് ഷാനവാസ്; അടുത്തെത്തി നിവേദനം കൈപ്പറ്റി ആരോഗ്യമന്ത്രി
തിരുവനന്തപുരം: കൊവിഡ് കാലത്തെ അതിജീവനത്തെ പ്രതിസന്ധിയിലാക്കുന്ന വലിയ തോതിലുള്ള തൊഴിലില്ലായ്മയാണ് രാജ്യം നേരിടുന്നത്. അതില്‍ തന്നെ അംഗപരിമിതി മൂലം ബുദ്ധിമുട്ടിയിരുന്ന ഒരു വിഭാഗം മുന്നോട്ടുള്ള വഴിമുട്ടി വീടുകളില്‍ കഴിയുന്നുണ്ട്. താനടങ്ങുന്ന അത്തരക്കാര്‍ക്കുവേണ്ടി സര്‍ക്കാര്‍ ഇടപെടലാവശ്യപ്പെട്ട് നിവേദനം കൈമാറാനാണ് ഷാനവാസ് പഴകുളം മെഡിക്കല്‍ കോളേജിലെത്തിയത്. ആരോഗ്യവകുപ്പുമന്ത്രി വീണാ ജോര്‍ജിന്റെ മെഡിക്കല്‍ കോളേജ് സന്ദര്‍ശനത്തിനിടെ അവിടെയെത്തിയ ഷാനവാസ് മന്ത്രിയുടെ തിരക്കൊഴിയുന്നവരെ കാത്തുനില്ക്കാമെന്നോര്ത്ത് മാറി നിന്നു. വികലാംഗനായ ഷാനവാസ് വീര്‍ചെയറിലാണ് എത്തിയത്. മാധ്യമപ്രവര്‍ത്തകര്‍ക്കടുത്തേയ്ക്ക് നീങ്ങിയ മന്ത്രി വീല്‍ചെയറിലിരിക്കുന്ന ഷാനവാസിനെ കണ്ടതും അദ്ദേഹത്തിനടുത്തെത്തി […]
17 Jun 2021 7:43 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: കൊവിഡ് കാലത്തെ അതിജീവനത്തെ പ്രതിസന്ധിയിലാക്കുന്ന വലിയ തോതിലുള്ള തൊഴിലില്ലായ്മയാണ് രാജ്യം നേരിടുന്നത്. അതില്‍ തന്നെ അംഗപരിമിതി മൂലം ബുദ്ധിമുട്ടിയിരുന്ന ഒരു വിഭാഗം മുന്നോട്ടുള്ള വഴിമുട്ടി വീടുകളില്‍ കഴിയുന്നുണ്ട്. താനടങ്ങുന്ന അത്തരക്കാര്‍ക്കുവേണ്ടി സര്‍ക്കാര്‍ ഇടപെടലാവശ്യപ്പെട്ട് നിവേദനം കൈമാറാനാണ് ഷാനവാസ് പഴകുളം മെഡിക്കല്‍ കോളേജിലെത്തിയത്.
ആരോഗ്യവകുപ്പുമന്ത്രി വീണാ ജോര്‍ജിന്റെ മെഡിക്കല്‍ കോളേജ് സന്ദര്‍ശനത്തിനിടെ അവിടെയെത്തിയ ഷാനവാസ് മന്ത്രിയുടെ തിരക്കൊഴിയുന്നവരെ കാത്തുനില്ക്കാമെന്നോര്ത്ത് മാറി നിന്നു. വികലാംഗനായ ഷാനവാസ് വീര്‍ചെയറിലാണ് എത്തിയത്. മാധ്യമപ്രവര്‍ത്തകര്‍ക്കടുത്തേയ്ക്ക് നീങ്ങിയ മന്ത്രി വീല്‍ചെയറിലിരിക്കുന്ന ഷാനവാസിനെ കണ്ടതും അദ്ദേഹത്തിനടുത്തെത്തി വിവരം തിരക്കുകയായിരുന്നു.
തുടര്‍ന്ന് മന്ത്രിയെ ആവശ്യമറിയിച്ച ഷാനവാസ് നിരവധി വികലാംഗര്‍ തൊഴിലില്ലാതെ വീട്ടില്‍ കഴിയുന്നുവെന്നും അവര്‍ക്കുവേണ്ടിയാണ് നിവേദനമെന്നും വ്യക്തമാക്കി. ഷാനവാസിന്റെ നിവേദനം സ്വീകരിച്ച വീണാ ജോര്‍ജ് ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് ഉറപ്പുനല്‍കിയാണ് മടങ്ങിയത്.