രോഗിയെ പുഴുവരിച്ച സംഭവം: സസ്പെന്ഷന് പിന്‍വലിച്ച് അധികൃതര്‍, അപ്പോള്‍ ഉത്തരവാദി ആരെന്ന് ചോദിച്ച് മകള്‍
തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ രോഗിയെ പുഴുവരിച്ച സംഭവത്തില്‍ ഡോക്ടര്‍ക്കും നഴ്സുമാര്‍ക്കുമെതിരെ ഉണ്ടായിരുന്ന സസ്പെന്ഷന് പിന്‍വലിച്ചു. എന്നാല്‍ ഗുരുതര പിഴവെന്ന റിപ്പോര്‍ട്ട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജീവനക്കാര്‍ക്കെതിരെ വകുപ്പുതല നടപടികള്‍ തുടരും. മേല്‍നോട്ടസമിതി വൈസ് പ്രിന്‍സപ്പലിന്റെ നേതൃത്വത്തില്‍ വീഴ്ചകള്‍ വരാതെ നടപടിയെടുക്കണമെന്ന് ആരോഗ്യസെക്രട്ടറി നിര്‍ദേശിച്ചു. തന്റെ അച്ഛന് നീതി ഉറപ്പാക്കണമെന്ന് പുഴുവരിച്ച അനില്‍കുമാറിന്റെ മകള്‍ അഞ്ജന അധികൃതരോട് വ്യക്തമാക്കി. നോഡല്‍ ഓഫീസര്‍ ഡോ അരുണ, ഹെഡ് നഴ്സുമാരായ ലീന കുഞ്ചന്‍, കെവി രജനി എന്നിവര്ക്കെതിരെയുണ്ടായിരുന്ന സസ്പെന്‍ഷനാണ് പിന്‍വലിച്ചത്. ഇവരുടെ […]

തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ രോഗിയെ പുഴുവരിച്ച സംഭവത്തില്‍ ഡോക്ടര്‍ക്കും നഴ്സുമാര്‍ക്കുമെതിരെ ഉണ്ടായിരുന്ന സസ്പെന്ഷന് പിന്‍വലിച്ചു. എന്നാല്‍ ഗുരുതര പിഴവെന്ന റിപ്പോര്‍ട്ട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജീവനക്കാര്‍ക്കെതിരെ വകുപ്പുതല നടപടികള്‍ തുടരും. മേല്‍നോട്ടസമിതി വൈസ് പ്രിന്‍സപ്പലിന്റെ നേതൃത്വത്തില്‍ വീഴ്ചകള്‍ വരാതെ നടപടിയെടുക്കണമെന്ന് ആരോഗ്യസെക്രട്ടറി നിര്‍ദേശിച്ചു. തന്റെ അച്ഛന് നീതി ഉറപ്പാക്കണമെന്ന് പുഴുവരിച്ച അനില്‍കുമാറിന്റെ മകള്‍ അഞ്ജന അധികൃതരോട് വ്യക്തമാക്കി.
നോഡല്‍ ഓഫീസര്‍ ഡോ അരുണ, ഹെഡ് നഴ്സുമാരായ ലീന കുഞ്ചന്‍, കെവി രജനി എന്നിവര്ക്കെതിരെയുണ്ടായിരുന്ന സസ്പെന്‍ഷനാണ് പിന്‍വലിച്ചത്. ഇവരുടെ സസ്പെന്ഷന് പിന്‍വലിക്കണം എന്ന ആവശ്യവുമായി സമരം നടത്തിയ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും സസ്പെന്ഷന് പിന്‍വലിക്കുമെന്ന് ആരോഗ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ രോഗിയെ പുഴുവരിച്ചതില്‍ ഗുരുതര പിഴവ് നടന്നെന്നുളള പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരമാണ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
കൂടാതെ ചികിത്സ സംബന്ധമായ വീഴ്ചകള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ വൈസ് പ്രിന്‍സിപ്പലിന്റെ നേതൃത്വത്തിലുളള മേല്‍നോട്ടസമിതി മുന്‍കരുതലുകള്‍ എടുക്കണം എന്ന നിര്‍ദേശവുമുണ്ട്. അതേസമയം ഇവര്‍ക്കെതിരെയുളള സസ്പെന്ഷന് നടപടി പിന്‍വലിക്കുമ്പോള്‍ യഥാര്‍ഥ കുറ്റക്കാര്‍ ആരാണെന്ന് വ്യക്തമാക്കണമെന്ന് അനില്‍ കുമാറിന്റെ മകള്‍ ആവശ്യപ്പെട്ടു.
മെഡിക്കല്‍ കോളെജ് കൊവിഡ് വാര്‍ഡില്‍ വേണ്ട വിധം പരിചരണം ലഭിക്കാത്തതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ പേരൂര്‍ക്കട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ് അനില്‍ കുമാര്‍.