‘വാക്സിന് വിതരണത്തില്‍ ഇപ്പോഴും പ്രശ്നങ്ങളുണ്ടെങ്കില്‍ സംസ്ഥാനങ്ങളുടെ വീഴ്ച’; വിമര്‍ശനവുമായി കേന്ദ്ര ആരോഗ്യമന്ത്രി
കൊവിഡ് സംബന്ധിച്ച വിവാദങ്ങള്‍ക്കാണ് പല സംസ്ഥാനങ്ങളും മുന്‍ഗണന നല്‍കുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ വര്ദ്ധന്. കേന്ദ്ര സര്‍ക്കാറിന്റെ വാക്സിന് നയത്തിന് എതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ നടത്തിയ പ്രതികരണത്തിലായിരുന്നു മന്ത്രിയുടെ വിമര്‍ശനം. ചില നേതാക്കള്‍ ജനങ്ങള്‍ക്കിയില്‍ ആശങ്ക സൃഷ്ടിക്കുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കാനാണ് തങ്ങളുടെ ഊര്‍ജ്ജം ചിലവിടുന്നതെന്നും മന്ത്രി ആരോപിച്ചു. ആരുടെയും പേരെടുത്ത് പറയാതെയായിരുന്നു ഡോ. ഹര്ഷവര്ദ്ധന് ട്വീറ്റുകളില്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. ദുര്‍ബല ജനവിഭാഗം രാജ്യത്തെ വാക്സിനേഷന് നയത്തില്‍ അവഗണന നേരിടുന്നുവെന്നും സമ്പന്നര്‍ക്ക് പ്രത്യേക പരിഗണന […]
1 July 2021 8:35 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊവിഡ് സംബന്ധിച്ച വിവാദങ്ങള്‍ക്കാണ് പല സംസ്ഥാനങ്ങളും മുന്‍ഗണന നല്‍കുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ വര്ദ്ധന്. കേന്ദ്ര സര്‍ക്കാറിന്റെ വാക്സിന് നയത്തിന് എതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ നടത്തിയ പ്രതികരണത്തിലായിരുന്നു മന്ത്രിയുടെ വിമര്‍ശനം. ചില നേതാക്കള്‍ ജനങ്ങള്‍ക്കിയില്‍ ആശങ്ക സൃഷ്ടിക്കുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കാനാണ് തങ്ങളുടെ ഊര്‍ജ്ജം ചിലവിടുന്നതെന്നും മന്ത്രി ആരോപിച്ചു. ആരുടെയും പേരെടുത്ത് പറയാതെയായിരുന്നു ഡോ. ഹര്ഷവര്ദ്ധന് ട്വീറ്റുകളില്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. ദുര്‍ബല ജനവിഭാഗം രാജ്യത്തെ വാക്സിനേഷന് നയത്തില്‍ അവഗണന നേരിടുന്നുവെന്നും സമ്പന്നര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുന്നുവെന്നുമുള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം.
രാജ്യത്തെ വാക്സിന് വിതരണം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്. അതേ ആഴ്ചയില്‍ രാജ്യത്തെ വാക്സിന് വിതരണം 3.91 കോടി ഡോസുകള്‍ എന്ന നിലയിലെത്തി. വാക്സില്‍ വിതരണത്തില്‍ ഇപ്പോഴും എന്തെങ്കിലും പ്രശ്നങ്ങള്‍ നില നില്ക്കുന്നു എങ്കില്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം സംസ്ഥാനങ്ങള്‍ക്ക് മാത്രമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കുന്നു.
രാജ്യത്തെ പല നേതാക്കളും രാജ്യത്തെ വാക്സിന് യജ്ഞത്തെ വിമര്‍ശിച്ച് രംഗത്ത് എത്തുന്നുണ്ട്. ജനങ്ങള്‍ ഇവരെ വിലയിരുത്തുന്നു എന്ന് മനസ്സിലാക്കണം. രാജ്യത്തുള്ള വാക്സിന്റെ 75 ശതമാനം സൗജന്യമായാണ് നല്‍കുന്നത്. ജൂണ്‍ മാസം പുര്‍ത്തിയാവുമ്പോള്‍ 11.50 കോടി വാക്സിനുകള്‍ നല്കി കഴിഞ്ഞു. ജൂലായോടെ സംസ്ഥാനങ്ങള്‍ക്ക് 12 കോടി വാക്സിനുകള്‍ നല്കി കഴിഞ്ഞെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, വരുമാനം കണക്കിലെടുക്കാതെ എല്ലാ പൗരന്മാരും കേന്ദ്രത്തിന്റെ സൗജന്യ വാക്സിനേഷന് അര്ഹരാണാണെന്ന് ആരോഗ്യമന്ത്രാലയം കൂട്ടിച്ചേര്‍ത്തു. വാക്സിന് വിതരണത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സ്വകാര്യ കോവിഡ് വാക്സിനേഷന് സെന്ററുകളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി കൈമാറ്റം ചെയ്യാനാവാത്ത ഇലക്ട്രോണിക് വൗച്ചറുകള്‍ തയ്യാറാക്കാന്‍ പദ്ധതിയുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. ഇതുവരെ, 45 ന്് മുകളില്‍ പ്രായമുള്ളവരില്‍ 45.1% പേര്‍ക്ക് ആദ്യ ഡോസ് വാക്സിന് നല്‍കിയിട്ടുണ്ട്. 60 വയസ്സിന് മുകളിലുള്ള ജനസംഖ്യയുടെ 49.35% പേര്‍ക്ക് ഒന്നാം ഡോസ് വാക്സിന് നല്കി കഴിഞ്ഞെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.