Top

‘ഹര്‍ഷ് വര്‍ദ്ധന്‍ ഇരയാക്കപ്പെട്ടു’; തീരുമാനങ്ങള്‍ എടുത്തത് മോദിയെന്ന് മമതാ ബാനര്‍ജി

കേന്ദ്ര മന്ത്രി സഭയില്‍ നിന്നും രാജി വച്ച ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ദ്ധനെ ഇരയെന്ന് വിശേഷിപ്പിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പ്രധാനമന്ത്രി മോദിയാണ് എല്ലാതീരുമാനങ്ങളും എടുക്കുന്നത് ഡോ. ഹര്‍ഷ് വര്‍ദ്ധന്‍ ഇരയാക്കപ്പെടുകയായിരുന്നു എന്നും കേന്ദ്രമന്ത്രിസഭ പുനഃസംഘടനയില്‍ പ്രതികരിച്ച് മമതാ ബാനര്‍ജി പ്രതികരിച്ചു. കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍ ഹര്‍ഷ് വര്‍ദ്ധനല്ല മോദിയാണ് യോഗങ്ങള്‍ വിളിച്ചിരുന്നതെന്ന് മമത ചൂണ്ടിക്കാണിച്ചു. ഭരണം നടത്തുന്നതില്‍ സര്‍ക്കാരിന് ഗൗരവമായ സമീപനമുണ്ടെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോയെന്ന് ചോദിച്ചാണ് കേന്ദ്രസര്‍ക്കാരിനെതിരെ മമത രംഗത്തെത്തിയത്. കൊവിഡ് കൈകാര്യം […]

7 July 2021 6:04 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ഹര്‍ഷ് വര്‍ദ്ധന്‍ ഇരയാക്കപ്പെട്ടു’; തീരുമാനങ്ങള്‍ എടുത്തത് മോദിയെന്ന് മമതാ ബാനര്‍ജി
X

കേന്ദ്ര മന്ത്രി സഭയില്‍ നിന്നും രാജി വച്ച ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ദ്ധനെ ഇരയെന്ന് വിശേഷിപ്പിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പ്രധാനമന്ത്രി മോദിയാണ് എല്ലാതീരുമാനങ്ങളും എടുക്കുന്നത് ഡോ. ഹര്‍ഷ് വര്‍ദ്ധന്‍ ഇരയാക്കപ്പെടുകയായിരുന്നു എന്നും കേന്ദ്രമന്ത്രിസഭ പുനഃസംഘടനയില്‍ പ്രതികരിച്ച് മമതാ ബാനര്‍ജി പ്രതികരിച്ചു. കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍ ഹര്‍ഷ് വര്‍ദ്ധനല്ല മോദിയാണ് യോഗങ്ങള്‍ വിളിച്ചിരുന്നതെന്ന് മമത ചൂണ്ടിക്കാണിച്ചു. ഭരണം നടത്തുന്നതില്‍ സര്‍ക്കാരിന് ഗൗരവമായ സമീപനമുണ്ടെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോയെന്ന് ചോദിച്ചാണ് കേന്ദ്രസര്‍ക്കാരിനെതിരെ മമത രംഗത്തെത്തിയത്.

കൊവിഡ് കൈകാര്യം ചെയ്യുന്നതിലെ വീഴ്ച്ചയാണ് ഹര്‍ഷ് വര്‍ദ്ധന്റെ മന്ത്രിസ്ഥാനം തെറിക്കാന്‍ കാരണമായതെന്ന് വിലയിരുത്തലിനെതിരെയാണ് മമതയുടെ പരാമര്‍ശം. പ്രധാനമന്ത്രി മോദിയാണ് ഇത് സംബന്ധിച്ച എല്ലാ യോഗങ്ങളും വിളിച്ചുചേര്‍ക്കുന്നത്. ആരോഗ്യമന്ത്രി ഇരയാക്കപ്പെടുകയാണ്. അവര്‍ ഗൗരവമായി കൊവിഡിനെ നോക്കിക്കണ്ടിരുന്നുവെങ്കില്‍ രണ്ടാം തരംഗം രാജ്യത്ത് ഉണ്ടാകുമായിരുന്നില്ലെന്നും മമത അഭിപ്രായപ്പെട്ടു.

പശ്ചിമബംഗാളില്‍ നിന്നുള്ള ദേബശ്രീ റോയ് , ബാബുല്‍ എന്നിവരെ കേന്ദ്രമന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയതിനെയും മമത ശക്തമായി വിമര്‍ശിച്ചു. എന്തുകൊണ്ടാണ് ബി ജെ പിയ്ക്ക് ബാബുലും ദേബശ്രീ ചുദാരിയും അനഭിമതിരായതെന്നാണ് ബംഗാള്‍ മുഖ്യമന്ത്രി ഇത് സംബന്ധിച്ച് ചോദിച്ചത്. ബംഗാളില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതുകൊണ്ടാണ് മന്ത്രിമാരെ ഒഴിവാക്കയതെന്നും മമത വിമര്‍ശനം ഉന്നയിച്ചു.യു പി, പഞ്ചാബ് അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കേന്ദ്രമന്ത്രിസഭാ വികസനം നടക്കുന്നത്. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയുമെന്നാണ് മമതാ ബാനര്‍ജിയുടെ ആരോപണം.

Next Story