Top

ഇതാണോ പിന്തുണയെന്ന് ആരോഗ്യ മന്ത്രി; പ്രതിപക്ഷ സഹകരണം വേണ്ട എന്നാണോയെന്ന് വിഡി സതീശന്‍; നിയമസഭയില്‍ ഭരണ-പ്രതിപക്ഷ ബഹളം

സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെച്ചൊല്ലി നിയമസഭയില്‍ ഭരണ- പ്രതിപക്ഷ ബഹളം. കൊവിഡ് മരണങ്ങളിലെ അവ്യക്തതയും വാക്‌സിന്‍ ക്ഷാമവും ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ അടിയന്തര പ്രമേയത്തെച്ചൊല്ലിയാണ് ബഹളം. സംസ്ഥാന സര്‍ക്കാര്‍ കൊവിഡ് മരണ നിരക്ക് കുറച്ചു കാണിക്കുന്നുവെന്ന് അടിയന്തര പ്രമേയത്തില്‍ നോട്ടീസ് നല്‍കിയ എംകെ മുനീര്‍ ആരോപിച്ചു. എന്നാല്‍ ഇതിനെ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് എതിര്‍ത്തു. ദേശീയ തലത്തില്‍ 22 കൊവിഡ് കേസുകളില്‍ ഒന്നും മാത്രം രേഖയിലുള്ളപ്പോള്‍ കേരളത്തില്‍ മൂന്നിലൊന്നും ചെയ്യപ്പെടുന്നുണ്ടെന്നും വീണ ജോര്‍ജ് പറഞ്ഞു. ഇതാണോ […]

2 Jun 2021 12:05 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇതാണോ പിന്തുണയെന്ന് ആരോഗ്യ മന്ത്രി; പ്രതിപക്ഷ സഹകരണം വേണ്ട എന്നാണോയെന്ന് വിഡി സതീശന്‍; നിയമസഭയില്‍ ഭരണ-പ്രതിപക്ഷ ബഹളം
X

സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെച്ചൊല്ലി നിയമസഭയില്‍ ഭരണ- പ്രതിപക്ഷ ബഹളം. കൊവിഡ് മരണങ്ങളിലെ അവ്യക്തതയും വാക്‌സിന്‍ ക്ഷാമവും ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ അടിയന്തര പ്രമേയത്തെച്ചൊല്ലിയാണ് ബഹളം. സംസ്ഥാന സര്‍ക്കാര്‍ കൊവിഡ് മരണ നിരക്ക് കുറച്ചു കാണിക്കുന്നുവെന്ന് അടിയന്തര പ്രമേയത്തില്‍ നോട്ടീസ് നല്‍കിയ എംകെ മുനീര്‍ ആരോപിച്ചു.

എന്നാല്‍ ഇതിനെ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് എതിര്‍ത്തു. ദേശീയ തലത്തില്‍ 22 കൊവിഡ് കേസുകളില്‍ ഒന്നും മാത്രം രേഖയിലുള്ളപ്പോള്‍ കേരളത്തില്‍ മൂന്നിലൊന്നും ചെയ്യപ്പെടുന്നുണ്ടെന്നും വീണ ജോര്‍ജ് പറഞ്ഞു. ഇതാണോ കൊവിഡ് പ്രതിരോധത്തിനുള്ള പിന്തുണയെന്ന് വീണ ജോര്‍ജ് പ്രതിപക്ഷത്തോട് ചോദിച്ചു.

ഇതിന് പ്രതിപക്ഷം മറുപടി നല്‍കി. കൊവിഡ് മരണ നിരക്കില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കു േപാലും സംശയമുണ്ടെന്നും വീഴ്ച ചൂണ്ടിക്കാണിക്കുന്നത് ഇകഴ്ത്തലല്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മറുപടി നല്‍കി. ഒരുമിച്ച് നീങ്ങുമ്പോള്‍ വിമര്‍ശിക്കുകയല്ല വേണ്ടതെന്ന് വിഡി സതീശന്‍ പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നിരുപരാധിക പിന്തുണയാണ് പ്രതിപക്ഷം നല്‍കിയത് സര്‍ക്കാരിന് പ്രതിപക്ഷ പിന്തുണ വേണ്ട എന്നാണോയെന്നും വിഡി സതീശന്‍ ചോദിച്ചു.

മന്ത്രിയുടെ പ്രസ്താവനയെ എംകെ മുനീറും വിമര്‍ശിച്ചു. സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധങ്ങള്‍ക്ക് അകമഴിഞ്ഞ പിന്തുണ ഉണ്ടാകും.വീഴ്ചകള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളെ തുരങ്കം വെക്കാനാണെന്ന് കരുതരുതെന്നും എംകെ മുനീര്‍ പറഞ്ഞു. ആരോഗ്യമന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധ

Next Story