മെഡിക്കല്‍ കോളജ് വളപ്പില്‍ ഉദ്യോഗാര്‍ഥികളുടെ തിക്കും തിരക്കും; കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ആരോഗ്യവകുപ്പില്‍ ഇന്റര്‍വ്യൂ
കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുന്ന തിരുവനന്തപുരത്ത് മാനദണ്ഡങ്ങള്‍ അഭിമുഖ പരീക്ഷ. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജീവനക്കാരുടെ താല്‍ക്കാലിക ഒഴിവുകളിലേക്ക് നടത്തിയ അഭിമുഖത്തിലാണ് ഗുരുതര വീഴ്ച ഉണ്ടായത്. ആയിരക്കണക്കിനാളുകളാണ് അഭിമുഖത്തിന് എത്തിയത്. ഇതോടെ അതീവ കരുതല്‍ വേണ്ട മെഡിക്കല്‍ കോളേജ് പരിസരത്ത് വലിയ ആള്‍ക്കൂട്ടം രൂപം കൊണ്ടു. പത്രങ്ങളില്‍ വന്ന പരസ്യത്തിന്റെ അടിസ്ഥാനത്തിലാണ് അഭിമുഖത്തിനായി എത്തിയതെന്നായിരുന്നു ഉദ്യോഗാര്‍ഥികള്‍ സ്വീകരിച്ച നിലപാട്. കൊവിഡ് മാനദണ്ഡങ്ങള്‍ നഗ്നമായി ലംഘിച്ചുകൊണ്ട് നിരവധി പേര് അഭിമുഖത്തിന് എത്തിയത് വാര്‍ത്തയായതോടെ പൊലീസും രംഗത്ത് എത്തി. […]
10 Jun 2021 1:22 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുന്ന തിരുവനന്തപുരത്ത് മാനദണ്ഡങ്ങള്‍ അഭിമുഖ പരീക്ഷ. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജീവനക്കാരുടെ താല്‍ക്കാലിക ഒഴിവുകളിലേക്ക് നടത്തിയ അഭിമുഖത്തിലാണ് ഗുരുതര വീഴ്ച ഉണ്ടായത്. ആയിരക്കണക്കിനാളുകളാണ് അഭിമുഖത്തിന് എത്തിയത്. ഇതോടെ അതീവ കരുതല്‍ വേണ്ട മെഡിക്കല്‍ കോളേജ് പരിസരത്ത് വലിയ ആള്‍ക്കൂട്ടം രൂപം കൊണ്ടു.
പത്രങ്ങളില്‍ വന്ന പരസ്യത്തിന്റെ അടിസ്ഥാനത്തിലാണ് അഭിമുഖത്തിനായി എത്തിയതെന്നായിരുന്നു ഉദ്യോഗാര്‍ഥികള്‍ സ്വീകരിച്ച നിലപാട്. കൊവിഡ് മാനദണ്ഡങ്ങള്‍ നഗ്നമായി ലംഘിച്ചുകൊണ്ട് നിരവധി പേര് അഭിമുഖത്തിന് എത്തിയത് വാര്‍ത്തയായതോടെ പൊലീസും രംഗത്ത് എത്തി. തിരക്ക് ഒഴിവാക്കുന്നതിനായി അഭിമുഖത്തിനായി എത്തിയ ഉദ്യോഗാര്‍ഥികളുടെ ബയോഡാറ്റ വാങ്ങി അധികൃതര്‍ക്ക് നല്‍കികൊണ്ടായിരുന്നു പോലീസ് ഇടപെടല്‍. അപേക്ഷ ക്ഷണിച്ച ഇന്റര്‍വ്യൂ പിന്നീട് നടത്തുമെന്നും പൊലീസ് അറിയിച്ചു.
അതേസമയം കൊവിഡ് ചികില്‍സ ഉള്‍പ്പെടെ നടക്കുന്ന മെഡിക്കല്‍ കോളേജില്‍ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ വലിയ ആള്‍ക്കൂട്ടം രുപം കൊള്ളുന്ന തരത്തില്‍ അഭിമുഖ പരീക്ഷ നടത്താന്‍ തീരുമാനിച്ച അധികൃതരുടെ നടപടിക്ക് എതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.
അതേസമയം, അനിയന്ത്രിതമായ ആള്‍ക്കൂട്ടം രൂപം കൊണ്ടതിന് പിന്നാലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വ്യാഴാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന ക്ലീനിംഗ് സ്റ്റാഫിന്റെ ഇന്റര്‍വ്യൂ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി അധികൃതര്‍ അറിയിച്ചു. ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം കൂടിയതിനാല്‍ കോവിഡ് മാനദണ്ഡപ്രകാരമുള്ള സാമൂഹിക അകലം പാലിക്കുന്നതിന് ബുദ്ധിമുട്ട് ഉണ്ടാകുന്ന സാഹചര്യം മുന്നില്‍ കണ്ടാണ് ഇന്റര്‍വ്യൂ നിര്‍ത്തിവച്ചത്. ഉദ്യോഗാര്‍ത്ഥികള്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ എത്തുന്നത് ശ്രദ്ധയില്‍ പെട്ട അധികൃതര്‍ ഇന്റര്‍വ്യൂ നിര്‍ത്തിവയ്ക്കുകയായിരുന്നു. ഏതാനും ഉദ്യോഗാര്‍ത്ഥികളുടെ അപേക്ഷ സ്വീകരിച്ചിരുന്നുവെങ്കിലും തിരക്കു കൂടിയതിനാല്‍ ഇന്റര്‍വ്യൂ നടത്തിയില്ല. കഴിഞ്ഞ തവണ നടത്തിയ ഇന്റര്‍വ്യൂവില്‍ തെരഞ്ഞെടുക്കപ്പെട്ടവരെല്ലാവരും ജോലിക്ക് ഹാജരാകാത്ത സാഹചര്യത്തിലാണ് വീണ്ടും ഇന്റര്‍വ്യൂ നടത്താന്‍ തീരുമാനിച്ചിരുന്നത്. പുതുതായി 110 ഐ സി യു കിടക്കകള്‍ തയ്യാറാക്കുന്ന സാഹചര്യത്തിലാണ് കൂടുതല്‍ ജീവനക്കാരെ നിയമിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. മാറ്റി വച്ച ഇന്റര്‍വ്യൂ തീയതി പിന്നീട് അറിയിക്കുമെന്നു ംഅധികൃതര് പത്രക്കുറിപ്പില്‍ അറിയിച്ചു.