തുര്‍ക്കിയില്‍ ഹിജാബ് വിവാദം; രാജ്യം മുഴുവന്‍ ഹിജാബ് ധരിക്കുന്നവരുണ്ടാവും എന്താണിത്ര പ്രശ്നമെന്ന് എര്ദൊഗാന്
തുര്‍ക്കിയില്‍ ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദം. ഹിജാബ് ധരിച്ച വനിതാ ജഡ്ജിമാരെ പറ്റി രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടിയായ റിപബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടി ( സിഎച്ച്പി) യില്‍ നിന്നു വന്ന പരാമര്‍ശമാണ് വിവാദത്തിനു തുടക്കമിട്ടത്. കോടതിയില്‍ ഹിജാബ് ധരിച്ചിരിക്കുന്ന വനിതാ ജഡ്ജിമാരെ കാണുന്നത് തനിക്ക് ബുദ്ധിമുട്ടായി തോന്നുന്നെന്നായിരുന്നു സിഎച്ച്പി പാര്‍ട്ടിയിലെ ഒരു ലോമേക്കേര് പറഞ്ഞത്. മുന്‍ തുര്‍ക്കി സാംസ്കാരിക മന്ത്രിയായിരുന്ന ഫിക്രി സഗ്രല് ആയിരുന്നു ഇത്തരമൊരു പരാമര്‍ശം നടത്തിയത്. പ്രതിപക്ഷ അംഗത്തിന്റെ അഭിപ്രായത്തില്‍ രൂക്ഷ പ്രതികരണവുമായി തുര്‍ക്കി […]

തുര്‍ക്കിയില്‍ ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദം. ഹിജാബ് ധരിച്ച വനിതാ ജഡ്ജിമാരെ പറ്റി രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടിയായ റിപബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടി ( സിഎച്ച്പി) യില്‍ നിന്നു വന്ന പരാമര്‍ശമാണ് വിവാദത്തിനു തുടക്കമിട്ടത്.
കോടതിയില്‍ ഹിജാബ് ധരിച്ചിരിക്കുന്ന വനിതാ ജഡ്ജിമാരെ കാണുന്നത് തനിക്ക് ബുദ്ധിമുട്ടായി തോന്നുന്നെന്നായിരുന്നു സിഎച്ച്പി പാര്‍ട്ടിയിലെ ഒരു ലോമേക്കേര് പറഞ്ഞത്. മുന്‍ തുര്‍ക്കി സാംസ്കാരിക മന്ത്രിയായിരുന്ന ഫിക്രി സഗ്രല് ആയിരുന്നു ഇത്തരമൊരു പരാമര്‍ശം നടത്തിയത്.
പ്രതിപക്ഷ അംഗത്തിന്റെ അഭിപ്രായത്തില്‍ രൂക്ഷ പ്രതികരണവുമായി തുര്‍ക്കി പ്രസിഡന്റ് റെജപ് തയ്യിപ് എര്ദൊഗാന് എത്തിയതോടെ വിവാദം ചൂടുപിടിച്ചു. സിഎച്ച്പി പാര്‍ട്ടിയുടെ ഫാസിസ്റ്റ് മനോഭാവമാണിതെന്നും തട്ടം ധരിക്കുന്നത് കൊണ്ട് എന്താണ് കുഴപ്പമെന്നും എര്ദൊഗാന് ചോദിച്ചു.
‘ ഈ വ്യക്തി ഈ യുഗത്തില്‍ ജീവിക്കുന്നയാളല്ല. അദ്ദേഹം മുന്‍ കാലങ്ങളില്‍ ജീവിക്കുന്നു. നിര്‍ഭാഗ്യവശാല്‍ ഇന്നത്തെ സിഎച്ച്പിയുടെ ഫാസിസ്റ്റ് ധാരണയുടെ പ്രതിഫലനമാണിത്,’ ഇസ്താബൂളില്‍ വെച്ച് എര്ദൊഗാന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഒപ്പം താന്‍ അധികാരത്തില്‍ ഏറിയ ശേഷമാണ് രാജ്യത്ത് യൂണിവേഴ്സിറ്റികളില്‍ ഹിജാബ് ധരിച്ച പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസ അവകാശം പോലും ലഭിച്ചതെന്നും എര്ദൊഗാന് പറഞ്ഞു.
‘ ഹിജാബിനെ ചുറ്റിപറ്റി സംസാരിച്ചിട്ട് കാര്യമില്ല. ഈ രാജ്യത്തെ എല്ലാ സ്ഥാപനങ്ങളിലും തട്ടം ധരിച്ച പൊലീസ് ഉദ്യോഗസ്ഥരെയും പ്രോസിക്യൂട്ടര്‍മാരെയും ജഡ്ജിമാരെയും അവര്‍ കാണും,’ എര്ദൊഗാന് പറഞ്ഞു.
‘ ഇന്ന് ഞങ്ങള്‍ പാര്‍ലമെന്റ് ലോമേക്കേര്സിനെ ഹിജാബ് ധരിപ്പിച്ചിട്ടുണ്ട്. നിങ്ങള്‍ ഇതു കാണുന്നുണ്ടോ മിസ്റ്റര്‍ ഫിക്രി? ഈ സാഹചര്യം ഇനിയും കൂടും. പക്ഷെ നിങ്ങള്‍ കാലഹരണപ്പെട്ടു കിടക്കും,’ എര്ദൊഗാന് പറഞ്ഞു.
വിഷയം ചര്‍ച്ചയായതോടെ സംഭവത്തില്‍ വിശദീകരണവുമായി സിഎച്ച്പി പാര്‍ട്ടി രംഗത്തെത്തി. പാര്‍ട്ടി അംഗം പറഞ്ഞ വാക്കുകള്‍ പാര്‍ട്ടിയുടെ നിലപാടല്ലെന്നും സ്ത്രീകള്‍ എന്തു വസ്ത്രം ധരിക്കുന്നതെന്നതില് പാര്‍ട്ടി ശ്രദ്ധ കൊടുക്കുന്നില്ലെന്നും സിഎച്ച്പി പാര്‍ട്ടി ചെയര്മാന് അറിയിച്ചു.
2017 ലാണ് തുര്‍ക്കിയില്‍ വനിതാ ഓഫീസര്‍മാര്‍ക്ക് നിലനിന്നിരുന്ന ഹിജാബ് വിലക്ക് എര്‍ദൊഗാന്റെ ജസ്റ്റിസ് ആന്റ് ഡവലപ്മെന്റ് പാര്‍ട്ടി എടുത്ത് കളഞ്ഞത്.
- TAGS:
- Turkey